കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രം കെട്ടാന്‍ ബിജെപിയെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍

  • By Muralidharan
Google Oneindia Malayalam News

പട്‌ന: അയോധ്യയില്‍ രാമക്ഷേത്രം കെട്ടുമെന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെ വെല്ലുവിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാമക്ഷേത്രം കെട്ടുമെന്നത് കാര്യമായി പറഞ്ഞതാണെങ്കില്‍ അതിനുള്ള തീയതിയെങ്കിലും പ്രഖ്യാപിക്കാനാണ് നിതീഷ് കുമാര്‍ ബി ജെ പിയെ വെല്ലുവിളിച്ചിരിക്കുന്നത്. ബി ജെ പിക്ക് രാമക്ഷേത്രം എന്നത് ഭിന്നിപ്പിക്കാനും വോട്ട് നേടാനുമുള്ള ഉപകരണം മാത്രമാണ് എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്.

ബി ജെ പിക്കോ ആര്‍ എസ് എസിനോ ശ്രീരാമനില്‍ ഒരു വിശ്വാസവും ഇല്ല. തിരഞ്ഞെടുപ്പ് ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ശ്രീരാമന്റെ പേര് ഉപയോഗിക്കുന്നത്. ജനങ്ങള്‍ ഇത് ഒരിക്കലും അംഗീകരിക്കില്ല. - ഭരണഘടനാ ശില്‍പിയായ ബി ആര്‍ അംബേദ്കറുടെ 125ആം ജന്മദിനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി.

nitishkumar

അയോധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം കൂടിയായിരുന്നു ഡിസംബര്‍ ആറ് ഞായറാഴ്ച. 1992 ഡിസംബര്‍ ആറിനാണ് വി എച്ച് പി, ആര്‍ എസ് എസ്, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും അടങ്ങിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബാബ്‌റി മസ്ജിദ് ആക്രമിച്ചത്. ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ രാമജന്മഭൂമി വിഷയം വീണ്ടും ഉയര്‍ന്നുവന്നേക്കും എന്നാണ് കരുതുന്നത്.

English summary
Bihar CM Nitish Kumar dares BJP on constructing temple at Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X