ദേശീയ ഗാനത്തിനിടെ ചിരിച്ചും സംസാരിച്ചും നിതീഷ് കുമാർ; വിവാദം, വിമർശിച്ച് തേജസ്വി
പാട്ന: ദേശീയ ഗാനത്തിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പ്രതിപക്ഷം. പാട്നയിലെ ഒരു കായികപരിപാടിക്കിടെയാണ് സംഭവം. ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്നതിന് ശേഷം ഐഎഎസ് ഓഫീസറും ചീഫ് സെക്രട്ടറിയുമായ ദീപക് കുമാറിനോട് സംസാരിച്ച് നിൽക്കുകയാണ് നിതീഷ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ആദ്യം ദീപക്കിന്റെ തോളിൽ അടിക്കുകയാണ് നിതീഷ്. ഇതോടെ അദ്ദേഹം തന്നെ ശല്യം ചെയ്യരുതെന്ന മട്ടിൽ പെരുമാറുന്നത് കാണാം. ഇതിന് ശേഷം ചിരിച്ച് പരിപാടിയിലെ മറ്റൊരാൾക്ക് നേരെ നോക്കി കൈകൂപ്പുനുണ്ട്. മാത്രമല്ല ദേശീയ ഗാനം പാടുന്നതിനിടെ വേദിയിലെ മറ്റുള്ളവർക്ക് കൈനൽകാനും നിതീഷ് കുമാർ ശ്രമിച്ചു. അതേസമയം വീഡിയോ വൈറലായതോടെ പ്രതിപക്ഷമായ ആർജെഡി നിതീഷിനെതിരെ രംഗത്തെത്തി. നമ്മുടെ രാജ്യത്തേയും ദേശീയ ഗാനത്തേയും നിതീഷ് അധിക്ഷേപിച്ചെന്ന് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

'കുറഞ്ഞപക്ഷം നമ്മുടെ ദേശീയ ഗാനത്തെ അപമാനിക്കാതെയെങ്കിലും ഇരിക്കുക, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിങ്ങൾ യുവാക്കളെ , വിദ്യാർത്ഥികളെ, സ്ത്രീകളെ, മുതിർന്ന മനുഷ്യരെ അങ്ങനെ ഓരോ ദിവസവും ഓരോരുത്തകെ അപമാനിക്കുകയാണ്. ഒരുപക്ഷെ നിങ്ങൾ മഹാത്മഗാന്ധിയുടെ ശവകുടീരത്തിന് മുന്നിൽ വെച്ച് കൈകൊട്ടിയേക്കും, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ പരിഹസിച്ചേക്കും, ചിലപ്പോൾ നിങ്ങൾ ദേശീയ ഗാനത്തെ അപമാനിക്കുx
നിങ്ങൾ ഒരു വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് മാനസികമായും ശാരീരികമായും സ്ഥിരതയില്ല. കുറച്ച് നേരത്തേക്ക് പോലും നിങ്ങൾക്ക് അത് സാധിക്കുന്നില്ല. ഇത്തരത്തിൽ അബോധാവസ്ഥയിലിരിക്കുന്നത് വളരെ ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ബിഹാറിനെ ഇങ്ങനെ വീണ്ടും വീണ്ടും അപമാനിക്കരുത്', തേജസ്വി എക്സിൽ കുറിച്ചു.
ലാലു പ്രസാദ് യാദവും എക്സിൽ നിതീഷിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ദേശീയ ഗാനത്തിന് നേരെയുള്ള ഈ അധിക്ഷേപത്തോട് ഇന്ത്യൻ ജനത പൊറുക്കില്ലെന്ന് ലാലു കുറിച്ചു. ബിഹാറിലെ ജനങ്ങളെ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോയെന്നും ലാലു പോസ്റ്റിൽ എഴുതി.ജെ ഡി യു സഖ്യകക്ഷിയായ ജിതിൻ റാം മഞ്ചിയും നിതീഷിനെ വിമർശിച്ചു. അതേസമയം നിതീഷ് കുമാറോ ജെ ഡി യുവോ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം വിവാദം അവസാനിപ്പക്കാൻ സംഭവത്തിൽ ക്ഷമ ചോദിക്കാൻ നിതീഷ് ഒരുക്കമാണെന്നാണ് ജെ ഡി യു വൃത്തങ്ങൾ നൽകുന്ന സൂചന.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications