കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020 നിയമസഭാ തിരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകളിൽ വിജയിക്കും: മത്സരം ബിജെപിക്കൊപ്പം തന്നെയെന്ന് നിതീഷ്

Google Oneindia Malayalam News

പട്ന: 2020 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിജെപി സഖ്യമായ എൻഡിഎക്കൊപ്പം ജെഡിയു മത്സരിക്കുമെന്നും 200 ലധികം സീറ്റുകൾ ലഭിക്കുമെന്നുമാണ് നിതീഷ് കുമാറിന്റെ അവകാശ വാദം. പബ്ലിസിറ്റിക്ക് വേണ്ടി എൻഡിഎ സഖ്യത്തെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും നിതീഷ് കുമാർ ആരോപിക്കുന്നു. ബിജെപി- ജെഡിയു സഖ്യത്തിന് ഉലച്ചിൽ സംഭവിച്ചിട്ടില്ലെന്നും നിതീഷ് കുമാർ പറയുന്നു.

2020ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനൊപ്പം മത്സരിക്കുമെന്നും 243 സീറ്റുകളിൽ 200 സീറ്റിലധികം നേടും. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. അടുത്ത തവണ ഇതിനേക്കാൾ സീറ്റുകൾ നേടുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

മരട് ഫ്ളാറ്റ്; സര്‍ക്കാരിന്‍റെ മലക്കം മറിച്ചലിന് പിന്നില്‍ ജോണ്‍ ബ്രിട്ടാസോ? മറുപടി, കുറിപ്പ്മരട് ഫ്ളാറ്റ്; സര്‍ക്കാരിന്‍റെ മലക്കം മറിച്ചലിന് പിന്നില്‍ ജോണ്‍ ബ്രിട്ടാസോ? മറുപടി, കുറിപ്പ്

പ്രതിപക്ഷ വാദത്തിന് മറുപടി

പ്രതിപക്ഷ വാദത്തിന് മറുപടി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും ഒന്നിച്ച് മത്സരിക്കില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ വാദത്തിന് മറുപടി നൽകിക്കൊണ്ടാണ് നിതീഷ് കുമാറിന്റെ പ്രസ്താവന. ബിജെപി- ജെഡിയു സഖ്യത്തിന് വർഷത്തെ ആയുസ്സുണ്ടെന്നും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നുമാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്.

സഖ്യത്തിൽ നിന്ന് പിന്നോട്ടില്ല

സഖ്യത്തിൽ നിന്ന് പിന്നോട്ടില്ല

ബിഹാറിലെ ജെഡിയു- ബിജെപി സഖ്യത്തിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് വാദിക്കുകയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2202ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം സഖ്യമായി മത്സരിക്കും. ജെഡിയു ബിഹാറിന് വേണ്ടി നടത്തിയ നടത്തിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയ നിതീഷ് കുമാർ, സർക്കാരിന്റെ ആനുകൂല്യങ്ങളിൽ നിന്ന് നേട്ടങ്ങൾ കൊയ്യുന്നവരെയും പരോക്ഷമായി വിമർശിക്കുന്നു.

പബ്ലിസിറ്റിക്ക് വേണ്ടിയെന്ന്

പബ്ലിസിറ്റിക്ക് വേണ്ടിയെന്ന്

ഞാൻ ലക്ഷ്യം വെക്കുന്നത് ചിലർക്ക് പബ്ലിസിറ്റി ആവശ്യമായതിനാലാണ്. അതവരെ സന്തോഷവാന്മാരാക്കുന്നു. എന്നാൽ എനിക്ക് വേണ്ടത് ബിഹാറിലെ ജനങ്ങളെ സന്തോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. ജെഡിയു നേതാക്കളെ അഭിസംബോധന ചെയ്ത് സംവദിക്കുമ്പോഴാണ് പ്രതികരിച്ചത്. ബിജെപി എൻഡിഎ സഖ്യത്തിൽ വിള്ളലുണ്ടായിട്ടില്ല. പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ വിധി തിരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 നിശബ്ദനായിരിക്കും...

നിശബ്ദനായിരിക്കും...

എനിക്കെതിരെ പറയുന്നവരെ അവമതിക്കുന്നു. ഞാൻ നിശബ്ദനായിരിക്കും. അവർക്ക് വേണ്ടത് പബ്ലിസിറ്റിയാണ്. എന്റെ മതം ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയ നിതീഷ് കുമാർ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. ജെഡിയു ദേശീയ സെക്രട്ടറി, ആർസിപി സിംഗ് ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

English summary
Nitish Kumar confident of NDA winning 200 plus seats in 2020 Bihar assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X