കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയക്ക് പുകഴ്ത്തല്‍, ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് വിമര്‍ശനം, ഗഡ്കരിയുടെ പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നേതാക്കളെ പുകഴ്ത്തിയും ബിജെപി മുഖ്യമന്ത്രിമാരെ വിമര്‍ശിച്ചും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്ന നിയമത്തെ ന്യായീകരിച്ചായിരുന്നു ഗഡ്കരിയുടെ മറുപടി. പിഴ ഉയര്‍ത്തിയത് പൊതുജനതാല്‍പര്യത്തെ മുന്നില്‍ കണ്ടാണെന്നും ഗഡ്കരി വ്യക്തമാക്കി. അതേസമയം ഗുജറാത്ത് അടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിഴ കുറച്ചിരുന്നു.

1

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് എല്ലാവരെയും ഞെട്ടിച്ച മറുപടി ഗഡ്കരിയില്‍ നിന്നുണ്ടായത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഈ നിയമത്തെ അംഗീകരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ എന്തുകൊണ്ടാണ് പറയാത്തതെന്നായിരുന്നു ഗഡ്കരിയുടെ മറുപടി.

ദില്ലിയിലെ ട്രാഫിക് നില ഉയര്‍ന്ന പിഴയെ തുടര്‍ന്ന് മാറിയിട്ടുണ്ടെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര നയം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ പിഴ തുക കുറയ്ക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനങ്ങള്‍ക്ക് പിഴതുക കുറയ്ക്കാനുള്ള അവകാശമുണ്ടെന്ന് ഗഡ്കരി പറയുന്നു. എന്നാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്നും ഗഡ്കരി വ്യക്തമാക്കി.

സര്‍ക്കാരിന് ജനങ്ങളുടെ ജീവനാണ് വലുത്. സംസ്ഥാനങ്ങള്‍ക്ക് പണമാണോ ജീവനാണോ വലുതെന്നും ഗഡ്കരി ചോദിച്ചു. ഈ നിയമം ജീവന്‍ രക്ഷിക്കുന്നതിനായി കൊണ്ടുവന്നതാണെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് പിഴ തുക ആദ്യമായി കുറച്ചത്. ജനങ്ങള്‍ക്ക് മേല്‍ പിഴയുടെ അമിത ഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. അതേസമയം ചിലര്‍ക്ക് വാഹനത്തേക്കാള്‍ മൂല്യമുള്ള പിഴ തുക ലഭിച്ചതിന് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!

English summary
nitin gadkari praise for opposition leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X