കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ തുറന്ന പോര്!! തിരഞ്ഞെടുപ്പ് പരാജയത്തില്‍ ആഞ്ഞടിച്ച് ഗഡ‍്കരി, ഉത്തരവാദിത്തം അമിത് ഷായ്ക്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് പരാജയത്തില്‍ ആഞ്ഞടിച്ച് ഗഡ‍്കരി | Oneindia Malayalam

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ബിജെപിയില്‍ തുറന്ന പോര്. എംഎല്‍എമാരുടേയും എംപിമാരുടേയുംമോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ചാണ് പുതിയ വിവാദം. ബിജെപിയുടെ രാഷ്ട്രീയ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനാണെന്ന കേന്ദ്രമന്തി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുള്ളത്. പാര്‍ട്ടി നേതൃത്വത്തിനാണ് പരാജങ്ങളുടെ ഉത്തരവാദിത്തമെന്ന പ്രസ്താവന നടത്തി രണ്ട് ദിവസത്തിനകമാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.

താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കില്‍ എംഎല്‍എമാരുടേയും എംപിമാരുടെയും മോശം പ്രകടനത്തിന് താനാണ് ഉത്തരവാദിയെന്നാണ് ഗഡ്കരി ചൂണ്ടിക്കാണിച്ചത്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത പൊട്ടിത്തെറികളാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഗഡ‍്കരിയുടെ പ്രസ്താവനകളും ബിജെപിയെയോ പാര്‍ട്ടി നേതൃത്വത്തെയോ പ്രീണിപ്പിച്ചുകൊണ്ടുള്ളതല്ല. ദില്ലിയില്‍ ഐബി എന്‍ഡോവ്മെന്റ് പ്രസംഗത്തിനിടെയാണ് ഗഡ്കരിയുടെ പ്രസ്താവന.

nitin-gadkari415-1

വിജയത്തിന് ഒരുപാട് പിതാക്കന്മാരുണ്ടാകും എന്നാല്‍ പരാജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ലെന്നായിരുന്നു നേരത്തെയുള്ള പ്രസ്താവന. ശനിയാഴ്ച പൂനെയില്‍ വച്ചായിരുന്നു പ്രതികരണം. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ തിരിച്ചടിയും ഏറെ ചര്‍ച്ചയായിരുന്നു.

English summary
Gadkari was speaking at the annual Intelligence Bureau endowment lecture. The minister for road transport and highways said, "If I am the party president, and my MPs and MLAs are not doing well, then who is responsible? I am."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X