കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയുവില്‍ പൊട്ടിത്തെറി; പ്രശാന്ത് കിഷോറിനെ പുറത്താക്കി, പവന്‍ വര്‍മയും ഔട്ട്, സിഎഎ പ്രതിഷേധം

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡില്‍ പൊട്ടിത്തെറി. ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെയും ദേശീയ ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയെയും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്താക്കി. പൗരത്വ ഭേദഗതി നിമയത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതോടെയാണ് പ്രശാന്ത് കിഷോറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

പൗരത്വ നിയമത്തെ പാര്‍ലമെന്റിലും പുറത്തും ജെഡിയു പിന്തുണച്ചതിനെ പ്രശാന്ത് കിഷോര്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് പുറത്താക്കലിന് നല്‍കുന്ന വിശദീകരണം. പവന്‍ വര്‍മയ്ക്ക് വേണമെങ്കില്‍ പുറത്തുപോകാമെന്നും ആരും പിടിച്ചുവയ്ക്കില്ലെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു....

രാഷ്ട്രീയ തന്ത്രജ്ഞന്‍ പുറത്ത്

രാഷ്ട്രീയ തന്ത്രജ്ഞന്‍ പുറത്ത്

രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ വര്‍ഷമാണ് ജെഡിയുവില്‍ ചേര്‍ന്നത്. ജെഡിയു സിഎഎയെ പിന്തുണച്ചതിനെതിരെ പ്രശാന്ത് കിഷോര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് വിവാദ നിയമത്തെ പിന്തുണച്ചത് എന്നതിനുള്ള മറുപടി നിതീഷിനോട് തന്നെ ചോദിക്കണമെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

പുറത്തുപോകാം

പുറത്തുപോകാം

പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയെയും പുറത്താക്കുമെന്ന് കഴിഞ്ഞദിവസം നിതീഷ് കുമാര്‍ സൂചന നല്‍കിയിരുന്നു. രണ്ടു നേതാക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാം എന്നായിരുന്നു നിതീഷിന്റെ പ്രതികരണം. ആരെയും പിടിച്ചുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പവന്‍ വര്‍മയുടെ കത്ത്

പവന്‍ വര്‍മയുടെ കത്ത്

ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ചോദ്യം ചെയ്ത് പവന്‍ വര്‍മ മുഖ്യമന്ത്രി നിതീഷിന് കത്തയച്ചിരുന്നു. നിതീഷ് ഇതിന് മറുപടിയും നല്‍കി. പവന്‍ വര്‍മയ്ക്ക് പാര്‍ട്ടി നിലപാടിനോട് യോജിക്കാന്‍ സാധിക്കില്ലെങ്കില്‍ പുറത്തുപോകാമെന്നും നിതീഷ് വ്യക്തമാക്കി.

ആദ്യ നേതാക്കള്‍

ആദ്യ നേതാക്കള്‍

ഒരാള്‍ കത്തയച്ചു, മറുപടി നല്‍കി. മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നു. അതിന് ഞാന്‍ എന്തു ചെയ്യാനാണ്. ആരെയും പിടിച്ചുനിര്‍ത്തുന്നില്ലെന്നാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്. സിഎഎക്കെതിരെ ആദ്യം പ്രതികരിച്ച എന്‍ഡിഎ സഖ്യത്തിലെ നേതാക്കളാണ് പ്രശാന്ത് കിഷോറും പവന്‍ കുമാറും. രണ്ടു ദേശീയ നേതാക്കളും പാര്‍ട്ടിക്ക് പുറത്തായി.

അമിത് ഷാ പറഞ്ഞു, അനുസരിച്ചു

അമിത് ഷാ പറഞ്ഞു, അനുസരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് പ്രകാരമാണ് പ്രശാന്ത് കിഷോറിനെ ജെഡിയുവില്‍ എടുത്തതെന്ന് കഴിഞ്ഞദിവസം നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. സിഎഎ അനുകൂലിച്ചെങ്കിലും എന്‍ആര്‍സിയില്‍ നിതീഷ് കുമാറിനും എതിര്‍പ്പുണ്ട്. എന്‍ആര്‍സിയിലെ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്രശാന്ത് കിഷോറിന്റെ പ്രതികരണം

പ്രശാന്ത് കിഷോറിന്റെ പ്രതികരണം

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഉടനെ പ്രശാന്ത് കിഷോര്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തുവന്നു. ബിഹാര്‍ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ നിതീഷ് കുമാറിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രശാന്ത് കുമാര്‍ പറഞ്ഞു. പാര്‍ട്ടി പുറത്താക്കി നിമിഷങ്ങള്‍ പിന്നിടുമ്പോഴാണ് കിഷോറിന്റെ ട്വീറ്റ്

അമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറി

ജഗന്‍ റെഡ്ഡിക്ക് കുടുംബ കുരുക്ക്; അമ്മാവന്റെ കൊലപാതക കേസില്‍ മകള്‍ കോടതിയില്‍, ജഗന്‍ വാക്ക് മാറ്റിജഗന്‍ റെഡ്ഡിക്ക് കുടുംബ കുരുക്ക്; അമ്മാവന്റെ കൊലപാതക കേസില്‍ മകള്‍ കോടതിയില്‍, ജഗന്‍ വാക്ക് മാറ്റി

English summary
Nitish Kumar expels Prashant Kishor, Pavan K Varma from JDU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X