കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രിയുടെ ശകാരം; അഴിമതിക്കാരെ അറിയാം

  • By Desk
Google Oneindia Malayalam News

ദില്ലി: ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍ ദേശീയപാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിലെ കാലതാമസമാണ് ഗഡ്കരിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്യോഗസ്ഥരോട് കേന്ദ്രമന്ത്രി ദേഷ്യപ്പെട്ടത്.

Cm

ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ വരുന്ന അധികചെലവില്‍ ഒരുഭാഗം കേരളം വഹിക്കാമെന്ന് നേരത്തെ കേരളം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഈ വിഷയത്തിലാണ് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്. ഉത്തരവ് ഉടന്‍ ഇറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുമെന്ന് മന്ത്രി താക്കീത് നല്‍കി. ഉദ്യോഗസ്ഥരുടെ അഴിമതി തനിക്കറിയാം. ബുള്‍ഡോസര്‍ കയറ്റിയിറക്കിയാലേ നിങ്ങള്‍ പഠിക്കൂ? എന്നും നിതിന്‍ ഗഡ്കരി ചോദിച്ചുവെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ പ്രസിഡന്റിന് സൗദിയുടെ സന്ദേശം; പശ്ചിമേഷ്യ ചരിത്ര ഗതിമാറ്റത്തിനോ? വെളിപ്പെടുത്തി ഇറാന്‍ഇറാന്‍ പ്രസിഡന്റിന് സൗദിയുടെ സന്ദേശം; പശ്ചിമേഷ്യ ചരിത്ര ഗതിമാറ്റത്തിനോ? വെളിപ്പെടുത്തി ഇറാന്‍

കേരളത്തിന്റെ ഒട്ടേറെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വയ്ക്കുക എന്ന ലക്ഷ്യവുമായിട്ടാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് പോയത്. കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ അനുവദിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. 30 വിമാനസര്‍വീസുകളാണ് പുതിയതായി അനുവദിക്കുക. കേരളത്തിലേക്കുള്ള വിമാന യാത്രാ ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ബോധിപ്പിച്ചു.

മോദിയുടെ വമ്പന്‍ ദിപാവലി സര്‍പ്രൈസ് വരുന്നു; ജനകോടികള്‍ക്ക് ആശ്വാസം, നികുതി വെട്ടിക്കുറയ്ക്കുംമോദിയുടെ വമ്പന്‍ ദിപാവലി സര്‍പ്രൈസ് വരുന്നു; ജനകോടികള്‍ക്ക് ആശ്വാസം, നികുതി വെട്ടിക്കുറയ്ക്കും

കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പ്രധാനമായും ഉന്നയിച്ചത് ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധന വിഷയമാണ്. ഇക്കാര്യം പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ നിലപാടുകള്‍ ഈ സമിതിക്ക് മുമ്പാകെ ബോധിപ്പിക്കാന്‍ അവസരമുണ്ടാകും.

English summary
Nitin Gadkari Shouted at Official in front of Kerala CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X