കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ വീണ്ടും ചെരുപ്പേറ്‌

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്‌ നേരെ പ്രതിഷേധക്കാരുടെ ചെരുപ്പേറ്‌ . മുസഫര്‍പൂരില്‍ തിരഞ്ഞടുപ്പ്‌ റാലിക്കിടെയാണ്‌ നിതീഷ്‌ കുമാറിനെതിരെ ചെരുപ്പേറുണ്ടായത്‌. സംഭവത്തില്‍ നാല്‌‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ്‌ റാലി തടസപ്പെടുത്തിയതിനാണ്‌ പൊലീസ്‌ പ്രതിഷേധക്കാരെ അറസ്റ്റ്‌ ചെയ്‌തത്‌. മുസഫര്‍പൂരിലെ സക്രയില്‍ തിരഞ്ഞെടുപ്പ്‌ റാലിയിലെ പ്രസംഗത്തിനു ശേഷം ഹെലിക്കോപ്‌ടറിലേക്ക്‌ മടങ്ങവെയാണ്‌ നിതീഷിനെതിരേ ചെരുപ്പേറുണ്ടായത്‌. എന്നാല്‍ നിതീഷ്‌ ഹെലിക്കോപ്‌റ്ററിന്‌ അടുത്തേക്കെത്താത്തതിനാല്‍ ചെരുപ്പ്‌ ദേഹത്ത്‌ കൊണ്ടില്ല.

ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി തവണയാണ്‌ നിതീഷ്‌കുമാറിനെതിരെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്‌. പ്രതിഷേധക്കാരോട്‌ ക്ഷുഭിതനായ നിതീഷ്‌ തനിക്ക്‌ നിങ്ങള്‍ വോട്ട്‌ ചെയ്‌തില്ലെങ്കിലും കുഴപ്പമില്ലെന്നു പ്രതികരിച്ചിരുന്നു. സക്രയില്‍ തിരഞ്ഞെടുപ്പ്‌ റാലിയില്‍ നടന്ന പ്രസംഗത്തിനിടെ നിതീഷ്‌കുമാര്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. ആര്‍ജെഡി കള്ള വാഗ്‌ദാനങ്ങള്‍ നല്‌കി ജനങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ച നിതീഷ്‌ കുമാര്‍ തിരഞ്ഞെടുപ്പിന്‌ ശേഷം ജനങ്ങളെ ആര്‍ജെഡി പറ്റിക്കുമെന്നും പറഞ്ഞു. താനും തന്റെ സഖ്യവും ജനങ്ങള്‍ക്കു നല്‍കിയ വാഗ്‌ദാനങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം യാഥാര്‍ഥ്യമാക്കുമെന്നും നിതീഷ്‌ അവകാശപ്പെട്ടു.

nithish

പ്രസംഗത്തിനിടെ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനെയും നിതീഷ്‌ പേരെടുത്ത്‌ വിമര്‍ശിച്ചു .ആര്‍ജെഡി ഒരുകുടുംബത്തിനും ഒരുപ്രത്യേക ജാതി സമൂഹത്തിനും മാത്രമായി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നാക്ഷേപിച്ച നിതീഷ്‌ എന്നാല്‍ തങ്ങളുടെ പാര്‍ട്ടി ബീഹാറിലെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായാണ്‌ നിലകൊള്ളുന്നതെന്നും പറഞ്ഞു .മുസഫര്‍ ജില്ലയിലെ പ്രചരണ പരിപാടികള്‍ക്ക്‌ ശേഷം നിതീഷ്‌ കുമാര്‍ സമീപ ജില്ലയായ വൈശാ ലിയിലാണ്‌ ഇന്ന്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുക. വൈശാലിയിലെ മഹുവയിലും മഹ്നാറിലും തിരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ നിതീഷ്‌ പങ്കെടുക്കും.

ബീഹാറില്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കേ ശക്തമായ തിരഞ്ഞെടുപ്പ്‌ പോരാട്ടത്തിനാണ്‌ വഴിതെളിയുന്നത്‌. ജെഡി യു-ബിജെപി സഖ്യക്ഷിയും ആര്‍ജെഡിയും കോണ്‍ഗ്‌സും സിപിഎമ്മും ആടങ്ങുന്ന മഹാസഖ്യവും തമ്മിലാണ്‌ തിരഞ്ഞെടുപ്പ്‌ പോരാട്ടം. ലാലുപ്ര്‌സാദ്‌ യാദവിന്റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവാണ്‌ മഹാസഖ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ പത്ത്‌ ലക്ഷം ആളുകള്‍ക്ക്‌ തൊഴില്‍ നല്‍കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു . തെഴിലില്ലായ്‌മയും ലോക്ക്‌ഡൗണ്‍ സമയത്ത്‌ അതിഥി തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയുമാണ്‌ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം . ബീഹാറില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയ നിതീഷ്‌ കുമാറിന്റെ ജനപ്രീതിയുലുണ്ടായ ഇടിവ്‌ ഭരണപക്ഷത്തെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌ . ഈമാസം 28നും നവംബര്‍ 7നുമായി രണ്ട്‌ പാദങ്ങളിലായാണ്‌ ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ്‌.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
Nithish kumar attacked by protesters in muzffarpur by slipper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X