കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിന് കാരണം പോണ്‍ സൈറ്റുകള്‍...നിരോധിക്കാന്‍ ആഹ്വാനം, ആവശ്യപ്പെട്ടത് നിതീഷ് കുമാര്‍!!

Google Oneindia Malayalam News

പട്‌ന: ഇന്ത്യയില്‍ ലൈംഗിക പീഡനങ്ങള്‍ വര്‍ധിച്ച് വരുന്നതിന് കാരണം അശ്ലീല വീഡിയോ സൈറ്റുകളാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഇത്തരം സൈറ്റുകളെ നിരോധിക്കാന്‍ തയ്യാറാവണമെന്നും നിതീഷ് ആവശ്യപ്പെട്ടു. ഇത്തരം സൈറ്റുകള്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നുണ്ട്. അതാണ് ബലാത്സംഗത്തിലേക്ക് നയിക്കപ്പെടുന്നത്. വീഡിയോ ക്ലിപ്പുകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നുന്നുണ്ടെന്നും നിതീഷ് പറഞ്ഞു.

1

ബലാത്സംഗങ്ങളുടെ വീഡിയോ പോണ്‍ സൈറ്റുകളില്‍ ലഭ്യമാണ്. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. ഇത്തരം കാര്യങ്ങളെ നിരോധിക്കേണ്ടതാണ്. അല്ലെങ്കില്‍ തുടര്‍ന്ന് കൊണ്ടേയേിരിക്കുമെന്നും നിതീഷ് പറഞ്ഞു. അതേസമയം ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് നിതീഷിന്റെ പ്രതികരണം. ബീഹാറിലെ ബക്‌സറിലും സമസ്തിപൂര്‍ ജില്ലയിലും ഇത്തരം സംഭവങ്ങള്‍ മുമ്പ് നടന്നിരുന്നു. കേന്ദ്രത്തിന് പോണ്‍ സൈറ്റുകളെ നിരോധിക്കാനാവശ്യപ്പെട്ട് താന്‍ കത്തെഴുതുമെന്നും നിതീഷ് പറഞ്ഞു.

രാജ്യത്ത് പറയാന്‍ അറപ്പ് തോന്നുന്ന ഒരു ട്രെന്‍ഡ് പിന്തുടര്‍ന്ന് വരുന്നുണ്ട്. ഹൈദരാബാദിലും യുപിയിലും ബീഹാറിലും ഇത് നടക്കുന്നുണ്ട്. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ മുമ്പ് പറഞ്ഞതാണ്. സോഷ്യല്‍ മീഡിയക്കും സാങ്കേതിക തെറ്റായ ഉപയോഗവും ബലാത്സംഗങ്ങളുടെ പിന്നിലുണ്ട്. അതേസമയം സാങ്കേതികവിദ്യ കൊണ്ടുള്ള നേട്ടങ്ങളെ ആരും തള്ളുന്നില്ലെന്നും നിതീഷ് പറഞ്ഞു.

ഈ പോണ്‍ സൈറ്റുകല്‍ നിരീക്ഷിക്കപ്പെടേണ്ടവയാണ്. ബലാത്സംഗം ചെയ്യുന്നവര്‍ അത് വിവിധ സൈറ്റുകളില്‍ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യുന്നുണ്ട്. ഇത് കാണുന്നവര്‍ കൂടുതല്‍ ബലാത്സംഗങ്ങളിലേക്ക് തിരിയുകയാണ്. അതാണ് ഭയപ്പെടേണ്ട കാര്യം. യുവാക്കളോട് ഇതില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ഞാന്‍ ഉപദേശിക്കുന്നതെന്നും നിതീഷ് പറഞ്ഞു.

സ്മൃതി ഇറാനിയോട് തട്ടിക്കയറി, സഭയില്‍ ആക്രോശം, രണ്ട് കേരള എംപിമാര്‍ക്ക് സസ്‌പെഷന്‍ വന്നേക്കും!!സ്മൃതി ഇറാനിയോട് തട്ടിക്കയറി, സഭയില്‍ ആക്രോശം, രണ്ട് കേരള എംപിമാര്‍ക്ക് സസ്‌പെഷന്‍ വന്നേക്കും!!

English summary
nitish kumar blames porn sites for rapes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X