കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ മന്ത്രിസഭയിലേക്ക് ഷൂട്ടിംഗ് ചാമ്പ്യന്‍, സര്‍പ്രൈസുമായി ബിജെപി, മാറ്റങ്ങളുമായി നിതീഷും!!

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളും സീനിയര്‍ താരങ്ങളും ഒരുപോലെ എത്തും. നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചില സര്‍പ്രൈസുകളും ഉണ്ടാവും. 14 മന്ത്രിമാര്‍ വീതം ബിജെപിയില്‍ നിന്നും ജെഡിയുവില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും വിഐപിക്കും ഓരോ മന്ത്രിമാര്‍ വീതമുണ്ടാകും. അതേസമയം പുതുമുഖങ്ങള്‍ ഇത്തവണ മന്ത്രിസഭയിലുണ്ടാവും. ദേശീയ തല ഷൂട്ടിംഗ് ചാമ്പ്യനായ ശ്രേയസി സിംഗ് മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. ജമൂയിയില്‍ നിന്നാണ് ഇവര്‍ വിജയിച്ചത്. ശ്രേയസി പ്രമുഖ ജെഡിയു നേതാവ് ദിഗ് വിജയ് സിംഗിന്റെ മകളാണ്.

1

ബിജെപിക്ക് ശ്രേയസി സിംഗിനെ മന്ത്രിയാക്കാന്‍ താല്‍പര്യമുണ്ട്. ഇവര്‍ ചെറുപ്പവുമാണ്, വോട്ടര്‍മാരുമായി ആഴത്തിലുള്ള ബന്ധവുമുണ്ട്. മറ്റൊരു മുന്‍ ഡിജിപി സുനില്‍ കുമാറാണ്. ഭോറെ മണ്ഡലത്തില്‍ നിന്നാണ് ഇയാള്‍ വിജയിച്ചത്. ജെഡിയുവിന്റെ മന്ത്രിമാരില്‍ സുനില്‍ കുമാറുമുണ്ടാകും. സ്പീക്കര്‍ പദവി ബിജെപിക്ക് ലഭിക്കും. ചെറിയ പാര്‍ട്ടികളെ സംരക്ഷിക്കാന്‍ കൂടി ഇത് ബിജെപിയെ സഹായിക്കും. കാരണം കുതിരക്കച്ചവടം എപ്പോള്‍ വേണമെങ്കില്‍ നടക്കാമെന്ന് ബിജെപിക്കറിയാം. മുന്‍ മന്ത്രി നന്ദകിഷോര്‍ യാദവ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അമരേന്ദ്ര പ്രതാപ് സിംഗ് എന്നിവരുടെ പേരുകളാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരും ചടങ്ങിനെത്തും. താര്‍കിഷോര്‍ പ്രസാദിന് തന്നെ ഉപമുഖ്യമന്ത്രി പദം ലഭിക്കും. ഒപ്പം രേണുകുമാരിയുമുണ്ടാകും. സുശീല്‍ മോദിയെ പകരം കേന്ദ്ര മന്ത്രിയാക്കും. ഉപമുഖ്യമന്ത്രിമാര്‍ക്ക് സുപ്രധാന വകുപ്പുകളും ഉണ്ടാകും. അതേസമയം വളരെ സൂക്ഷ്മതയോടെയുള്ള ജാതി സമവാക്യങ്ങളാണ് ബിജെപി കളിക്കുന്നത്. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ ഭരണത്തിന്റെ ഭാഗമാക്കി അവരെ നിര്‍ണായക വോട്ടുബാങ്കാക്കി മാറ്റുന്ന തന്ത്രമാണിത്. മുമ്പ് ബിജെപി വിജയിച്ചത് ഈ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ്.

മന്ത്രിസഭാ പുനസംഘടന വരുന്ന മാസങ്ങളിലായി ഉണ്ടാവുമെന്നും ബിജെപി സൂചിപ്പിക്കുന്നു. ഓരോ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കും രണ്ട് മന്ത്രിമാര്‍ എന്ന കണക്കിലാണ് എന്‍ഡിഎ ഫോര്‍മുല തയ്യാറാക്കുന്നത്. ഇത് ബിജെപി-ജെഡിയു എന്ന രീതിയിലാണ് വീതിക്കുക. ജെഡിയുവിന് പരമാവധി 14 മന്ത്രിമാരാണ് ഉണ്ടാവുക. ബിജെപിക്ക് 20 മന്ത്രിമാര്‍ വരെ ഉണ്ടാകും. ജെഡിയുവില്‍ നിന്ന് ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി, ശ്രാവണ്‍ കുമാര്‍, അശോക് ചൗധരി എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചന. പ്രേംകുമാര്‍, വിജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ക്ക് ബിജെപിയും വകുപ്പുകള്‍ നല്‍കും. വിനോദ് നാരായണ്‍ ജാ, നിതീഷ് മിശ്ര എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

Recommended Video

cmsvideo
Actor Krishna Kumar About Bihar Assembly Election Results

വിഐപി പാര്‍ട്ടിയുടെ മുകേഷ് സാഹ്നിയെ മന്ത്രിയാക്കാനാണ് തീരുമാനം. ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് സുമനും മന്ത്രി സ്ഥാനം ലഭിച്ചേക്കും. സാഹ്നി സിംറി-ഭക്തിയാര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റിരുന്നു. എംഎല്‍സിയായി മന്ത്രിസഭയില്‍ സാഹ്നിയെ ഉള്‍പ്പെടുത്താനാണ് നീക്കം. ബീഹാറിലെ എല്ലാ വിഭാഗങ്ങളെയും മന്ത്രിസഭയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ബിജെപി പറയുന്നു. ഇത് മഹാസഖ്യത്തിന് നല്ല വാര്‍ത്തയല്ല.

English summary
nitish kumar cabinet have new comers, former ministers may also include
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X