കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായും ബിജെപിയും മുട്ടുമടക്കി! നിതിൻ പട്ടേൽ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു...

താൻ ആവശ്യപ്പെട്ട വകുപ്പുകൾ നൽകാമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഉറപ്പുനൽകിയതായി നിതിൻ പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.

Google Oneindia Malayalam News

ഗാന്ധിനഗർ: ദിവസങ്ങൾ നീണ്ട വിലപേശലിന് ശേഷം നിതിൻ പട്ടേൽ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത്.

മുസ്ലീം സ്ത്രീകൾക്ക് ഇത്തവണ ആൺതുണയില്ലാതെ ഹജ്ജിന് പോകാം! ശബരിമലയ്ക്ക് അഭിനന്ദനവും...മുസ്ലീം സ്ത്രീകൾക്ക് ഇത്തവണ ആൺതുണയില്ലാതെ ഹജ്ജിന് പോകാം! ശബരിമലയ്ക്ക് അഭിനന്ദനവും...

മുഹൂർത്തം തെറ്റാതെ മണ്ഡപത്തിൽ എത്തിച്ചത് കൊച്ചി മെട്രോ! നന്ദി പറഞ്ഞ് ര‍ഞ്ജിത് കുമാറും ധന്യയും...മുഹൂർത്തം തെറ്റാതെ മണ്ഡപത്തിൽ എത്തിച്ചത് കൊച്ചി മെട്രോ! നന്ദി പറഞ്ഞ് ര‍ഞ്ജിത് കുമാറും ധന്യയും...

താൻ ആവശ്യപ്പെട്ട വകുപ്പുകൾ നൽകാമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഉറപ്പുനൽകിയതായി നിതിൻ പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, അപ്രധാന വകുപ്പുകൾ നൽകിയതിനാലാണ് നിതിൻ പട്ടേൽ ബിജെപിയുമായി ഇടഞ്ഞത്. ധനകാര്യം, നഗരവികസന വകുപ്പുകൾ നൽകിയില്ലെങ്കിൽ താൻ രാജിവെയ്ക്കുമെന്നും നിതിൻ പട്ടേൽ ഭീഷണി മുഴക്കിയിരുന്നു.

nitinpatel

ഇവയെല്ലാം കഴിഞ്ഞ മന്ത്രിസഭയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളായിരുന്നു. പക്ഷേ, ഇത്തവണ ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, റോഡ് നിർമ്മാണം തുടങ്ങിയ അപ്രധാന വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയത്. ഇതോടെ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നിതിൻ പട്ടേൽ വിസമ്മതിച്ചു. തുടർന്ന് നിതിൻ പട്ടേലിന് പിന്തുണയുമായി പട്ടേൽ സമുദായ നേതാവ് ഹാർദ്ദിക്ക് പട്ടേലും രംഗത്തെത്തി. ബിജെപി പരിഗണിക്കുന്നില്ലെങ്കിൽ നിതിൻ പട്ടേലിനെ പട്ടിദാർ അനാമത് ആന്തോളൻ സമിതിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഹാർദ്ദിക്ക് പട്ടേൽ പറഞ്ഞിരുന്നു.

English summary
nitin patel takes the charge as deputy cm of gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X