കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മദ്യപിക്കുന്നവർ മരിക്കും': വിഷമദ്യ ദുരന്തത്തിലെ ഇരകള്‍ക്ക് സഹായമില്ലെന്ന സൂചനയുമായി നിതീഷ് കുമാർ

Google Oneindia Malayalam News

പട്‌ന: വ്യാജമദ്യം കുടിച്ച് മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2016 മുതൽ മദ്യനിരോധനമുള്ള സംസ്ഥാനത്ത് നങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ സരൺ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരത്തില്‍ 30-ലധികം ആളുകളായിരുന്നു കൊല്ലപ്പെട്ടത്.

സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കുന്നതിൽ അലംഭാവം കാണിച്ചുവെന്നാരോപിച്ച് ജെ ഡി യു-ആർ ജെ ഡി സർക്കാർ നിയമസഭയിലും പുറത്തും ബി ജെ പിയുടെ പ്രതിഷേധം നേരിടുന്നതിനിടയില്‍ കൂടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

കുടിച്ചാൽ മരിക്കും, ഇതില്‍ നമുക്ക് മുന്നില്‍

'കുടിച്ചാൽ മരിക്കും, ഇതില്‍ നമുക്ക് മുന്നില്‍ ഉദാഹരണമുണ്ട്' -പട്നയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നിതീഷ് കുമാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നിതീഷ് കുമാർ വിധാൻസഭയിൽ ബിജെപി അംഗങ്ങളെ പരിഹസിച്ചുകൊണ്ട് "നിങ്ങൾ മദ്യപിച്ചിരിക്കുന്നു" എന്ന് പറയുകയും ചെയ്തിരുന്നു. ഇതും വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കി. ഇതിന് പിന്നാലെയാണ് മധ്യദുരന്തത്തില്‍ ഖേദമുണ്ടെന്ന് ദുരിതബാധിത സ്ഥലങ്ങളിൽ പോയി ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.

ദിലീപിനെ സഹായിച്ച വ്യക്തി ഇപ്പോള്‍ എതിർവശത്ത്; കൃത്യമായ തെളിവുമുണ്ട്, എന്നിട്ടും എന്തേ ഇങ്ങനെ: മിനിദിലീപിനെ സഹായിച്ച വ്യക്തി ഇപ്പോള്‍ എതിർവശത്ത്; കൃത്യമായ തെളിവുമുണ്ട്, എന്നിട്ടും എന്തേ ഇങ്ങനെ: മിനി

മധ്യത്തിനെതിരെ സർക്കാർ വലിയ

മധ്യത്തിനെതിരെ സർക്കാർ വലിയ തോതിലുള്ള സാമൂഹ്യ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജ മദ്യം കഴിച്ച് ആളുകൾ മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും വലിയ തോതിൽ ആളുകൾ സമാനമായ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലും പഞ്ചാബിലും സമീപ വർഷങ്ങളിൽ സമാനമായ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസെടുത്തില്ല, കാരണം ആ ബന്ധം: വെളിപ്പെടുത്തലുമായി ബിഎ ആളൂർദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസെടുത്തില്ല, കാരണം ആ ബന്ധം: വെളിപ്പെടുത്തലുമായി ബിഎ ആളൂർ

ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം

ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം നിലനില്‍ക്കുന്ന ഒരു കാര്യമല്ല ഇത്, എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാറുണ്ട്. നിരോധത്തിന് അനുകൂലമായി ബാപ്പു (മഹാത്മാഗാന്ധി) എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാം. മദ്യനിരോധനത്തിനെതിരായ പ്രവർത്തനങ്ങള്‍ ശക്തമാക്കണം. നമ്മള്‍ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്, പക്ഷേ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങൾ ഒരിക്കലും മദ്യം കുടിക്കരുത്. മിക്ക ആളുകളും നിരോധന നയത്തോട് യോജിച്ചു. എന്നാൽ ചിലർ അതിന് തയ്യാറാവുന്നില്ല.

Hair care:വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്: അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ഷാംപൂ മുടിക്ക് വില്ലനാവും

മരണത്തിന് ഉത്തരവാദികളായവർക്കെതിരെ

അതേസമയം, മരണത്തിന് ഉത്തരവാദികളായവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. നിലവിൽ രാജ്യത്ത് നിരോധനമുള്ള രണ്ട് വലിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്. നാഗാലാൻഡിനും മിസോറാമിനും സമാനമായ നയങ്ങളുണ്ടെങ്കിലും ഇരു സംസ്ഥാനങ്ങളിലും മദ്യം സുലഭമായി ലഭിക്കും. നേരത്തെ കേരളവുംഹരിയാനയും പോലുള്ള സംസ്ഥാനങ്ങൾ ഈ നയം പരീക്ഷിച്ചുവെങ്കിലും നടപ്പാക്കൽ ബുദ്ധിമുട്ടായതിനാൽ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

English summary
Nitish Kumar hinted there will be no compensation for victims of poaching disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X