നിതീഷ് കുമാറിനെതിരെ കൊലപാതകക്കേസുണ്ട്; പ്രത്യാരോപണവുമായി ലാലു പ്രസാദ്
നിതീഷ് കുമാറിനെതിരെ കൊലപാതകക്കേസുണ്ട്; പ്രത്യാരോപണവുമായി ലാലു പ്രസാദ്
പട്ന: ആര്‍ജെഡിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ലാലു പ്രസാദ് യാദവിന്റെ വാര്‍ത്താ സമ്മേളനം. നീതീഷിനെതിരെ കൊലപാതകക്കേസ് ഉള്‍പ്പെടെ ഉണ്ടെങ്കിലും തങ്ങള്‍ അതൊന്നും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് ലാലു പറഞ്ഞു.
2009ലെ കൊലപാതകക്കേസില്‍ പ്രതിയാണ് നിതീഷ്. കൊലപാതകക്കേസിന്റെ ചില രേഖകളും മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു. മരിച്ചാലും ബിജെപി പക്ഷത്തേക്ക് പോകില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ അതിന് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ സംസാരിച്ചിട്ടും രാജിക്കാര്യം സൂചിപ്പിച്ചിരുന്നില്ല.

ബീഹാറില്‍ ജെഡിയു- ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിനായുള്ള ശ്രമം തുടരും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ല. ബിജെപിയുമായി
ചേര്‍ന്നുള്ള ഭരണം തടയും. ആര്‍എസ്എസ് മുക്ത ഇന്ത്യയാണ് തനിക്കാവശ്യമെന്ന് നിതീഷ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൈകളിലാണ്. നിതീഷ് രാജിവച്ചതിനു പിന്നാലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്ത് അഭിനന്ദനം അറിയിച്ചത് ദുരൂഹമാണ്.
ആയുധ നിയമത്തിന്റെ കീഴില്‍ നിതീഷിനെതിരെ കേസുണ്ട്. എന്നിട്ടും നിതീഷ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു. അഴിമതിയെക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നിതീഷ് കുമാറിനുമേലുണ്ട്. തേജസ്വി യാദവിനെതിരായ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നും ലാലു പ്രസാദ് ആരോപിച്ചു.
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ












Click it and Unblock the Notifications