• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാറിൽ നാലാം തവണയും നിതീഷ്: ഉപമുഖ്യമന്ത്രിയായി സുശീൽ മോദി, തീരുമാനം നിർണ്ണായക എൻഡിഎ യോഗത്തിൽ!!

പട്ന: തുടർച്ചയായ നാലാം തവണയും ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരത്തിലേക്ക്. എൻ‌ഡി‌എ നിയമസഭാംഗങ്ങളുടെ യോഗത്തിന് ശേഷമാണ് തീരുമാനം പുറത്തുവരുന്നത്. ബിജെപിയുടെ സുശീൽ മോദി തന്നെയാണ് ഉപപ്രധാനമന്ത്രിയായി തുടരും. തുടർച്ചയായ നാലാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നിതീഷ് കുമാർ എൻഡിഎ സഖ്യത്തിന് കീഴിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ബിഹാറിലെ 243 നിയമസഭാ സീറ്റുകളിൽ 125 സീറ്റുകളിൽ നേടിയാണ് എൻഡിഎ ബിഹാറിൽ അധികാരം നിലനിർത്തുന്നത്.

ചിരാഗിനെ കൈവിട്ടാല്‍ എന്‍ഡിഎ തകരും, മഹാസഖ്യത്തില്‍ കരുത്തനാവും, നിതീഷിന് ഓപ്ഷനില്ല!!

സർക്കാർ രൂപീകരണം

സർക്കാർ രൂപീകരണം

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ വിജയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബീഹാറിലെ സർക്കാർ രൂപീകരണത്തിനുള്ള ചട്ടക്കൂട് തീരുമാനിക്കാനുള്ള നിർണ്ണായക യോഗം നടക്കുന്നത്. പട്നയിലെ ആനി മാർ‌ഗിലെ കുമാറിന്റെ ഔദ്യോഗിക വസതിയിലാണ് എൻ‌ഡി‌എയുടെ നിർണ്ണായക യോഗം നടന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും യോഗത്തിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയായിരിക്കുമെന്നും എൻഡിഎ നേതാക്കൾ അറിയിച്ചു. എൻ‌ഡി‌എ യോഗത്തിന് മിനിറ്റുകൾക്ക് മുമ്പാണ് ജെഡിയു തലവനായ നിതീഷ് കുമാറിനെ നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. യോഗത്തിന് ശേഷം അദ്ദേഹം സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദത്തിനായി പോകും.

മുഖ്യമന്ത്രി സീറ്റ്

മുഖ്യമന്ത്രി സീറ്റ്

എൻഡിഎയുടെ ഭാഗമായ ബിജെപി ജെഡിയുവിനൊപ്പമാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചാൽ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി ഉറപ്പുനൽകിയിരുന്നു. വികാഷീൽ ഇൻസാൻ പാർട്ടി, ഹിന്ദുസ്ഥാൻ അവാം മോർച്ച എന്നീ രാഷ്ട്രീയ പാർട്ടികളാണ് എൻഡിഎ സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്.

രാജി സമർപ്പിച്ചു

രാജി സമർപ്പിച്ചു

243 സീറ്റുകളിലേക്കായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 74 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ജെഡിയുവിന് 43 സീറ്റുകളും എട്ട് സീറ്റുകളിൽ മറ്റ് എൻഡിഎ സഖ്യകക്ഷികളുമാണ് വിജയിച്ചത്. 125 സീറ്റുകൾ നേടിക്കൊണ്ടാണ് എൻഡിഎ വിജയിക്കുന്നത്. ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണറെ കണ്ട് രാജി സമർപ്പിച്ചിരുന്നു. നിതീഷ് കുമാറായിരിക്കും മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും എൻഡിഎ ആവർത്തിച്ചിരുന്നു. ഇത് ജെഡിയുവിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല ഇതെന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നു.

കടുത്ത നിലപാട്

കടുത്ത നിലപാട്

ലോക് ജനശക്തി പാർട്ടിയുടെ ചിരാഗ് പാസ്വാനെ ബിജെപി കൈകാര്യം ചെയ്തതിൽ നിതീഷ് കുമാർ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. എൻ‌ഡി‌എ സഖ്യകക്ഷിയായിരുന്നിട്ടും തനിക്ക് "നിതീഷ്-മുക്ത് ബിഹാർ വേണമെന്ന് പ്രഖ്യാപിച്ച് പസ്വാൻ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ജെഡിയുമായി ഇടഞ്ഞതിന് പിന്നാലെയാണ് പസ്വാൻ എൻഡിഎ സഖ്യവുമായുള്ള സഖ്യം ഉപേക്ഷിച്ചത്.

വിരമിക്കില്ലെന്ന്

വിരമിക്കില്ലെന്ന്

ഈ വർഷത്തെ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തേതല്ലെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നുമുള്ള വിശദീകരണവുമായി കഴിഞ്ഞ ദിവസം നിതീഷ് കുമാർ രംഗത്തെത്തിയിരുന്നു. "ഞാൻ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചില്ല. അവസാന മീറ്റിംഗിൽ, എല്ലാ തിരഞ്ഞെടുപ്പിലെയും അവസാനത്തെ റാലിയിൽ ഞാൻ എല്ലായ്‌പ്പോഴും ഒരേ കാര്യമാണ് പറയുന്നത്. എല്ലാം നന്നായി അവസാനിക്കുമെന്നാണ് പറയാറുള്ളത്. നിങ്ങൾ എന്റെ പ്രസംഗം ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Nitish Kumar going To Become Bihar Chief Minister For 4th term, Susheem Modi selected for UP Deputy minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X