കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വെട്ടി ഗഡ്കരി പ്രധാനമന്ത്രിയാകുമോ? അഭ്യൂഹം പരത്തി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച

Google Oneindia Malayalam News

നാഗ്പൂര്‍: ബിജെപി നേതാക്കള്‍ക്കിടയില്‍ ആര്‍എസ്എസ്സുമായി ഏറ്റവും അടുപ്പം നിലനിര്‍ത്തുന്ന വ്യക്തിയാണ് നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ നിന്ന് ഏറെ കാലമായി ലോക്‌സഭയിലെത്തുന്ന അദ്ദേഹം ആര്‍എസ്എസ് നേതൃത്വത്തിന് താല്‍പ്പര്യമുള്ള നേതാവ് കൂടിയാണ്. എക്‌സിറ്റ് പോള്‍ വന്നതിന് പിന്നാലെ ഗഡ്കരി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി. രണ്ടു മണിക്കൂറോളം ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തി.

യഥാര്‍ഥ ഫലം പ്രഖ്യാപിക്കും മുമ്പ് ഗഡ്കരി ആര്‍എസ്എസ് നേതൃത്വത്തെ കണ്ടതാണ് മഹാരാഷ്ട്രയിലെ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്ത. അടുത്ത എന്‍ഡിഎ സര്‍ക്കാരില്‍ ഗഡ്കരിയുടെ റോള്‍ എന്ത് എന്നത് തീരുമനിക്കുകയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരങ്ങള്‍ ഇങ്ങനെ....

ഭയ്യാജി ജോഷിയുമായി ചര്‍ച്ച

ഭയ്യാജി ജോഷിയുമായി ചര്‍ച്ച

ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷിയുമായിട്ടാണ് ഗഡ്കരി ചര്‍ച്ച നടത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെയായിരുന്നു ചര്‍ച്ച. അടുത്ത സര്‍ക്കാരില്‍ ഗഡ്കരിയുടെ റോള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനായിരുന്നു ചര്‍ച്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.

 പ്രധാന വകുപ്പ് ലഭിക്കും

പ്രധാന വകുപ്പ് ലഭിക്കും

നിതിന്‍ ഗഡ്കരിക്ക് അടുത്ത സര്‍ക്കാരില്‍ പ്രധാന റോള്‍ ഉണ്ടാകുമെന്നാണ് ആര്‍എസ്എസ് ബന്ധമുള്ള നേതാക്കള്‍ പറയുന്നത്. ബിജെപി നേതാവ് കൈലാഷ് വിജയവര്‍ജിയയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു.

 മോദി തന്നെ പ്രധാനമന്ത്രി

മോദി തന്നെ പ്രധാനമന്ത്രി

അടുത്ത പ്രധാനമന്ത്രി മോദി തന്നെയാകുമെന്ന് ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു. മറ്റു അഭ്യൂഹങ്ങള്‍ കാര്യമാക്കേണ്ടെന്നും ബിജെപി മോദിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തിയതെന്നും ഗഡ്കരി പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ അടുത്ത സര്‍ക്കാര്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

 നേതൃത്വത്തെ വിമര്‍ശിച്ച നേതാവ്

നേതൃത്വത്തെ വിമര്‍ശിച്ച നേതാവ്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമമല്ല. എന്നാല്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നുവെന്ന സൂചനയാണിത്. എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വികസനങ്ങളാണ് വീണ്ടും മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതെന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍ അടുത്തിടെ മോദിക്കെതിരെ പരോക്ഷമായി വിമര്‍ശനം നടത്തിയ നേതാവ് കൂടിയാണ് ഗഡ്കരി.

ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഗഡ്കരി മുന്നിലെത്തും

ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഗഡ്കരി മുന്നിലെത്തും

എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഗഡ്കരി പ്രധാന റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗഡ്കരി പ്രതിപക്ഷ നേതാക്കളുമായി അടുപ്പം നിലനിര്‍ത്തുന്ന നേതാവ് കൂടിയാണ്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷ കക്ഷികളെ കൂടെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനും ബിജെപി ആര്‍എസ്എസ് ആലോചിക്കുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം; എംബസിക്കടുത്ത്, സായുധ സംഘം സംഘടിച്ചു, ഇറാനെന്ന് യുഎസ്അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം; എംബസിക്കടുത്ത്, സായുധ സംഘം സംഘടിച്ചു, ഇറാനെന്ന് യുഎസ്

English summary
Nitin Gadkari-RSS Meeting in Nagpur Creates Buzz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X