കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്വാന് പിന്നാലെ നിതീഷും; വര്‍ഗീയ രാഷ്ട്രീയം വേണ്ട, ബിജെപിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍

  • By Ashif
Google Oneindia Malayalam News

പട്‌ന: ബിജെപി നേതാക്കളുടെ വര്‍ഗീയ പ്രസ്ഥാവനകള്‍ക്കെതിരെ എന്‍ഡിഎ സഖ്യത്തിലെ പ്രമുഖര്‍ രംഗത്ത്. കഴിഞ്ഞദിവസം ലോക് ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാന അഭിപ്രായം പങ്കുവച്ചു. നിതീഷ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷിയാണ് ബിജെപി.

 വത്തക്ക ഉദാഹരണം കഴുത്താണെന്ന്.. ന്യായീകരണ തൊഴിലാളികൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്! വത്തക്ക ഉദാഹരണം കഴുത്താണെന്ന്.. ന്യായീകരണ തൊഴിലാളികൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്!

വര്‍ഗീയതയുടെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം ഗുണം ചെയ്യില്ലെന്നായിരുന്നു രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എല്ലാ വിഭാഗത്തെയും കൂടെ നിര്‍ത്താന്‍ സാധിച്ചതിനാലാണ് കോണ്‍ഗ്രസിന് ഏറെ കാലം രാജ്യം ഭരിക്കാന്‍ സാധിച്ചതെന്നും പാസ്വാന്‍ പറഞ്ഞിരുന്നു. പാസ്വാന്റെ പ്രസ്താവനയോട് നൂറ് ശതമാനം യോജിക്കുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

nitish

വര്‍ഗീയതയും അഴിമതിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും നിതീഷ് വ്യക്തമാക്കി. എന്നാല്‍ ഏതെങ്കിലും ബിജെപി നേതാക്കളെ പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഉത്തര്‍ പ്രദേശിയും ബിഹാറിലും ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് പാസ്വാനും നിതീഷും ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.

ബിഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. ബിജെപി പരാജയപ്പെട്ട മണ്ഡലം ഭീകരവാദികളുടെ കേന്ദ്രമായി മാറുമെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് കിഷോര്‍ പറഞ്ഞത്. ഇതാണ് ബിഹാറില്‍ നിന്നുള്ള നേതാക്കളെ ചൊടിപ്പിച്ചത്. എന്നാല്‍ പാസ്വാനുംനിതീഷും ഗിരിരാജ് കിഷോറിനെ പേരെടുത്ത് വിമര്‍ശിച്ചില്ല. നേതാക്കള്‍ വര്‍ഗീയ പ്രസ്താവനകള്‍ ഇറക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്. ഗിരിരാജ് കിഷോറിന്റെ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോള്‍ നിതീഷ് കുമാര്‍ ഒഴിഞ്ഞുമാറി.

പാസ്വാന്‍ കഴിഞ്ഞദിവസം നിതീഷ് കുമാറിനെ നേരിട്ട് കണ്ടിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യം ഇരുവരും ഏറെ നേരം ചര്‍ച്ച ചെയ്തു. ആന്ധ്ര പ്രദേശിലെ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ടിഡിപി മുന്നണി വിട്ടതും ചര്‍ച്ചയായി. ബിജെപിയുടെ നിലപാടുകളിലെ പാളിച്ചകളാണ് ഇതിനെല്ലാം കാരണമെന്ന് നേതാക്കള്‍ വിലയിരുത്തുന്നു.

രാജ്ഭറിനെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച് അമിത് ഷാ: ഭീഷണി ഫലം കണ്ടു, തിരഞ്ഞെടുപ്പിന് തന്ത്രം!!രാജ്ഭറിനെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച് അമിത് ഷാ: ഭീഷണി ഫലം കണ്ടു, തിരഞ്ഞെടുപ്പിന് തന്ത്രം!!

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മറ്റൊരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് തന്റെ സര്‍ക്കാര്‍ ചെയ്തതെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം താന്‍ മറന്നുവെന്ന ആര്‍ജെഡി ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. 2006ല്‍ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് താനാണ് കത്തയച്ചതെന്നും നിയമസഭ പ്രത്യേക പ്രമേയം പാസാക്കിയതും നിതീഷ് ഓര്‍മിപ്പിച്ചു.

 വീട്ടമ്മയുടെ മൃതദേഹം ചോര വാർന്ന് വിവസ്ത്രമായ നിലയിൽ! കല്ലുകൊണ്ട് തലയ്ക്കടിച്ചു, പരിമൾ സാഖു... വീട്ടമ്മയുടെ മൃതദേഹം ചോര വാർന്ന് വിവസ്ത്രമായ നിലയിൽ! കല്ലുകൊണ്ട് തലയ്ക്കടിച്ചു, പരിമൾ സാഖു...

English summary
Nitish Kumar backs Ram Vilas Paswan: I’m against divisive politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X