കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിനെ സൈഡാക്കി ബിജെപി... ബീഹാറില്‍ 3 പ്രശ്‌നങ്ങള്‍, പരിഹരിക്കാതെ ജെഡിയു, പഴി കെജ്‌രിവാളിന്!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ നിതീഷ് കുമാറിനെ കൈവിട്ട് ബിജെപി. സംസ്ഥാനത്തെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമതമത്തിലാണ് ബിജെപി. കൊറോണ പ്രതിസന്ധിയെ പരിഹരിക്കുന്നതില്‍ നിതീഷ് കുമാര്‍ പൂര്‍ണ പരാജയമാണെന്ന് ബിജെപി ആരോപിക്കുന്നു. ഇതിന് പുറമേ ബീഹാറില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തുന്നതും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

നിതീഷ് കുമാറിനെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ കാണുന്നേ ഇല്ലെന്നാണ് വിമര്‍ശനം. ജെഡിയുവിലും അദ്ദേഹത്തിനെതിരെ വിമര്‍ശനം കടുത്തിരിക്കുകയാണ്. അതിന് പുറമേ തിരഞ്ഞെടുപ്പിന് ഇനി ആറുമാസങ്ങള്‍ മാത്രമാണ് ഉള്ളത്. എങ്ങനെ ബിജെപി സഖ്യം ഇതിനെ നേരിടുമെന്നത് നിതീഷിന്റെ പ്രതിച്ഛായയെ ആശ്രയിച്ചാണ്. നിതീഷിനൊപ്പം നില്‍ക്കേണ്ടതില്ലെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്.

നിതീഷ് എവിടെ

നിതീഷ് എവിടെ

നിതീഷ് പൂര്‍ണ പരാജയമാണെന്ന് ബിജെപിക്കുള്ളില്‍ ഒരേ സ്വരത്തില്‍ പറയുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പോലും തന്റെ സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ സംരക്ഷിക്കാന്‍ ദില്ലിയിലെ ദിനപത്രങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എന്നാല്‍ ഈ തൊഴിലാളികള്‍ ബീഹാറിലേക്ക് വരേണ്ടെന്നാണ് നിതീഷിന്റെ നിലപാട്. ഇവര്‍ നിതീഷിന്റെ നിലപാടിനെ തുടര്‍ന്ന് പലയിടത്തും തടയപ്പെട്ട അവസ്ഥയിലാണ്. ദില്ലി സര്‍ക്കാര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞിരിക്കുകയാണ് നിതീഷ് കുമാര്‍.

സഖ്യത്തില്‍ പ്രശ്‌നങ്ങള്‍

സഖ്യത്തില്‍ പ്രശ്‌നങ്ങള്‍

കേരളം 20000 കോടിയുടെ പാക്കേജ് അനുവദിച്ചപ്പോള്‍ നിതീഷ് വെറും നൂറ് കോടിയാണ് അനുവദിച്ചത്. യോഗി ആദിത്യനാഥ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കി, യെഡിയൂരപ്പ ആറ് മണിക്കൂറോളം തൊഴിലാളികള്‍ക്ക് പോകാനായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിതീഷ് ഇവരോട് മുഖം തിരിച്ചിരിക്കുകയാണ്. എന്‍ഡിഎ കക്ഷിയായ ലോക്ജനശക്തിയും നിതീഷിനെതിരെ രംഗത്തെത്തി. നിതീഷിനോട് ബീഹാറി തൊഴിലാളികളുടെ കാര്യം പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. കേന്ദ്രത്തിനോടും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാസ്വാന്‍ പറഞ്ഞു.

തകര്‍ന്ന് ആരോഗ്യ മേഖല

തകര്‍ന്ന് ആരോഗ്യ മേഖല

നിതീഷ് രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ബീഹാറില്‍ നേരിടുന്നത്. ആരോഗ്യ മേഖല തകര്‍ന്നെന്ന് നിരവധി ഡോക്ടര്‍മാരാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി യാതൊരു ഉപകരണവും ഇല്ലെന്ന് ഇവര്‍ തുറന്നുകാണിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ തെരുവിലിറങ്ങി സാനിറ്റൈസറുകള്‍ക്കും മാസ്‌കുകള്‍ക്കും കിറ്റുകള്‍ക്കുമായി സമരത്തിലാണ്. പ്രധാനമന്ത്രി ഓരോ ചുമതലക്കാരെ സംസ്ഥാനത്ത് നിയമിച്ചിട്ടുണ്ടെങ്കിലും, നിതീഷാണ് എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത്. പക്ഷേ അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

എല്ലാത്തിനും കാരണം

എല്ലാത്തിനും കാരണം

നിതീഷിന്റെ ഭാഗത്ത് പ്രശ്‌നമില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ നേരത്തെയുണ്ട്. 90 ശതമാനം ആശുപത്രികളിലും മാസ്‌കുകളോ സുരക്ഷാ കവചങ്ങളോ ഇല്ല. വൃത്തിഹീനവുമാണ് ആശുപത്രി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ പ്രശ്‌നം നിതീഷ് എങ്ങനെ പരിഹരിക്കുമെന്നും ഇവര്‍ ചോദിക്കുന്നു. നിതീഷ് നേരത്തെ തന്നെ നന്നായി ഇടപെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിനൊപ്പമുള്ള ടീം വളരെ മെല്ലെയാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ ഉദ്യോഗസ്ഥരിലാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും ഇവര്‍ പറയുന്നു.

മോദിയെ പോലെ

മോദിയെ പോലെ

നിതീഷ് മോദിയെ പോലെ പെരുമാറാന്‍ ശ്രമിക്കുകയും, വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്‌തെന്ന് ബിജെപി ആരോപിക്കുന്നു. അതിര്‍ത്തികളില്‍ നിന്ന് സ്വന്തം സംസ്ഥാനത്തുള്ളവരെ കടത്തി വിടാന്‍ പോലും നിതീഷ് തയ്യാറാവുന്നില്ല. പക്ഷേ ലോക്ഡൗണ്‍ പാലിക്കുകയല്ല, മറിച്ച് ജനങ്ങളോട് അഹങ്കാരം കാണിക്കുകയാണ് നിതീഷ് ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ആറുമാസത്തിനുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിതീഷിന്റെ തകര്‍ച്ച ഉറപ്പാണെന്ന് ബിജെപി പറയുന്നു. എല്‍ജെപി ഇത് നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം രക്ഷാ പ്രവര്‍ത്തനങ്ങളുമായി മുന്‍നിരയിലുണ്ട്.

പഴി കെജ്രിവാളിന്

പഴി കെജ്രിവാളിന്

അരവിന്ദ് കെജ്രിവാളാണ് പ്രശ്‌നം മുഴുവന്‍ ഉണ്ടാക്കിയതെന്ന് നിതീഷ് കുമാര്‍ പറയുന്നു. നാല് ലക്ഷം ജനങ്ങള്‍ക്ക് ഭക്ഷണവും താമസവും നല്‍കാമെന്ന് പരസ്യത്തിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 60000 ബീഹാറിലെ ദില്ലിയിലെ അതിര്‍ത്തിയിലേക്ക് ബസുകളില്‍ എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് ദില്ലി അതിര്‍ത്തിയില്‍ നിന്ന് സ്വന്തം സംസ്ഥാനത്തേക്ക് ബസുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. നിതീഷ് കുമാര്‍ 5000 പേര്‍ക്ക് ദുരിതാശ്വാസ തുക കൈമാറി. 1,80000 പേര്‍ ബീഹാറില്‍ തിരിച്ചെത്തി. അതിര്‍ത്തികളില്‍ ക്വാറന്റൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിതീഷ് ഇതൊന്നും വിളിച്ച് പറഞ്ഞ് ചെയ്യാറില്ലെന്ന് ജെഡിയു പറഞ്ഞു.

English summary
nitish dumbed bihari workers says allies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X