കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗഡ്കരിയെ ആര്‍എസ്എസ് വിളിപ്പിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി നാഗ്പൂരിലേക്ക്, മഹാരാഷ്ട്രയില്‍ മാറ്റം

Google Oneindia Malayalam News

ദില്ലി/മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങി ബിജെപി ഇന്ന് ഗവര്‍ണറെ കാണുന്നതിന് തൊട്ടുമുമ്പ് ആര്‍എസ്എസ് ഇടപെടല്‍. കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ബിജെപിയിലെ ജനകീയനുമായ നിതിന്‍ ഗഡ്കരിയെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസുമായി വിയോജിച്ചു നില്‍ക്കുന്ന ശിവസേനയ്ക്ക് ഗഡ്കരിയോട് എതിര്‍പ്പില്ല. ഒരുപക്ഷേ, ഗഡ്കരി മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നു.

എന്തുവില കൊടുത്തും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശിവസേനയും വ്യക്തമാക്കിയിരിക്കുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യത്തില്‍ ചിലരെ കാണണം എന്നാണ് ഗഡ്കരി നാഗ്പൂര്‍ യാത്ര സംബന്ധിച്ച ചോദ്യത്തിന് പ്രതികരിച്ചത്....

 സുപ്രധാന ചുമതലയുമായി ഗഡ്കരി

സുപ്രധാന ചുമതലയുമായി ഗഡ്കരി

ദില്ലിയില്‍ ഒട്ടേറെ പരിപാടികളില്‍ ഇന്ന് പങ്കെടുക്കേണ്ട വ്യക്തിയായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരി. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളോടെല്ലാം മികച്ച ബന്ധം പുലര്‍ത്തുന്ന ആര്‍എസ്എസ് നേതാവ് കൂടിയാണ് ഗഡ്കരി. ഇദ്ദേഹത്തിന് സുപ്രധാന ചുമതല മഹാരാഷ്ട്രയിലുണ്ട് എന്നാണ് വിവരം.

 വീണ്ടും വിളിപ്പിച്ചു

വീണ്ടും വിളിപ്പിച്ചു

ശിവസേന ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഗഡ്കരിയുട ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു ബിജെപി. തുടര്‍ന്നാണ് രണ്ടുദിവസം മുമ്പ് നാഗ്പൂരിലെത്തി ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ വ്യാഴാഴ്ച വളരെ പെട്ടെന്നാണ് ആര്‍എസ്എസ് വീണ്ടും വിളിപ്പിച്ചത്.

Recommended Video

cmsvideo
കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല
 ഗഡ്കരിയുടെ പ്രതികരണം

ഗഡ്കരിയുടെ പ്രതികരണം

മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യത്തില്‍ ചില നേതാക്കളെ കാണണം എന്നാണ് ഗഡ്കരി നാഗ്പൂര്‍ യാത്ര സംബന്ധിച്ച് പ്രതികകരിച്ചത്. ദില്ലിയിലെ എല്ലാ പരിപാടികളും റദ്ദാക്കിയാണ് ഗഡ്കരിയുടെ നാഗ്പൂര്‍ യാത്ര. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി അദ്ദേഹം നാഗ്പൂരില്‍ ചര്‍ച്ച നടത്തും.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

ദേവേന്ദ്ര ഫഡ്‌നാവിസാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. എന്നാല്‍ ഇദ്ദേഹവുമായി ശിവസേന ഉടക്കിലാണ്. ഈ സാഹചര്യത്തില്‍ ഫഡ്‌നാവിസിനെ മാറ്റി ഗഡ്കരിയെ മുഖ്യമന്ത്രിയാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഗഡ്കരി മുഖ്യമന്ത്രിയായാല്‍ ശിവസേന പിന്തുണച്ചേക്കും.

ഫഡ്‌നാവിസ് പുറത്തേക്കോ

ഫഡ്‌നാവിസ് പുറത്തേക്കോ

ചൊവ്വാഴ്ച രാത്രി ഫഡ്‌നാവിസിനെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. ഫഡ്‌നാവിസ് പുറത്തുപോകുന്ന മുഖ്യമന്ത്രിയാണ് എന്നാണ് ശിവസേന പിന്നീട് വിശേഷിപ്പിച്ചത്. ഇതും ഫഡ്‌നാവിസിനെ മാറ്റാന്‍ തീരുമാനിച്ചുവെന്ന അഭ്യൂഹത്തിന് ഇടയാക്കി.

 ഗഡ്കരിയുടെ ബന്ധങ്ങള്‍

ഗഡ്കരിയുടെ ബന്ധങ്ങള്‍

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന മന്ത്രിസഭയില്‍ മുമ്പ് നിതിന്‍ ഗഡ്കരി മന്ത്രിയായിട്ടുണ്ട്. മാത്രമല്ല, ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഗഡ്കരി. ഉദ്ധവ് താക്കറെയുമായും മികച്ച ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ് ഇദ്ദേഹം. കോണ്‍ഗ്രസുമായും നല്ല ബന്ധമാണ്. ഗഡ്കരിയെ പുകഴ്ത്തി സോണിയാ ഗാന്ധി രംഗത്തുവന്നിരുന്നു.

ഗഡ്കരിക്ക് രണ്ടു മണിക്കൂര്‍ മതി

ഗഡ്കരിക്ക് രണ്ടു മണിക്കൂര്‍ മതി

മഹാരാഷ്ട്രയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ നിതിന്‍ ഗഡ്കരിയെ വിളിക്കണമെന്ന് കഴിഞ്ഞദിവസം ശിവസേനാ നേതാവ് കിഷോര്‍ തിവാരി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനോട് ആവശ്യപ്പെട്ടിരുന്നു. ഗഡ്കരിക്ക് രണ്ടു മണിക്കൂര്‍ മതി നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനെന്നും കിഷോര്‍ പറഞ്ഞു.

അഹമ്മദ് പട്ടേല്‍ ഗഡ്കരിയെ കണ്ടു

അഹമ്മദ് പട്ടേല്‍ ഗഡ്കരിയെ കണ്ടു

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കഴിഞ്ഞദിവസം നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടയില്‍ നടന്ന ചര്‍ച്ച സംശയങ്ങള്‍ക്കിടയാക്കി. ഗഡ്കരിയുടെ വീട്ടിലെത്തിയാണ് അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തിയത്.

 പട്ടേല്‍ പറഞ്ഞത് ഇങ്ങനെ

പട്ടേല്‍ പറഞ്ഞത് ഇങ്ങനെ

സോണിയാ ഗാന്ധിയുടെ വിശ്വസ്തനാണ് അഹമ്മദ് പട്ടേല്‍. മഹാരാഷ്ട്ര വിഷയം സോണിയാ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അഹമ്മദ് പട്ടേല്‍ ഗഡ്കരിയെ കണ്ടത്. മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഗഡ്കരി പ്രതിപക്ഷവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം

ഗഡ്കരി പ്രതിപക്ഷവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം

നേരത്തെ അരുണ്‍ ജെയ്റ്റ്‌ലിയെ ആണ് പ്രതിപക്ഷവുമായി ബന്ധപ്പെടാനുള്ള മാര്‍ഗമായി ബിജെപി കണ്ടിരുന്നത്. ജെയ്റ്റ്‌ലിയുടെ വിയോഗത്തോടെ ഈ ദൗത്യം ഗഡ്കരിയെ ഏല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോണിയാ ഗാന്ധി ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളുമായും മികച്ച ബന്ധമാണ് ഗഡ്കരിക്ക്.

ഉത്തരം അധികം വൈകാതെ

ഉത്തരം അധികം വൈകാതെ

ഗഡ്കരിയെ വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പറയൂ എന്നാണ് ശിവസേന ആര്‍എസ്എസ് നേതാക്കളോട് ആവശ്യപ്പെട്ടത്. ആര്‍എസ്എസ് ഇക്കാര്യം ഗഡ്കരിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ആര്‍എസ്എസ് വീണ്ടും വിളിപ്പിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് അധികം വൈകാതെ ഉത്തരം ലഭിക്കും.

അമേരിക്ക ഭയക്കുന്നത് ഇറാനില്‍ സംഭവിക്കുന്നു; വെളിപ്പെടുത്തി റൂഹാനി, പ്രമുഖരെ ലക്ഷ്യമിട്ട് യുഎസ്അമേരിക്ക ഭയക്കുന്നത് ഇറാനില്‍ സംഭവിക്കുന്നു; വെളിപ്പെടുത്തി റൂഹാനി, പ്രമുഖരെ ലക്ഷ്യമിട്ട് യുഎസ്

English summary
Nitin Gadkari's Sudden Flight To Nagpur; All Appointments Cancelled, As Time Runs Out In Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X