കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോർ വാഹന നിയമ ഭേദഗതി; നിയമലംഘനത്തിന് കടുത്ത ശിക്ഷ, താനും ഫൈൻ അടച്ചിട്ടുണ്ടെന്ന് നിതിൻ ഗഡ്ക്കരി!

Google Oneindia Malayalam News

ട്രാഫിക് നിയമലംഘനത്തിന് കനത്ത പിഴ ഈടാക്കുന്ന നിയമമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. കേരളത്തിൽ ഇത് നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു. പിഴ കോടതിയിൽ അടക്കാമെന്ന് പറഞ്ഞ് പോകുന്നവരാണ് കൂടുതൽ പേരും. എന്നാൽ കേന്ദ്ര ഗതാഗതമന്ത്രി തന്നെ ഓവർ സ്പീഡിന് പിഴ അടച്ചിരുന്നെന്ന പ്രസ്താവനയുമായി രംഗത്തെത്തി.

<strong>നാസിലിനോട് ദേഷ്യമില്ല; പക്ഷേ, ചതിച്ചതാരാണെന്ന് അറിയണം, കണ്ടെത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി!</strong>നാസിലിനോട് ദേഷ്യമില്ല; പക്ഷേ, ചതിച്ചതാരാണെന്ന് അറിയണം, കണ്ടെത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി!

മുംബൈയിലെ ബേന്ദ്ര-വോർലി സീലിങ്കിലാണ് ഓവർ സ്പീഡിന് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പിഴ അടച്ചിരുന്നത്. ആദ്യ നൂറ് ദിവസത്തെ മോദി സർക്കാരിന്റെ പ്രധാന തീരുമാനങ്ങൾ മാധ്യമപ്രവർത്തകരുപമായി പങ്കുവെക്കുന്നകതിനിടെയാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് സർക്കാറിന്റെ പ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Nithin Gadkari

മോട്ടോർ വാഹന നിയമവും മുത്തലാഖ് നിർ‌ത്തലാക്കിയതും വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു രാഷ്ട്രപതി റാാനാഥ് കോവിന്ദ് മോട്ടോർ വാഹന നിയമ ഭേദഗതി അംഗീകരിച്ചത്. ട്രാഫിക്ക് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ ശിക്ഷ കൊടുക്കുക എന്നതാണ് നിയഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിതിൻ ഗഡ്ക്കരി വ്യക്തമാക്കി.


മോട്ടോർഡ വാഹന നിയമഭേദഗതി സർക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം സുതാര്യമാണെന്നും മുംബൈയിൽഡ വെച്ച് ഞാനും അമിത വേഗതയ്ക്ക് പിഴ അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്ആർഒ കൈവരിച്ച നേട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. വെല്ലുവിളികൾ നമ്മെ ശക്തരാക്കുമെന്നും മികച്ച വിജയങ്ങൾ നമ്മെ തേടിയെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുരിച്ചിരുന്നു.

English summary
Nitin Gadkari said even he has been fined for speeding on Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X