കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് ഒരുക്കുന്നു ദേശീയ സഖ്യം, 28 ഇടത്ത് മിഷന്‍ 2024, തടസ്സം നില്‍ക്കുന്നത് രാഹുലും കോണ്‍ഗ്രസും!!

Google Oneindia Malayalam News

ദില്ലി: എന്‍ഡിഎയില്‍ തളയ്ക്കപ്പെട്ട ജെഡിയു പുതിയ ബദലിന് പ്ലാനൊരുക്കുന്നു. ബിജെപിക്കെതിരെയാണ് നീക്കം. ബീഹാറില്‍ മാത്രമാണ് സഖ്യമുള്ളതെന്ന് നിതീഷ് കുമാര്‍ പറയുന്നു. അതേസമയം ബിജെപി വളരെ ഗൗരവത്തോടെ ഇതിനെ നോക്കി കാണുന്നുണ്ട്. ജെഡിയുവില്‍ പുതിയ അധ്യക്ഷന്‍ തന്നെ വന്നത് നിതീഷ് കളം മാറ്റി ചവിട്ടുന്നതിന്റെ സൂചനയാണ്. 28 സംസ്ഥാനങ്ങളില്‍ ജെഡിയുവിന് സാന്നിധ്യമുണ്ട്. അതുകൊണ്ട് പ്രശ്്‌നം ബിജെപിക്ക് മാത്രമല്ല കോണ്‍ഗ്രസിന് കൂടിയാണ്. എന്നാല്‍ ആരൊക്കെ നിതീഷിനൊപ്പം ചേരുമെന്ന് ഇപ്പോഴും വ്യക്തമല്ല.

ജെഡിയു മാറുന്നു

ജെഡിയു മാറുന്നു

ബിജെപിയെ പതിയെ ഓരോ ജെഡിയു നേതാവിനെയും അടര്‍ത്തിയെടുക്കുന്ന സാഹചര്യത്തിലാണ് നിതീഷ് ദേശീയ തലത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ആറ് വര്‍ഷമായി നിതീഷ് മനസ്സില്‍ കൊണ്ടുനടക്കുന്ന നീക്കമാണിതെന്ന് ജെഡിയു നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. അരുണാചല്‍ പ്രദേശില്‍ നിന്ന് ആറ് എംഎല്‍എമാര്‍ പോയത് നിതീഷിനെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ ദേശീയ അധ്യക്ഷനെ പുതുതായി കൊണ്ടുവന്ന നിതീഷ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ്.

നിതീഷ് ദേശീയ തലത്തില്‍

നിതീഷ് ദേശീയ തലത്തില്‍

നിതീഷ് കുമാര്‍ ബീഹാറിലെ നഷ്ടം മറ്റിടത്ത് തീര്‍ക്കണമെന്നാണ് എല്ലായിടത്തും നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം കൊണ്ട് എല്ലായിടത്ത് നിന്നും 75 സീറ്റ് നേടുന്ന പാര്‍ട്ടിയായി ജെഡിയുവിനെ മാറ്റാനാണ് നിതീഷിന്റെ ലക്ഷ്യം. എന്‍ഡിഎ ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ആര്‍സിപി സിംഗാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ബിജെപിക്കെതിരെ മുഴങ്ങുന്ന ഓരോ ശബ്ദത്തെയും കൂടെ ചേര്‍ക്കാനാണ് നിതീഷ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ രണ്ട് കാര്യത്തിലാണ് അനിശ്ചിതത്വമുള്ളത്.

ആര്‍ജെഡിയും കോണ്‍ഗ്രസും

ആര്‍ജെഡിയും കോണ്‍ഗ്രസും

കോണ്‍ഗ്രസും ആര്‍ജെഡിയും നിതീഷിന്റെ വിളിക്ക് കാത്തിരിക്കുന്നവരല്ല. ഇവരെ ഒപ്പം കൂട്ടാതെ നിതീഷിന് മുന്നോട്ട് പോകാനുമാവില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുന്നതിനാണ് നിതീഷ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ആര്‍ജെഡിയെ യുപിഎയില്‍ നിന്ന് അകറ്റുക എന്ന തന്ത്രമാണ് നിതീഷിന് മുന്നിലുള്ളത്. എന്നാല്‍ ഇത് ലാലു പ്രസാദ് യാദവ് ഉള്ളപ്പോള്‍ നടക്കില്ല. പകരം കോണ്‍ഗ്രസിന്റെ ഏതെങ്കിലും വിശ്വസ്തരിലൂടെ യുപിഎ അനുകൂല സഖ്യത്തിന്റെ ഭാഗമാവുക എന്ന ഫോര്‍മുലയും നിതീഷ് മുന്നോട്ട് വെക്കുന്നുണ്ട്.

ബീഹാറിന് പുറത്തേക്ക്

ബീഹാറിന് പുറത്തേക്ക്

ബിജെപിയെ അവഗണിച്ചാല്‍ മാത്രമേ മതേതര പാര്‍ട്ടിയെന്ന പേര് ജെഡിയുവിന് ലഭിക്കൂ. ഇതിലൂടെ മാത്രമേ മുസ്ലീങ്ങളുടെ വോട്ടും നിതീഷിന് ലഭിക്കൂ. ബിജെപിയില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ പിടിച്ച് നില്‍ക്കാനാണ് പ്ലാന്‍. ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എല്ലായിടത്തും ജെഡിയു മത്സരിക്കും. ബംഗാളില്‍ 75 സീറ്റില്‍ മത്സരിക്കാനാണ് തീരുമാനം. 75 മണ്ഡലങ്ങളില്‍ സര്‍വേ അടക്കം നടത്തിയാണ് ജെഡിയു മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ പത്ത് സീറ്റിലെങ്കിലും ജെഡിയു വിജയിക്കും.

അസമിലേക്കും വരുന്നു

അസമിലേക്കും വരുന്നു

ബിജെപിയുടെ വോട്ടുബാങ്കില്‍ നിന്ന് തന്നെയാണ് ജാതി വോട്ടുകള്‍ ജെഡിയു ഭിന്നിക്കുക. അസമിലേക്കാണ് അടുത്ത വരവ്. കഴിഞ്ഞ തവണ ബദറുദീന്‍ അജ്മലിന്റെ എഐയുഡിഎഫായിരുന്നു ജെഡിയുവിന്റെ സഖ്യകക്ഷി. ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കും. 28 സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള ശേഷി ജെഡിയുവിനുണ്ട്. കര്‍ണാടകത്തിലും ഗുജറാത്തിലും ബിജെപിക്കെതിരെയായിരുന്നു നിതീഷിന്റെ മത്സരം. ജാര്‍ഖണ്ഡിലും അങ്ങനെ തന്നെ. ദില്ലിയില്‍ മാത്രമാണ് ബിജെപിയുമായി ജെഡിയു കൈകോര്‍ത്തത്.

ഇറ്റാനഗറില്‍ വന്‍ നേട്ടം

ഇറ്റാനഗറില്‍ വന്‍ നേട്ടം

അരുണാചല്‍ പ്രദശില്‍ ആറ് എംഎല്‍എമാരെ ജെഡിയുവിന് നഷ്ടപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ല. ഇറ്റാനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റ് നേടിയാണ് ബിജെപിയെ വരെ ജെഡിയു ഞെട്ടിച്ചത്. ഇവിടെ ആകെ 20 സീറ്റാണ് ഉള്ളത്. പത്ത് സീറ്റ് നേടി ബിജെപി ഏറ്റവും വലിയ കക്ഷിയായി. രണ്ടാം സ്ഥാനത്ത് ജെഡിയുവാണ്. എന്‍സിപിക്കാണ് ബാക്കിയുള്ള സീറ്റ്. ജെഡിയുവിന്റെ കുതിപ്പിന്റെ തുടക്കമാണ്. ഏറ്റവും താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി പോലും അറിയാതെ നിതീഷ് നടത്തുന്നത്.

2014 മുതല്‍

2014 മുതല്‍

2014 മുതല്‍ പ്രധാനമന്ത്രിയാവുക എന്ന മോഹം നിതീഷിനുണ്ട്. അതിനാണ് ദേശീയ തലത്തില്‍ ഇങ്ങനൊരു നീക്കം നിതീഷ് നടത്തുന്നത്. അതിന് കോണ്‍ഗ്രസില്ലാതെ പറ്റില്ലെന്ന് നിതീഷിന് അറിയാം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. അതുകൊണ്ട് ആ മോഹനം നടക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ലാലു സമ്മതിക്കുകയുമില്ല. കാരണം ലാലുവുമായി ചേരുന്നത് കോണ്‍ഗ്രസിന് ഗുണമാണ്. ലാലുവിന് പ്രധാനമന്ത്രി പദത്തിന് മോഹമില്ല. ശിക്ഷിക്കപ്പെട്ടതാണ് പ്രധാന കാരണം. രാഹുലിന് തന്റെ പദവി നഷ്ടപ്പെടുത്തി പ്രതിപക്ഷ ഐക്യത്തിന് താല്‍പര്യവുമില്ല.

English summary
nitish kumar have national ambition, but rahul gandhi creates hurdle for him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X