കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാറാണ് ബീഹാറില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി, മാറ്റമില്ല, മുട്ടുമടക്കി എല്‍ജെപി, ഭീഷണിയേറ്റില്ല!!

Google Oneindia Malayalam News

പട്‌ന: മുഖ്യമന്ത്രി സ്ഥാനത്തില്‍ സമ്മര്‍ദം നടത്തി ബിജെപിയെ പ്രതിരോധത്തിലാക്കാനുള്ള എല്‍ജെപിയുടെ നീക്കം പാളി. വരുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎയുടെ മുഖമെന്നും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. സഖ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ നിതീഷ് കുമാര്‍ തന്നെയാണെന്നും മോദി വ്യക്തമാക്കി. നിലവില്‍ ബീഹാറിലെ ഉപമുഖ്യമന്ത്രിയാണ് സുശീല്‍ കുമാര്‍ മോദി. എല്‍ജെപി കൂടുതല്‍ സീറ്റുകള്‍ സഖ്യത്തില്‍ നിന്ന് ലഭിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് നടത്തിയത്. എന്നാല്‍ ബിജെപി ഇടപെടലോടെ അത് പൊളിഞ്ഞിരിക്കുകയാണ്. ഒടുവില്‍ ചിരാഗ് പാസ്വാന്‍ നിലപാട് മാറ്റുകയും ചെയ്തു.

1

ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ബീഹാറില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞതാണ്. നിതീഷിനെ കുറിച്ചും അവര്‍ വ്യക്തമാക്കിയതാണ്. യുദ്ധത്തിന്റെ നടുവില്‍ ഒരിക്കലും സൈന്യാധിപനെ മാറ്റാറില്ല. ഇനി മാറ്റാനും പോകുന്നില്ല. കഴിഞ്ഞ 20 വര്‍ഷത്തോളമായി നിതീഷ് കുമാര്‍ എന്‍ഡിഎയുടെ പടത്തലവന്‍ തന്നെയാണെന്നും സുശീല്‍ മോദി പറഞ്ഞു. നേരത്തെ ചിരാഗ് പാസ്വാന്‍ ബീഹാറില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് ബിജെപി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സുശീല്‍ മോദി രംഗത്തെത്തിയത്.

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ നിതീഷ് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമായിരുന്നു മത്സരിച്ചത്. അതുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയില്‍ എല്‍ജെപിക്ക് ലഭിച്ചിരുന്നു. ഇത്തവണ നിതീഷ് കുമാര്‍ ഉള്ളത് കൊണ്ട് ലഭിച്ചിരുന്ന സീറ്റുകള്‍ കുറയുമെന്ന ഭയം എല്‍ജെപിക്കുണ്ട്. അതാണ് സമ്മര്‍ദം ശക്തിപ്പെടുത്താനുള്ള കാരണം. അതേസമയം എല്‍ജെപി നിലപാട് മാറ്റുകയും ചെയ്തു. നിതീഷിന് കീഴില്‍ എല്‍ജെപി ബീഹാര്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. സംസ്ഥാന ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നത്, അദ്ദേഹത്തോടുള്ള അനിഷ്ടമായി കാണേണ്ടതില്ലെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

ബീഹാര്‍ സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നത്, ഭരണം മെച്ചപ്പെടുത്താനാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം നിതീഷ് സര്‍ക്കാര്‍ കുറച്ച് കൂടി ഗൗരവത്തില്‍ കാണണമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. 243 സീറ്റിലും മുന്നൊരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. അതിനര്‍ത്ഥം അത്രയും സീറ്റില്‍ ഞങ്ങള്‍ മത്സരിക്കുമെന്നല്ല. സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാംവിലാസ് പാസ്വാന്‍ അടുത്ത ബീഹാര്‍ മുഖ്യമന്ത്രിയായി ചിരാഗിനെ ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. നിതീഷിന് പ്രായമായെന്ന് സഖ്യത്തില്‍ തന്നെ ഉയര്‍ന്ന് വന്നിരിക്കുന്ന കാര്യമാണ്. ബിജെപിയിലെ പല നേതാക്കളും നിതീഷിനെ തഴയണമെന്ന ആവശ്യത്തിലാണ്.

English summary
nitish kumar is the supreme commander of nda says sushil kumar modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X