കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണത് ഉദ്ധവ്, കൊണ്ടത് നിതീഷിന്, ബിജെപിയെ പേടിച്ച് ജെഡിയു, മുന്നണി മാറ്റത്തിന് പ്രേരണ ഇക്കാര്യം!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കം നടക്കുകയാണ്. ജെഡിയു മുന്നണി വിടാനുള്ള തയ്യാറെടുപ്പിലാണ്. എംപിമാരുടെയും എംഎല്‍എമാരുടെയെല്ലാം യോഗം ചേരുന്നുണ്ട്. നിതീഷ് കുമാറിനുണ്ടായിരിക്കുന്ന ഭയമാണ് ഇതിന് പ്രധാന കാരണം. എന്‍ഡിഎയ്ക്കുള്ളില്‍ തന്നെയുണ്ടായിരിക്കുന്ന ചില രാഷ്ട്രീയ സംഭവ വികാസങ്ങളാണ് ഇതിന് പ്രധാന കാരണം.

നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി? നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ ജെഡിയു എംഎല്‍എമാരിലും എംപിമാരിലും പുനര്‍വിചിന്തനത്തിന് കാരണമായിരിക്കുകയാണ്. ഇവരുടെ കൂടി നിര്‍ദേശം കണക്കിലെടുത്താണ് രാഷ്ട്രീയ പിന്തുണ പിന്‍വലിക്കുന്ന കാര്യത്തില്‍ ജെഡിയുവില്‍ ചര്‍ച്ചയായത്. ബിജെപി കാത്തിരുന്ന് കാണാം എന്ന ലൈനിലാണ്. വിശദമായ വിവരങ്ങളിലേക്ക്....

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

1

ബിജെപിയുടെ രഹസ്യമായ പല നീക്കങ്ങളും നിതീഷ് കുമാറിനെ ഭയപ്പെടുത്തുന്നുണ്ട്. ജെഡിയുവിനെ ഒന്നായി ബിജെപി വിഴുങ്ങുമെന്ന് നേതാക്കള്‍ വിശ്വസിക്കുന്നു. നിതീഷിന് പെട്ടെന്നുണ്ടായ പതര്‍ച്ചയല്ല ഇപ്പോള്‍ കാണുന്നതെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. ബിജെപിയുടെ രീതികള്‍ അത്തരത്തിലുള്ളതാണ്. ഒരു പ്രാദേശിക പാര്‍ട്ടിയുടെ ഒപ്പം ചേര്‍ന്ന് വളരുകയും പിന്നീട് അതിനെ തന്നെ ഇല്ലാതാക്കി ആ സംസ്ഥാനം പിടിക്കുന്നതുമാണ് അവരുടെ ശൈലി. പല സംസ്ഥാനങ്ങളിലും ഇത് പ്രയോഗിച്ചിട്ടുണ്ട്.

2

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്നായിരുന്നു നദ്ദ പറഞ്ഞത്. ഇവര്‍ക്കെല്ലാം പകരം ബിജെപി ആ സ്ഥാനങ്ങളില്‍ എത്തുമെന്നും നദ്ദ പറഞ്ഞിരുന്നു. നദ്ദയുടെ പരാമര്‍ശം എല്ലാവരെയും ഇല്ലാതാക്കാനുള്ള നീക്കമായിട്ടാണ് നിതീഷ് കുമാര്‍ കാണുന്നത്. ഇത് ബീഹാറിലെ എല്ലാ ചെറുപാര്‍ട്ടികളുടെയും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഒത്തുപോകാന്‍ ബുദ്ധിമുട്ടുള്ള പാര്‍ട്ടിയായിട്ടാണ് നിതീഷ് ബിജെപിയെ കാണുന്നത്. ഒരു പരിഗണനയും തങ്ങള്‍ക്ക് നല്‍കുന്നില്ലെന്നാണ് പരാതി.

3

ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിനെ കണ്ട് നിതീഷ് ചര്‍ച്ച നടത്തിയിട്ടുണ്ട്. തര്‍കിഷോര്‍ ബിജെപി നേതാവാണ്. സഖ്യത്തില്‍ യാതൊന്നുമില്ലെന്നാണ് നിതീഷ് പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്ര അടുത്തതായി ആവര്‍ത്തിക്കാന്‍ പോകുന്നത് ബീഹാറിലാണെന്ന് നിതീഷ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഉദ്ധവ് താക്കറെയോട് ബിജെപി ചെയ്ത കാര്യങ്ങള്‍ ദ്രോഹമാണെന്ന് നിതീഷ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. ബിജെപിയാണ് ഉദ്ധവിനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിയത്.

4

ബിജെപി ജെഡിയുവിനെ തകര്‍ക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഉദ്ധവിനെ പോലെ നിതീഷ് കുമാറും പ്രാദേശിക നേതാവാണ്. ബീഹാര്‍ സ്വന്തം കോട്ടയി കണ്ട് സംരക്ഷിക്കുകയാണ് നിതീഷ്. പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കിയാണ് മഹാരാഷ്ട്രയില്‍ ഉദ്ധവിനെ ബിജെപി പിളര്‍ത്തിയത്. ബിജെപിയുമായി ദീര്‍ഘകാലത്തെ ബന്ധം നിതീഷിനുണ്ട്. അത് നല്ലതും ചീത്തയുമായിട്ടുള്ള കാര്യങ്ങളുണ്ട്. പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എമാരെയും എംപിമാരെയും ബിജെപി കൊണ്ടുപോകാനുള്ള സാധ്യത നിതീഷ് മുന്നില്‍ കാണുന്നുണ്ട്.

5

അമിത് ഷായാണ് ബീഹാറിലെ സഖ്യം പൊളിക്കുന്നതെന്ന് നിതീഷ് ഉറച്ച് വിശ്വിക്കുന്നുണ്ട്. അമിത് ഷാ സ്വന്തം വിശ്വസ്തരെ ബുദ്ധിപൂര്‍വം നിതീഷ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തില്‍ ആര്‍സിപി സിംഗ് ജെഡിയുവിന്റെ കേന്ദ്ര മന്ത്രിയായതും അമിത് ഷായുടെ നീക്കമായിരുന്നു. ഷായുമായി വളരെ അടുപ്പമുള്ള നേതാവാണ് സിംഗ്. രണ്ട് മാസം മുമ്പ് ആര്‍സിപി സിംഗിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടെന്ന നിലപാടിലേക്ക് നിതീഷ് എത്തി. അതോടെ മന്ത്രിസ്ഥാനം പോയി. കടുത്ത അഴിമതി ആരോപണങ്ങളും സിംഗിനെതിരെ പിന്നാലെ ഉയര്‍ന്നു.

6

ആര്‍സിപി സിംഗ് അധികം വൈകാതെ തന്നെ പാര്‍ട്ടി വിട്ടു. നിതീഷിനെതിരെ കടുത്ത ആരോപണങ്ങളാണ് സിംഗ് ഉന്നയിച്ചത്. ഏഴ് ജന്മമെടുത്താലും പ്രധാനമന്ത്രിയാവാന്‍ നിതീഷിന് സാധിക്കില്ലെന്നാണ് സിംഗ് ആരോപിച്ചത്. മോദിയോട് കടുത്ത പകയും, അദ്ദേഹത്തെ മറികടന്ന് മുന്നിലെത്താനുള്ള ആഗ്രഹങ്ങളുമാണ് നിതീഷിനുള്ളതെന്നും സിംഗ് ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ആര്‍സിപി സിംഗ് എന്ന് ജെഡിയു പറയുന്നു.

7

കേന്ദ്ര മന്ത്രിസ്ഥാനം രണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ തന്നെ മാത്രമേ അമിത് ഷാ അംഗീകരിക്കൂ എന്ന് സിംഗ് പറഞ്ഞതായി ലലന്‍ സിംഗ് പറഞ്ഞു. ബിജെപിയുമായി നിങ്ങള്‍ തീരുമാനിച്ചെങ്കില്‍ ഞാനെന്ത് പറയാനാണ്. നിങ്ങള്‍ പൊയ്‌ക്കോളൂ എന്ന് നിതീഷ് മറുപടി നല്‍കിയതായും ലലന്‍ പറഞ്ഞു.

പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

Recommended Video

cmsvideo
ഇടുക്കി ഡാമിലെ വെള്ളം വീടുകളിലേക്ക് ഇരച്ചെത്തി. ക്യാമ്പുകൾ തുറന്നു

English summary
nitish kumar fearing bjp's treatment to regional parties, jdu points out uddhav thackeray incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X