• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിതീഷ് കുമാര്‍ എന്‍റെ അച്ഛനെ അപമാനിച്ചു; എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരായി പ്രവര്‍ത്തിച്ചു:ചിരാഗ്

പട്ന: ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. നിയമസഭാ സീറ്റ് വീതം വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളല്ല, പാര്‍ട്ടിയുടെ മുന്നണി വിടലില്‍ കലാശിച്ചതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിയുമായുള്ള സഖ്യത്തിലാണ് തങ്ങളുടെ പാർട്ടി മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജെഡിയു എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രാദേശിക തലത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു. ഇത് സഖ്യ ധര്‍മ്മത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് 6 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്;കെസി ജോസഫും വാഴക്കനും മുതല്‍ ലതിക വരെ പട്ടികയില്‍

എൽജെപി സ്ഥാപകനായ പിതാവ് റാം വിലാസ് പാസ്വാന്‍ കഴിഞ്ഞ വർഷം ജെഡിയു മേധാവിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അഹങ്കാരത്തോടെയാണ് നിതീഷ് കുമാര്‍ പെരുമാറിയതെന്നും ചിരാഗ് പാസ്വാന്‍ ആരോപിക്കുന്നു. രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി അദ്ദേഹത്തോടൊപ്പം വരാനുള്ള അഭ്യർത്ഥന നീതീഷ് കുമാര്‍ സ്വീകരിച്ചില്ല. ഞങ്ങൾക്ക് രണ്ട് എം‌എൽ‌എമാർ മാത്രമുള്ളതിനാൽ ജെഡിയുവിന്റെ പിന്തുണയില്ലാതെ എന്റെ പിതാവിന് രാജ്യസഭയിലേക്ക് വിജയിക്കാന്‍ കഴിയില്ലെന്നായിരുന്നു നിതീഷ് കുമാർ അടുത്തിടെ പരിഹസിച്ചത്. അന്നത്തെ ബിജെപി മേധാവി അമിത് ഷാ തന്നെ എന്റെ പിതാവിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നാ കാര്യ അദ്ദേഹം ഓർക്കണമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

എൽജെപി ഒരിക്കലും നിതീഷ് കുമാർ രീതിയിലുള്ള രാഷ്ട്രീയത്തിന്റെ ആരാധകനായിരുന്നില്ല എന്നത് ഓർമിക്കേണ്ടതാണ്. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി മഹാദലിതുകളുടെ ഒരു ഉപവിഭാഗം സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം ദലിതരെ ദ്രോഹിച്ചിട്ടുണ്ട്. വളരെയധികം പുരോഗതിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും നിതീഷ് ഇപ്പോഴും സംസാരിക്കുന്നത് പൈപ്പ് വെള്ളത്തെക്കുറിച്ചും കോൺക്രീറ്റ് റോഡുകളെക്കുറിച്ചുമാണെന്നും ചിരാഗ് പറഞ്ഞു.

അഴിമതി, കുറ്റകൃത്യം, വർഗീയത എന്നിവയോട് സഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ മുഖ്യമന്ത്രി ഒരിക്കലും മടി കാണിക്കുന്നില്ല. ബക്സാർ ജില്ലയിൽ ബലാത്സംഗത്തിന് ശേഷം അടുത്തിടെ ഒരു സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നതുപോലുള്ള ഭീകര സംഭവങ്ങൾ തുടര്‍ക്കഥയാവുകയാണ്. നിത്യാനന്ദ് റായിയുടെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാനുള്ളത്? അദ്ദേഹത്തിന് ഒരു കടപ്പാടുണ്ട്. ഞങ്ങളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ഇപ്പോഴും ബീഹാറിലെ എൻ‌ഡി‌എയുടെ ഭാഗമാണെന്നും പാസ്വന്‍ പറഞ്ഞു.

നിതീഷിന്റെ വില്ലനാവാന്‍ ചിരാഗ്, ബിജെപി സഖ്യത്തിന് വെല്ലുവിളി 3 തരത്തില്‍, ഭരണതുടര്‍ച്ചയുണ്ടാവില്ല!!

cmsvideo
  Khushboo sundar seeks apology for mentally disabled statement | Oneindia Malayalam

  English summary
  Nitish Kumar insulted my father; Worked against LJP candidates: Chirag
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X