കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര‍് ക്ഷീണിതന്‍; അദ്ദേഹത്തിന് ബിഹാറിനെ കാര്യക്ഷമായി നയിക്കാനാവില്ല: തേജസ്വി യാദവ്

Google Oneindia Malayalam News

പാട്ന: ബിഹാറില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രി നിതീഷ് കുമാറിനും എന്‍ഡിഎ സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന്റെ കലപ്പഴക്കം ചെന്നതും ആവര്‍ത്തനവിരസതയുള്ളതുമായി പ്രസംഗങ്ങളില്‍ ജനം മടുത്തു കഴിഞ്ഞെന്നാണ് ഞായറാഴ്ച തേജസ്വി യാദവ് അഭിപ്രായപ്പെട്ടത്. നിതീഷ് കുമാര്‍ ക്ഷീണിതനാണ്. വിരസതയാര്‍ന്ന പ്രസംഗങ്ങളിലൂടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും യുക്തികളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറുകയാണെന്ന് തേജസ്വി യാദവ് വിമര്‍ശിച്ചു.

മീര ഏതൊക്കെ നോവല്‍ എഴുതണമെന്ന് വിനുവും പറയണം, അതാണല്ലോ തുല്യനീതി; വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കർമീര ഏതൊക്കെ നോവല്‍ എഴുതണമെന്ന് വിനുവും പറയണം, അതാണല്ലോ തുല്യനീതി; വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കർ

ബിഹാറിലെ കോടിക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ചശേഷം അദ്ദേഹം ഇപ്പോള്‍ ഭൂതകാലത്തിന്റെ താളുകള്‍ മറിച്ചുനോക്കുകയാണ്. ജാതി-മത ഭേദങ്ങളേക്കാള്‍ ബിഹാര്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോവുന്നത് തൊഴിലില്ലായ്മയായിരിതക്കും. ക്ഷീണിതനായ നിതീഷ് കുമാറിന് ഇനി ബിഹാറിനെ നഴിക്കാന‍് കഴിയില്ലെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം.

tejashwi-yadav

തേജസ്വി യാദവിനും അദ്ദേഹത്തിന്‍റെ മുന്‍ മുഖ്യമന്ത്രിമാരായ മാതാപിതാക്കള്‍ക്കുമെതിരെ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയന്നിയിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ നിതീഷ് കുമാറിന് മറുപടിയുമായി തേജസ്വി യാദവ് ഇന്ന് രംഗത്തെത്തിയത്.

അവസരം കിട്ടിയപ്പോൾ സ്കൂളുകളോ കോളേജുകളോ നിര്‍മ്മിച്ചോയെന്ന് എന്ന് തേജ്വസി യാദവ് അച്ഛനോടോ അമ്മയോടോ ചോദിക്കണമെന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. പേരെടുത്ത് പറയാതെയായിരുന്നു നിതീഷ് കുമാറിന്‍റെ വിമര്‍ശനം ' മറ്റ് ചിലര്‍ക്കും ഇവിടെ ഭരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ എന്ത് ചെയ്തു. ഒരു സ്കൂളോ കോളേജോ നിർമിച്ചോ? അതിനെ കുറിച്ച് നിങ്ങളുടെ അച്ഛനോടും അമ്മയോടും ചോദിക്കണം. അന്യായമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കാനായിരുന്നു അവര്‍ ഭരിച്ചപ്പോള്‍ ശ്രമിച്ചത്. അവര്‍ അത്തരത്തില്‍ പണമുണ്ടാക്കി. ജയിലില്‍ പോയി പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ കസേരയിലിരുത്തി. ഇതാണ് നമ്മുടെ സംസ്ഥാനത്ത് സംഭവിച്ചതെന്നുമായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.

ഇന്ത്യന്‍ വംശജരെ കൈയ്യിലെടുക്കാന്‍ ട്രംപ്, അധികാരം ലഭിച്ചാല്‍ ചൈനയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കും !!ഇന്ത്യന്‍ വംശജരെ കൈയ്യിലെടുക്കാന്‍ ട്രംപ്, അധികാരം ലഭിച്ചാല്‍ ചൈനയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കും !!

 പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍, സഹ അധ്യാപകന്‍ ഒളിവില്‍ പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍, സഹ അധ്യാപകന്‍ ഒളിവില്‍

 യുഎസ് തിരഞ്ഞെടുപ്പിന് ഭീഷണിയാവുന്ന ഹാക്കര്‍മാര്‍ ന്യൂക്ലിയർ പ്ലാന്റുകളും പവർ ഗ്രിഡും ഹാക്ക് ചെയ്തു യുഎസ് തിരഞ്ഞെടുപ്പിന് ഭീഷണിയാവുന്ന ഹാക്കര്‍മാര്‍ ന്യൂക്ലിയർ പ്ലാന്റുകളും പവർ ഗ്രിഡും ഹാക്ക് ചെയ്തു

English summary
Nitish Kumar is tired,he is no longer able to manage Bihar: Tejashwi Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X