കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ വന്‍ പരാജയം: ബീഹാറില്‍ തിളങ്ങിയത് തേജസ്വിയും മോദിയും, യാഥാര്‍ത്ഥ പോരാളികള്‍

Google Oneindia Malayalam News

പാറ്റ്‌ന: അത്യന്തം ആവേശം നിറഞ്ഞ വോട്ടെണ്ണലായിരുന്നു ഇത്തവണ ബീഹാര്‍ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. പതിനെട്ട് മണിക്കൂറോളം നീണ്ട വോട്ടെണ്ണലില്‍ അധികാരം അവസാനം എന്‍ഡിഎയെ തേടിയെത്തുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ മാത്രമായിരിക്കെ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ഇത്തവണ അധികാരം നിലനില്‍ത്തിയത്. എന്‍ഡിഎയുടെ ഈ വിജയത്തിന് പിന്നില്‍ ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് നിസംശയം പറയാം. 110 സീറ്റില്‍ മഹാസഖ്യം ഒതുങ്ങിയെങ്കിലും തേജസ്വി യാദവിന്റെ ആര്‍ജെഡി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ചുരുക്കി പറഞ്ഞാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ വിജയികള്‍ മോദിയും തേജസ്വിയും എന്ന വേണമെങ്കില്‍ പറയാം..വിശദാംശങ്ങളിലേക്ക്..

Recommended Video

cmsvideo
ജനകീയ നേതാവായി തേജസ്വി യാദവ്‌ | Oneindia Malayalam

വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍

മോദിയാണ് താരം

മോദിയാണ് താരം

ബീഹാറില്‍ മുഖ്യമന്ത്രിയാവുന്നത് സ്വന്തം പാര്‍ട്ടിക്കാരനല്ലെന്നും കൂടി ഓര്‍ക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ഇറങ്ങിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി റാലികളാണ് പ്രധാനമന്ത്രി നിതീഷ് കുമാറിനെ ഒപ്പം കൂട്ടി പ്രചരണത്തിന് ഇറങ്ങിയത്. കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിജയിച്ചെന്ന ജനങ്ങളുടെ വിശ്വാസം തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിച്ചിട്ടുണ്ട്.

മോദിയും തേജസ്വിയും

മോദിയും തേജസ്വിയും

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇന്ന് രണ്ട് വിജയികളാണുള്ളത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മഹാസഖ്യത്തിലൂടെ തേജസ്വി യാദവ് പ്രചരണത്തിന് തുടക്കം കുറിക്കുമ്പോള്‍ തന്നെ അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന്. ഫലം പുറത്തുവന്നതോടെ അത് സാധ്യമാകുകയും ചെയ്തു.

വന്‍ പരാജയമായി നിതീഷ്

വന്‍ പരാജയമായി നിതീഷ്

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മുന്‍ നിര്‍ത്തി സീറ്റുകള്‍ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാറും ജെഡിയുവും ഉണ്ടായിരുന്നത്. എന്നാല്‍ ഫലം പുറത്തുവന്നതോടെ ബീഹാര്‍ കണ്ട ഏറ്റവും വലിയ പരാജയമായി അദ്ദേഹം മാറി. എന്‍ഡിഎയിലെ ഏറ്റവും ശക്തരായ പാര്‍ട്ടി എന്ന ടാഗ് ലൈന്‍ നഷ്ടമാകുന്നതോടൊപ്പം വോട്ട് ബാങ്ക് ബിജെപിയിലേക്ക് മാറുന്നതിനും ബീഹാര്‍ സാക്ഷിയായി.

വോട്ട് ബാങ്ക് മറിയുന്നു

വോട്ട് ബാങ്ക് മറിയുന്നു

കാലങ്ങളായി ജെഡിയുവിന്റെ കോട്ടയിലെ വോട്ട് ബാങ്കാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് മറിഞ്ഞത്. ഇത് ഭാവിയില്‍ ജെഡിയുവിന് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഭാവിയില്‍ ബിജെപിക്ക് ജെഡിയു സഹായമില്ലാതെ തന്നെ ബീഹാര്‍ കീഴടക്കുന്നതിനുള്ള അവസരം ഇത് സൃഷ്ടിച്ചേക്കും.

അടുത്ത തിരഞ്ഞെടുപ്പില്‍

അടുത്ത തിരഞ്ഞെടുപ്പില്‍

എന്‍ഡിഎ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായിട്ടും ബിജെപി മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാത്തത് എന്തെന്ന വിലയിരുത്തല്‍ പൊതുവെ ഉയരുന്നുണ്ട്. എന്നാല്‍ ഇനിയുള്ള അഞ്ച് വര്‍ഷത്തില്‍ ബിജെപി സംസ്ഥാനത്ത് അടിത്തറ പാകാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ജെഡിയു സഹായമില്ലാതെ ബിജെപിക്ക് സംസ്ഥാനം പിടിക്കാന്‍ സാധിച്ചേക്കും.

തേജസ്വിയെന്ന താരോദയം

തേജസ്വിയെന്ന താരോദയം

തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതല്‍ തന്നെ താരമായി മാറിയത് തേജസ്വിയെന്ന് വെണമെങ്കില്‍ പറയാം. വോട്ടെണ്ണിയതിന് ശേഷവും ആ താരോദയം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു പക്ഷേ, കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താത്ത ഒരു മുന്നണിയില്‍ തേജസ്വി മത്സരിച്ചിരുന്നെങ്കില്‍ ഇന്ന് ബീഹാറില്‍ മിന്നുന്ന വിജയം അദ്ദേഹം നേടിയേനെ.

ബീഹാർ പ്രവചിക്കുന്നത് കേരളത്തിൽ കോൺഗ്രസിന്റെ ഭാവിയും യുഡിഎഫ് തകർച്ചയും: കെഎൻ ബാലഗോപാൽബീഹാർ പ്രവചിക്കുന്നത് കേരളത്തിൽ കോൺഗ്രസിന്റെ ഭാവിയും യുഡിഎഫ് തകർച്ചയും: കെഎൻ ബാലഗോപാൽ

ജനങ്ങളാണ് രാജാവ്, പിന്തുണ നല്‍കിയതിന് മോദി ജിക്ക് നന്ദി; നിതീഷ് കുമാറിന്റെ ആദ്യ പ്രതികരണം ഇങ്ങനെജനങ്ങളാണ് രാജാവ്, പിന്തുണ നല്‍കിയതിന് മോദി ജിക്ക് നന്ദി; നിതീഷ് കുമാറിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ജെപി നദ്ദയ്ക്ക് അഭിനന്ദനംബീഹാറിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ജെപി നദ്ദയ്ക്ക് അഭിനന്ദനം

ഞങ്ങള്‍ ലക്ഷ്യമിട്ടത് ബിജെപിയെ ശക്തിപ്പെടുത്തുക മാത്രം, എന്‍ഡിഎയുടെ ജയത്തില്‍ സന്തോഷമെന്ന് ചിരാഗ്ഞങ്ങള്‍ ലക്ഷ്യമിട്ടത് ബിജെപിയെ ശക്തിപ്പെടുത്തുക മാത്രം, എന്‍ഡിഎയുടെ ജയത്തില്‍ സന്തോഷമെന്ന് ചിരാഗ്

English summary
Nitish Kumar is biggest loser: Tejaswi, Modi shine in Bihar, real fighters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X