കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ നിതീഷ് പ്രഭാവം മങ്ങി.... കുതിച്ച് കയറി രാഹുലും മോദിയും, ആര്‍ജെഡിക്കും മുന്നേറ്റം

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിനുണ്ടായിരുന്ന രാഷ്ട്രീയ ആധിപത്യം നഷ്ടമാകുന്നു. എന്‍ഡിഎയില്‍ അദ്ദേഹം അപ്രസക്തനാകുന്നു എന്നാണ് വിലയിരുത്തല്‍. ഇതുവരെ ബീഹാറില്‍ സ്വന്തം നിലയില്‍ വോട്ട് നേടാന്‍ അദ്ദേഹം ശ്രമിക്കാത്തതും നിരാശ വ്യക്തമാക്കുന്നു. മോദിയെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടമാണ് അദ്ദേഹം നടത്തിയത്. അതോടൊപ്പം തേജസ്വി യാദവിന് വര്‍ധിച്ച് വരുന്ന പിന്തുണയും ജെഡിയുവിന് തിരിച്ചടിയാവുന്നുണ്ട്.

അതേസമയം ബിജെപി കിട്ടുന്ന എല്ലാ അവസരത്തിലും നിതീഷിനെ ദുര്‍ബലനാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത് എന്‍ഡിഎയില്‍ അവരെ ശക്തിപ്പെടുന്നുണ്ട്. ഇത്തവണയും മോദി പ്രഭാവം തന്നെ ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. ജാതിസമവാക്യത്തിനനുസരിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രചാരണങ്ങള്‍ വലിയ രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ കടുത്ത വെല്ലുവിളിയായി മുന്നിലുണ്ട്.

നിതീഷിന് തിരിച്ചടി

നിതീഷിന് തിരിച്ചടി

നിതീഷിന് കാര്യമായ ചലനമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പില്‍ സാധിച്ചിട്ടില്ല. ജെഡിയു ക്യാമ്പില്‍ ഈ ആശങ്ക സജീവമാണ്. നിതീഷിന്റെ റാലികളില്‍ ജനപങ്കാളിത്തം വളരെ കുറവാണ്. വികസന നായകന്‍ എന്ന അദ്ദേഹത്തിന്റെ പേരിന് കളങ്കമേറ്റെന്നാണ് ജെഡിയു നേതാക്കള്‍ പറയുന്നത്. പ്രധാനമായും സംസ്ഥാനത്തെ നിയമവാഴ്ച്ച മോശമായതാണ് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നത്. പോലീസ് ഉദ്യോസ്ഥര്‍ക്കെതിരെയും പരാതിയുണ്ട്. അതേസമയം ഇതിന്റെ നേട്ടം ആര്‍ജെഡിയും ബിജെപിയും പങ്കിടുന്നുവെന്നാണ് വിലയിരുത്തല്‍.

പാളിപ്പോയ പരീക്ഷണം

പാളിപ്പോയ പരീക്ഷണം

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാനുള്ള നിതീഷിന്റെ തീരുമാനം പാളിപ്പോയിരിക്കുകയാണ്. സ്ത്രീകളുടെ വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മദ്യനിരോധനത്തിന് ശേഷം സംസ്ഥാനത്ത് മദ്യമാഫിയയുടെ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. ഇവര്‍ കൂടിയ വിലയ്ക്ക് മദ്യം വില്‍ക്കുകയാണ്. ശീതളപാനീയത്തിന്റെ രൂപത്തിലാണ് മദ്യം ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. ഓരോ വീടുകളിലും മദ്യം എത്തിക്കുന്നതിലുള്ള സംവിധാനവുമുണ്ട്. ഇത് സ്ത്രീ വോട്ടര്‍മാരെ നിതീഷിനെതിരാക്കിയിരിക്കുകയാണ്.

നിതീഷിന് പിഴച്ചതെവിടെ?

നിതീഷിന് പിഴച്ചതെവിടെ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എന്‍ഡിഎയുടെ നേതാവായി ഉയര്‍ത്തിയുള്ള നിതീഷിന്റെ നീക്കങ്ങള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്. ബിജെപിയുടെ പ്രഭാവത്തില്‍ നിതീഷിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിരിക്കുകയാണ്. യാദവേതര ഒബിസികള്‍, പിന്നോക്ക വിഭാഗങ്ങള്‍, മഹാദളിതുകള്‍ എന്നിവര്‍ നിതീഷിനെ പൂര്‍ണമായും തഴഞ്ഞു. ഇവര്‍ ബിജെപിയിലേക്ക് പോവുകയാണ്. ഈ വോട്ടുകള്‍ നിര്‍ണായകമാകും. മോദിയുടെ വികാസ് പുരുഷ് പരിവേഷമാണ് നിര്‍ണായകമായിരിക്കുന്നത്.

കോണ്‍ഗ്രസ് ഉയിര്‍പ്പ്

കോണ്‍ഗ്രസ് ഉയിര്‍പ്പ്

ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകാര്യത കോണ്‍ഗ്രസ് നേടിയിരിക്കുകയാണ്. ജെഡിയുവിന് നഷ്ടപ്പെട്ട സ്ത്രീ വോട്ടര്‍മാരെ രാഹുല്‍ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അതോടൊപ്പം, ആര്‍ജെഡിയുടെ സഹായവും രാഹുലിന് ഗുണകരമായിട്ടുണ്ട്. പിന്നോക്ക വോട്ടര്‍മാര്‍ കൂടുതലായി ആര്‍ജെഡിയെ ആശ്രിക്കുന്നുണ്ട്. അതേസമയം ജെഡിയു കഴിഞ്ഞ തവണ നേടിയ രണ്ട് സീറ്റില്‍ കൂടുതല്‍ നേടില്ലെന്നാണ് വിലയിരുത്തല്‍.

ബിജെപി നിലപാട് മാറ്റും

ബിജെപി നിലപാട് മാറ്റും

ബീഹാറിലെ സീറ്റ് വിഭജനത്തില്‍ ജെഡിയു നിര്‍ണായകമായ നിലപാടാണ് എടുത്തത്. തുടര്‍ന്നാണ് അവര്‍ക്ക് 17 സീറ്റ് ലഭിച്ചത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിതീഷിന്റെ ജനപ്രിയത ഇല്ലാതായ സാഹചര്യത്തില്‍ ഈ നിലപാട് മാറ്റാന്‍ ഒരുങ്ങുകയാണ് ബിജെപി. സുശീല്‍ കുമാര്‍ മോദിയെ പകരം നേതാവായി ഉയര്‍ത്തി കാണിക്കും. അങ്ങനെയെങ്കില്‍ ജെഡിയു മുന്നണി വിടും. അപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും. ഇതെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് നടക്കുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ 5 ഘട്ടത്തില്‍ മുന്നിലെത്തി ബിജെപി.... 40 സീറ്റിലേക്ക് കുതിപ്പ്, രണ്ട് ഘട്ടം നിര്‍ണായകംയുപിയില്‍ 5 ഘട്ടത്തില്‍ മുന്നിലെത്തി ബിജെപി.... 40 സീറ്റിലേക്ക് കുതിപ്പ്, രണ്ട് ഘട്ടം നിര്‍ണായകം

English summary
nitish kumar lost his touch may face setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X