കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ വീ​ണ്ടും മുഖ്യമന്ത്രി: ആറാം തവണ ബിജെപിയുടെ പിന്തുണയില്‍

മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് ഉപമുഖ്യമന്ത്രി

Google Oneindia Malayalam News

പട്ന: ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആറ് ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കുന്നതിനായി നിതീഷ് കുമാറിന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി അനുവദിച്ചിട്ടുള്ളത്. ബുധനാഴ്ച മുഖ്യമന്ത്രി പദം രാജിവെച്ച നിതീഷ് കുമാര്‍ 14 മണിക്കൂറിനുള്ളില്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. രാജ് ഭവനില്‍ പത്ത് മണിയ്ക്ക് ആരംഭിച്ച ചടങ്ങിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയില്‍ നിന്ന് 14 പേരാണ് മന്ത്രിയാകുന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭാ വികസനം.

മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയ നിതീഷ് കുമാര്‍ ബുധനാഴ്ച വൈകിട്ടാണ് രാജി വെച്ചത്. തുടര്‍ന്ന് ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുള്‍പ്പെട്ട എംഎല്‍എമാരുടെ സംഘമാണ് ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ നിതീഷ് കുമാറിന്‍റെ വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. തുടര്‍ന്നാണ് നിതീഷ് കുമാറിന്‍റെ ജെഡിയു എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായത്.

nitish-kumar-latest4
English summary
Nitish Kumar took oath as Bihar Chief Minister for the sixth time on Thursday morning, 14 hours after he resigned from that position, ending his two-year-old alliance with Lalu Yadav and the Congress. He is back with the BJP, whose Sushil Modi was also sworn in; he gets his old post of Deputy Chief Minister back. Other new ministers will take oath after Nitish Kumar has won a trust vote on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X