കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെത് കള്ള വാഗ്ദാനങ്ങള്‍; അന്ന് തട്ടിവിട്ടതെന്ന് ഗഡ്കരി, ഇപ്പോള്‍ ചിരിവരുന്നു... പെട്രോള്‍ 50

Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവിൽ കുറ്റസമ്മതം നടത്തി കേന്ദ്ര മന്ത്രി | Morning News Focus | Oneindia Malayalam

മുംബൈ: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെട്ട സമയം. നരേന്ദ്ര മോദി ബിജെപിയുടെ മുന്‍നിര നേതാവായി ഉയരുന്നതേയുള്ളൂ. പ്രചാരണം ശക്തിപ്പെട്ടതോടെ കോലം മാറി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ വിവാദങ്ങളില്‍ തുടങ്ങിയ ബിജെപിയുടെ പ്രചാരണം വര്‍ഗീയതയ്ക്കും ഒട്ടേറെ ബൃഹദ് വാഗ്ദാനങ്ങള്‍ക്കും വഴിമാറി. മോദിയുടെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍ക്ക് പിന്നീട് രാജ്യം സാക്ഷിയായി.

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരും. ഓരോ ഇന്ത്യാക്കാരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ എത്തിക്കും. പെട്രോള്‍ വില 50 രൂപയാക്കും.... ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍. എല്ലാം വിശ്വസിച്ച് വോട്ട് ചെയ്തവര്‍ മണ്ടന്‍മാരാകുകയാണ് ഇപ്പോള്‍. അന്ന് നല്‍കിയതെല്ലാം വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. വിശദാംശങ്ങള്‍ ഇങ്ങനെ....

 എല്ലാം വെറുതെ പറഞ്ഞത്

എല്ലാം വെറുതെ പറഞ്ഞത്

മുതിര്‍ന്ന ബിജെപി നേതാവാണ് നിതിന്‍ ഗഡ്കരി. കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രിയുമാണ്. കഴിഞ്ഞദിവസം അദ്ദേഹം മറാത്ത ചാനലിന് ഒരു അഭിമുഖം നല്‍കി. ബിജെപി 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വെറുതെ പറഞ്ഞതാണെന്നാണ് ഗഡ്കരി പറയുന്നത്. ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ഗഡ്കരിയുടെ വാക്കുകള്‍.

ഇപ്പോള്‍ ചിരിവരുന്നു

ഇപ്പോള്‍ ചിരിവരുന്നു

ബിജെപി അധികാരത്തിലെത്തുമെന്ന് ഒരു ഉറപ്പും തങ്ങള്‍ക്കില്ലായിരുന്നുവെന്ന് ഗഡ്കരി പറയുന്നു. അതുകൊണ്ടാണ് ധൈര്യത്തില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന് അദ്ദേഹം ടിവി ഷോയില്‍ പറഞ്ഞു. ഇന്ന് തങ്ങള്‍ അധികാരത്തിലുണ്ട്. പഴയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. അത് കേള്‍ക്കുമ്പോള്‍ ചിരിവരികയാണെന്നും ഗഡ്കരി പറഞ്ഞു.

പഴയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്

പഴയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്

ബിജെപി അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ വ്യാജമായിരുന്നുവെന്നാണ് ഗഡ്കരി പറഞ്ഞതിന്റെ സാരം. സ്വസ് ബാങ്കിലെ കള്ളപ്പണം തിരിച്ച് രാജ്യത്തെത്തിക്കും. എല്ലാ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കും. പെട്രോള്‍ വില ലിറ്ററിന് 50 രൂപയാക്കും... തുടങ്ങി ഒട്ടേറെ വന്‍ വാഗ്ദാനങ്ങളാണ് ബിജെപി അന്ന് നല്‍കിയത്.

മോദി വന്ന ശേഷം

മോദി വന്ന ശേഷം

ഈ വാഗ്ദാനങ്ങളെല്ലാം പൊള്ളായായിരുന്നുവെന്നാണ് ഗഡ്കരി സൂചിപ്പിക്കുന്നത്. അന്ന് പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടുമില്ല. നോട്ട് നിരോധനമാണ് മോദി അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച പ്രധാന നടപടി. കള്ളപ്പണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ പഴയ നോട്ടുകള്‍ 99 ശതമാനത്തിലധികം തിരിച്ചെത്തിയതോടെ ബിജെപി വീണ്ടും വെട്ടിലാകുകയായിരുന്നു.

പ്രതിപക്ഷത്തിന് വടിയായി

പ്രതിപക്ഷത്തിന് വടിയായി

ഗഡ്കരിയുടെ പുതിയ വെളിപ്പെടുത്തല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗഡ്കരിയുടെ ചാനല്‍ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ശരിയാണെന്ന് ഗഡ്കരി സമ്മതിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

നൂറ് ശതമാനം ശരി

നൂറ് ശതമാനം ശരി

മന്ത്രി ഗഡ്കരി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ വാദം അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നതുകൊണ്ട് പാര്‍ട്ടിക്കും അവരുടെ ഇഷ്ടക്കാര്‍ക്കും മാത്രമാണ് ഗുണമുണ്ടായതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 പഴയ വെടി ഇങ്ങനെ

പഴയ വെടി ഇങ്ങനെ

ഗഡ്കരിയുടെ പ്രസ്താവന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. നേരത്തെ മറാത്ത സംവരണ പ്രക്ഷോഭ വേളയിലും അദ്ദേഹം ബിജെപി നേതാക്കളെ കുഴക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു. രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് ഗഡ്കരി പറഞ്ഞത്. കോണ്‍ഗ്രസ് പതിവായി പറയുന്ന കാര്യവും ഇതുതന്നെയാണ്.

 സമയം ശരിയായില്ല

സമയം ശരിയായില്ല

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഗഡ്കരിയുടെ വാക്കുകള്‍ ബിജെപിക്ക് കനത്ത തിരിച്ചിടയാകും. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയാണ് തിരഞ്ഞെടുപ്പ്. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്നു. ഈ വേളയിലാണ് പഴയ വാഗ്ദാനങ്ങളെല്ലാം വ്യാജമായിരുന്നുവെന്നും ഒന്നും നടക്കില്ലെന്നും ഗഡ്കരി പറയുന്നത്.

ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; രണ്ട് സംസ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുക്കും!!ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; രണ്ട് സംസ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുക്കും!!

മുകേഷിന് കഷ്ടകാലം; ചെല്ലുന്നിടത്തെല്ലാം എട്ടിന്റെ പണി!! രക്ഷപ്പെടാന്‍ വഴിയുണ്ട്, പക്ഷേ, ബിജെപി...മുകേഷിന് കഷ്ടകാലം; ചെല്ലുന്നിടത്തെല്ലാം എട്ടിന്റെ പണി!! രക്ഷപ്പെടാന്‍ വഴിയുണ്ട്, പക്ഷേ, ബിജെപി...

English summary
Nitin Gadkari reveals why PM Narendra Modi vowed to put 15 lakh in your account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X