'നിതീഷ് കുമാർ മോദിയുടെ കാലിൽ വീണു'; കടുത്ത പരിഹാസവുമായി റാബ്രി ദേവി
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നിതീഷ് കുമാർ മോദിയുടെ കാലിൽ വീണുവെന്ന് ബിഹാർ മുൻ മുഖ്മന്ത്രി റാബ്രി ദേവി. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുമായി അധികാരം പങ്കിടുന്നതിന്റെ സമ്മർദം കൊണ്ടാകാം അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും റാബ്രി ദേവി ട്വീറ്റ് ചെയ്തു.

ചടങ്ങിനിടെ മോദിയെ വണങ്ങുന്ന നിതീഷിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളും പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. എൻ ഡി എയിൽ നിന്നം പുറത്ത് വന്നതിന് പിന്നാലെ ആർജെഡി സഖ്യത്തിലായിരുന്ന കാലത്ത് നിതീഷ് മോദിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളുടെ ഓഡിയോയും ഇതിനൊപ്പം ആർ ജെ ഡി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ബി ജെ പിയുമായി ഇനിയൊരു സഖ്യം ഉണ്ടാകില്ലെന്ന് നിതീഷ് പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.
അതേസമയം ആർ ജെ ഡിയുടെ പരിഹസത്തിൽ പ്രതികരിച്ച് ജെ ഡി യു നേതാവ് ഉപേന്ദ്രകുശ്വാഹ രംഗത്തെത്തി. നിതീഷിൻറെ നടപടിയെ കടപ്പാട് എന്നാണ് പറയുക. അത് എന്താണെന്ന് ഒരുപക്ഷേ റാബ്രി ദേവിക്ക് മനസിലായിക്കൊള്ളണമെന്നില്ല. അത് അവരുടെ മരുമകളുടെ 'ദുർഗതി'യിൽ നിന്ന് വ്യക്തമായതാണ്, കുശ്വാഹ പറഞ്ഞു.
റാബ്‌റി ദേവിയുടെ മൂത്തമകൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യയായിരുന്നു ഐശ്വര്യയെ കുറിച്ചായിരുന്നു കുശ്വാഹയുടെ പ്രതികരണം. ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് തന്റെ ഭർതൃമാതാപിതാക്കൾ തന്നെ വിട്ടിൽ നിന്നും പുറത്താക്കിയതായി ഐശ്വര്യ ആരോപിച്ചിരുന്നു.നേരത്തെ ആർജെഡിയിലായിരുന്ന ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റോയ് നേരത്തേ ആർ ജെ ഡിയുമായി ഇടഞ്ഞ് ജെ ഡി യുവിൽ ചേർന്നിരുന്നു.












Click it and Unblock the Notifications