Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷ് തരത്തിനനുസരിച്ച് നിറം മാറുന്നവന്‍!!അധികാരത്തിനു വേണ്ടി വിശക്കുന്നവന്‍!!ലാലു അടങ്ങുന്നില്ല!!

പാട്‌ന: ലാലുപ്രസാദ് യാദവിന് കലിയടങ്ങുന്നില്ല. ബിജെപി പാളയത്തിലേക്ക് ചേക്കേറിയ നിതീഷ് കുമാര്‍ തരത്തിനനുസരിച്ച് നിറം മാറുന്നവനും അധികാരത്തിനു വേണ്ടി വിശക്കുന്നവനുമാണെന്നാണ് ലാലുപ്രസാദ് ആരോപിച്ചത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പാളയത്തില്‍ നിന്ന് മറ്റൊരു പാളയത്തിലേക്ക് ചേക്കേറാന്‍ മടിയില്ലാത്തവനാണ് നിതീഷ് കുമാറെന്നും ലാലു ആരോപിച്ചു.

അധികാരത്തിനു വേണ്ടി പല തവണ നിലപാട് മാറ്റിയിട്ടുള്ള വ്യക്തിയാണ് നിതീഷ് കുമാര്‍. പല തവണ തന്റെ ക്ഷമ കെട്ടിട്ടുണ്ട്. 2015 ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തനിക്കു വേണ്ടി വോട്ട് നേടിത്തന്നത് നിതീഷ് ആണെന്നാണ് അയാള്‍ സ്വയം പറയുന്നത്. ഇങ്ങനെ പറയുന്നതില്‍ യാതൊരു നാണക്കേടും നിതീഷിനില്ല. താന്‍ നിതീഷിനെക്കാള്‍ സീനിയറാണെന്നും ലാലു തിരിച്ചടിച്ചു. വിദ്യാര്‍ത്ഥി രാഷട്രീയത്തില്‍ നിന്നും നിതീഷിന് കൈ പിടിച്ചുയര്‍ത്തിയത് താനാണെന്നും തന്നെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നിതീഷ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ലാലുപ്രസാദ് പറഞ്ഞു.

laluprasadyadav

ജൂലൈ 26നാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള ദീര്‍ഘകാലത്തെ ബാന്ധവം ഉപേക്ഷിച്ച് മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. തുടര്‍ന്നു നടന് വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുള്‍പ്പെട്ട എംഎല്‍എമാരുടെ സംഘ ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ നിതീഷ് കുമാറിന്റെ വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+