മഹാ വിസ്മയം തീർത്ത് ദ്വാരക എക്സ്പ്രസ് വേ; 'എഞ്ചിനീയറിംഗ് അത്ഭുതം'; വീഡിയോ പങ്കിട്ട് നിതിൻ ഗഡ്കരി
ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് റോഡ് പദ്ധതിയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കേന്ദ്ര എക്‌സ്പ്രസ് വേയെ "എഞ്ചിനിയറിങ്ങിന്റെ അത്ഭുതം" എന്നും "അത്യാധുനിക" പദ്ധതി എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
"എഞ്ചിനീയറിംഗിന്റെ അത്ഭുതം: ദ്വാരക എക്സ്പ്രസ് വേ! ഭാവിയിലേക്കുള്ള ഒരു അത്യാധുനിക യാത്ര," ഗഡ്കരി എക്സിൽ വീഡിയോ പങ്കിട്ട് കൊണ്ട് കുറിച്ചു. ആകെ 563 കിലോമീറ്റർ ദൈർഘ്യം ദ്വാരക എക്സ്‌പ്രസ്‌വേയ്ക്ക് ഉള്ളത്. ദേശീയപാത 8 ൽ ശിവ മൂർത്തിയിൽ ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേർകി ദൗള ടോൾ പ്ലാസയിൽ ആണ് ചെന്നവസാനിക്കുന്നത്.

9,000 കോടി രൂപ ചെലവിൽ ആണ് എക്സപ്രസ് ഹൈവേ നിർമ്മിക്കുന്നത്. 1,200 മരങ്ങൾ പറിച്ചുനട്ട ഇന്ത്യയിലെ ആദ്യ റോഡ് പദ്ധതിയാണെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. എല്ലായിടത്തും പണി പൂർത്തിയാവുന്നതോടെ ഡൽഹി - ഹരിയാന യാത്ര കൂടുതൽ സുഗമമാകും.
ദ്വാരകയിൽ നിന്ന് മനേസറിലേക്ക് 15 മിനിറ്റ് മതി. മനേസർ - ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം 20 മിനിറ്റ് മാത്രം, ദ്വാരക- സിംഘു അതിർത്തി 25 മിനിറ്റ്, മനേസർ - സിംഘു അതിർത്ത 45 മിനിറ്റ് എന്നിങ്ങനെയാണ് സമയം വരുന്നത്.
എൻഎച്ച് 48-ൽ ശിവമൂർത്തിയിൽ നിന്ന് ആരംഭിച്ച് ഖേർക്കി ദൗല ടോൾ പ്ലാസയിൽ അവസാനിക്കുന്ന എക്‌സ്പ്രസ് വേയിൽ ഫ്‌ളൈഓവറുകൾ, ടണലുകൾ, അണ്ടർപാസുകൾ, ഗ്രേഡ് റോഡുകൾ, എലിവേറ്റഡ് റോഡുകൾ, ഫ്‌ളൈഓവറുകൾ എന്നിവ ഉൾപ്പെടുന്ന നാല് ലെവൽ റോഡ് ശൃംഖല ഉൾപ്പെടുന്നു.
കൂടാതെ എക്‌സ്പ്രസ് വേയുടെ ഇരുവശങ്ങളിലും മൂന്നു വരി സർവീസ് റോഡും നിർമിക്കുന്നുണ്ട്. മാത്രമല്ല, മുഴുവൻ എക്‌സ്പ്രസ് വേയിലും ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം (ഐടിഎസ്) സൗകര്യം ഉൾപ്പെടുത്തുകയും മൊത്തത്തിലുള്ള ഗതാഗത അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യും.
വെള്ളിയാഴ്ച നടന്ന ഡൽഹി നിയമസഭാ സമ്മേളനത്തിൽ ആം ആദ്മി പാർട്ടി (എഎപി) നിയമസഭാംഗങ്ങൾ എക്‌സ്‌പ്രസ് വേ പദ്ധതിയെ "75 വർഷത്തെ ഏറ്റവും വലിയ അഴിമതി" എന്ന് വിളിക്കുകയും ക്രമക്കേടുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ തുടങ്ങിയ ഫൈഡറൽ ഏജൻസികളുടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ ട്വീറ്റ്.












Click it and Unblock the Notifications