കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷാണ് ബീഹാറിന്റെ ബോസ്... മോദിയും ബിജെപിയുമല്ല, തിരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ വേണമെന്ന് ജെഡിയു!!

നിതീഷാണ് ബീഹാറിന്റെ ബോസെന്ന് ജെഡിയു

Google Oneindia Malayalam News

പട്‌ന: ജെഡിയുവിന് ബിജെപിയുമായുള്ള ഭിന്നത ശക്തമാകുന്നു. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാനത്തെ 25 സീറ്റില്‍ മത്സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ പറഞ്ഞു. നിതീഷിനാണ് ബീഹാറിന്റെ ബോസ്. അല്ലാതെ ബിജെപിയോ നരേന്ദ്ര മോദിയോ എല്ല. അതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്നതെന്നും പവന്‍ വര്‍മ പറഞ്ഞു. അതേസമയം ജെഡിയുവിന്റെ പ്രസ്താവന ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി അതിക്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് നിതീഷാണ്. അതിനാല്‍ ബിജെപി നല്ല രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്നാണ് ജെഡിയു നല്‍കുന്ന സൂചന.

1

ഉപതിരഞ്ഞെടുപ്പിലെ തോല്‍വി നിതിഷീനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഈ രീതി തുടര്‍ന്നാല്‍ പിന്നെ സംസ്ഥാനത്ത് നിലനില്‍പ്പില്ലെന്നും അദ്ദേഹത്തിന് മനസിലായിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യം പോലും നിതീഷ് തീരുമാനിച്ചിരിക്കുന്നത്. 2009ല്‍ ബിജെപിയുമായി സഖ്യമുണ്ടായിരുന്നപ്പോള്‍ ലഭിച്ചിരുന്ന സീറ്റുകള്‍ തന്നെ ഇപ്പോഴും വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. അതായത് 25 സീറ്റില്‍ അവര്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ബിജെപിക്ക് 15 സീറ്റ് മാത്രമേ ലഭിക്കൂ. മുഴുവന്‍ സീറ്റുകളില്‍ മത്സരിച്ചാല്‍ പോലും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയും. 2014ല്‍ 22 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു.

രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എസല്‍എസ്പിയും എന്‍ഡിഎക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ 15 സീറ്റ് ഒരിക്കലും ബിജെപിക്ക് സ്വീകാര്യമല്ല. ഈ സീറ്റില്‍ നിന്ന് സഖ്യകക്ഷികള്‍ക്ക് വീതം വെച്ച് നല്‍കേണ്ട സീറ്റും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം സഖ്യം തെറ്റിപ്പിരിയാന്‍ ഇത് കാരണമായേക്കും. അതേസമയം ജെഡിയുവും ബിജെപിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ നിതീഷുമായി സീറ്റ് സംബന്ധിച്ച വിലപേശല്‍ നടക്കില്ലെന്നാണ് സൂചന. ലാലുവിന്റെ മകന്‍ തേജസ്വി യാദവിനെ ഒതുക്കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുന്നു, ജെഡിയുവിന് മന്ത്രിമാരെ ലഭിക്കും, പ്രമുഖര്‍ക്ക് സ്ഥാനം തെറിക്കും!കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുന്നു, ജെഡിയുവിന് മന്ത്രിമാരെ ലഭിക്കും, പ്രമുഖര്‍ക്ക് സ്ഥാനം തെറിക്കും!

യുവനേതാക്കളുടെ പ്രതിഷേധം സക്‌സസ്... കോണ്‍ഗ്രസ് നേതൃത്വത്തിലും മാറ്റം വരും!! മുരളീധരന് സാധ്യത!!യുവനേതാക്കളുടെ പ്രതിഷേധം സക്‌സസ്... കോണ്‍ഗ്രസ് നേതൃത്വത്തിലും മാറ്റം വരും!! മുരളീധരന് സാധ്യത!!

English summary
Nitish Kumar Is Bihar Boss Says His Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X