കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടം മുംബൈയില്‍ വരുന്നു; ശിവജിയുടെ പേരില്‍

കൊല്‍ക്കത്ത തുറമുഖം, കാന്‍ഡ്‌ല തുറമുഖം എന്നിവ വികസിപ്പിക്കാനും സര്‍ക്കാരിന് ആലോചനയുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. 163 നിലകളുള്ള ഈ അംബര ചുംബി ലോകത്തിന് മുന്നില്‍ ഏഴുന്നേറ്റ് നില്‍ക്കാന്‍ യുഎഇയെ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ അതിനേക്കാള്‍ ഉയരമുള്ള കെട്ടിടം മുംബൈയില്‍ വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കേന്ദ്ര കപ്പല്‍-റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. മുംബൈ മറൈന്‍ ഡ്രൈവിലാണ് പുതിയ കെട്ടിടം പണിയുകയെന്ന് അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവജി ടവര്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുകയെന്നും ഗഡ്കരി പറഞ്ഞു.

മുംബൈ തീരം

മുംബൈ തീരത്ത് മനോഹരമായ സ്ഥലം കെട്ടിടം പണിയുന്നതിന് ഉണ്ടെന്നും പദ്ധതി തയ്യാറാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ തന്നെയാണ് കെട്ടിടം പണിയുക എന്നാണ് മന്ത്രി സൂചിപ്പിച്ചത്.

പദ്ധതി ഇങ്ങനെ

ഹരിതാഭമായ തീരമാണ് ലക്ഷ്യമിടുന്നത്. ഭംഗിയുള്ള റോഡും. ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ളതും മറൈന്‍ ഡ്രൈവിനേക്കാള്‍ വിശാലമായതും മനോഹരമായതുമായ കെട്ടിടമായിരിക്കുമതെന്നും മന്ത്രി പറഞ്ഞു. മുംബൈ പോര്‍ട്ട് ട്രസ്റ്റിന് കീഴിലാണ് മുംബൈ നഗരത്തിലെ മിക്ക സ്ഥലങ്ങളും.

മുംബൈ തുറമുഖം

1873 മുതല്‍ മുംബൈ തുറമുഖം മുംബൈ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലാണ്. രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളിലൊന്നാണ് മുംബൈ പോര്‍ട്ട്. ഈ മേഖല വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 500 ഹെക്ടര്‍ വരുന്ന സ്ഥലത്ത് വാണിജ്യ, വിനോദ കേന്ദ്രങ്ങളും, കണ്‍വെന്‍ഷന്‍ സെന്ററും ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

മേഖല വിശാലമാകും

നിലവിലുള്ള പദ്ധതി പ്രകാരം മറൈന്‍ ഡ്രൈവിന്റെ പരിധി ഏഴ് കിലോമീറ്ററാവും. മസഗാവ് ഡോക്‌സ് മുതല്‍ വഡാല വരെയുള്ള പ്രദേശത്താണ് ഈ വികസപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം.

ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നേരത്തെ പദ്ധതി നടത്തിപ്പിന് കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ആര്‍ ജാധവ് അധ്യക്ഷനായ സമിതി. ഇവര്‍ വിശദമായ പ്ലാന്‍ തയ്യാറാക്കി കപ്പല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

മറ്റു തുറമുഖങ്ങളും വികസിപ്പിക്കുന്നു

കൊല്‍ക്കത്ത തുറമുഖം, കാന്‍ഡ്‌ല തുറമുഖം എന്നിവ വികസിപ്പിക്കാനും സര്‍ക്കാരിന് ആലോചനയുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മുംബൈയിലെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയാല്‍ നടപടികള്‍ വേഗത്തിലാവും. പദ്ധതി നടപ്പായാല്‍ മുംബൈയുടെ മുഖച്ഛായ മാറും.

English summary
A structure taller than Dubai's iconic 163-floor Burj Khalifa with a green boulevard bigger than Mumbai's Marine Drive will form part of a new eastern waterfront to be developed on a wasteland in the country's financial capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X