കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി നിതീഷ് വീണ്ടും ഇടയുന്നു....ബീഹാറിന് പ്രത്യേക പദവി വേണം... ഇല്ലെങ്കില്‍ തല്ലിപിരിയും!!

ബിജെപിയുമായി നിതീഷ് ഇടയുന്നു

Google Oneindia Malayalam News

പട്‌ന: നിതീഷ് കുമാര്‍ ആളൊരു സത്യസന്ധനാണ്. കറകളഞ്ഞ സോഷ്യലിസ്റ്റുമാണ്. ഇതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യവുമാണ്. എന്നാല്‍ കാര്യം വരുമ്പോള്‍ അദ്ദേഹത്തെ പോലെ തുറന്നുപറയുന്ന ആള്‍ വേറെയില്ല. നേരത്തെ ലാലു പ്രസാദ് യാദവുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ കാര്യമൊക്കെ അങ്ങനെയുണ്ടായതാണ്. ലാലു അഴിമതിക്കാരനാണെന്ന് നിതീഷ് പലവട്ടം പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ നിതീഷ് ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ മിടുക്ക് പറഞ്ഞ് അധിക കാലം ബിജെപി ബീഹാറില്‍ വാഴാന്‍ പോകുന്നില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നീതീഷ്.

കഴിഞ്ഞ ദിവസം നോട്ടുനിരോധനത്തെ വിമര്‍ശിച്ചതിന് പിന്നാലെ ബിജെപിക്ക് മറ്റൊരു മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. എത്രയും പെട്ടെന്ന് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിട്ടില്ലെങ്കില്‍ ബിജെപിയുമായി തല്ലിപിരിയേണ്ടി വരുമെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. വേറൊന്നുമല്ല കുറേകാലമായി ഇതുംപറഞ്ഞ് അദ്ദേഹം ബിജെപിക്ക് പിന്നാലെ നടക്കുന്നു. എന്തെങ്കിലും നേട്ടമില്ലാതെ ബിജെപിയുമായി എന്തിന് സഖ്യം തുടരണമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്.

15ാം ശമ്പളകമ്മീഷന്‍

15ാം ശമ്പളകമ്മീഷന്‍

15ാം ശമ്പളകമ്മീഷന്‍ കൊണ്ടുള്ള ഗുണങ്ങളും നേട്ടങ്ങളും എന്താണെന്നാണ് ഇപ്പോള്‍ നിതീഷ് ചോദിച്ചിരിക്കുന്നത്. നേരത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചോദിച്ച അതേ ചോദ്യമാണ് ഇപ്പോള്‍ നിതീഷും ചോദിച്ചിരിക്കുന്നത്. ടിഡിപി കേന്ദ്രവുമായി ഇടഞ്ഞത് തന്നെ ഇതിന്റെ പേരിലായിരുന്നു. 2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കി ഫണ്ടുകള്‍ അനുവദിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണ് നിതീഷിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ നീക്കം ശരിയാണെങ്കിലും ബീഹാറിന് ഒരുഗുണവും ലഭിക്കാത്തതാണ് ഇതെന്ന് നിതീഷ് കുറ്റപ്പെടുത്തി.

തേജസ്വിയുടെ സമ്മര്‍ദം

തേജസ്വിയുടെ സമ്മര്‍ദം

ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിതീഷിന് ബിജെപിയെ കടന്നാക്രമിക്കേണ്ടി വന്നിരിക്കുന്നത്. ഇത് ഒരുതരത്തില്‍ പറഞ്ഞാല്‍ തേജസ്വിയുടെയും ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്. ബിജെപിയുമായി കൂട്ടുചേര്‍ന്ന ശേഷം നിതീഷ് സംസ്ഥാനത്തെ മറുന്നുവെന്നും വേണ്ട ആവശ്യങ്ങള്‍ നേടിയെടുക്കുന്നില്ലെന്നും തേജസ്വി ആരോപിച്ചിരുന്നു. വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ജെഡിയുവിന് ഇത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പും നിതീഷിന് ലഭിച്ചിരുന്നു.

സംസ്ഥാനത്തിന്റെ നവീകരണം

സംസ്ഥാനത്തിന്റെ നവീകരണം

ബീഹാര്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. നീണ്ട പ്രതിസന്ധികള്‍ക്ക് ശേഷമാണ് സംസ്ഥാനം വളരാന്‍ തുടങ്ങിയത്. കേന്ദ്രത്തില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം ഒരിക്കലും വളരില്ല. സംസ്ഥാനത്തിന്റെ നവീകരണത്തിന് എന്തുകൊണ്ടും അത്യാവശ്യമാണ് പ്രത്യേക പദവി. നേരത്തെ ആസൂത്രണ കമ്മീഷന്‍ ബീഹാറിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇപ്പോഴുള്ള നീതി ആയോഗും ഇതേ രീതി തുടരണം. പക്ഷേ എത്ര പറഞ്ഞിട്ടും മോദി സര്‍ക്കാര്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവര്‍ക്ക് സര്‍ക്കാരിനെ വളര്‍ത്താന്‍ മാത്രമാണ് ശ്രമം. സംസ്ഥാനങ്ങളില്‍ നിന്നാമ് ഫണ്ട് വരുന്നതെന്ന് മറക്കരുതെന്ന് നിതീഷ് വ്യക്തമാക്കി.

ദേശീയ ശരാശരിയേക്കാള്‍ പിറകില്‍

ദേശീയ ശരാശരിയേക്കാള്‍ പിറകില്‍

മോദി സര്‍ക്കാര്‍ എന്ത് നമാനദണ്ഡം വച്ചിട്ടാണ് ഒരുസംസ്ഥാനത്തെ അളക്കുന്നതെന്ന് മനസിലാവുന്നില്ല. ദേശീയശരാശരിയേക്കാള്‍ പിന്നിലാണ് പല സംസ്ഥാനങ്ങളും. ബീഹാറും ആ ഗണത്തില്‍ പെടുന്നതാണ്. വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസത്തിനുള്ള പണം, മാനവിക വികസന സൂികകള്‍ എന്നിവ ബീഹാറിനെ സംബന്ധിച്ച് വളരെ പിറകിലാണ്. സ്വകാര്യ നിക്ഷേപം പോലുള്ള കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ഫണ്ടില്ലാതെ നടക്കില്ലെന്നും നിതീഷ് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ ബീഹാറിനെ സഹായിച്ചിട്ടില്ലെങ്കില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്തിന് പിന്തുണയ്ക്കണം. അക്കാര്യം പുന:പ്പരിശോധിക്കേണ്ടി വരുമെന്നും നിതീഷ് പറഞ്ഞു.

കെവിനെ കൊന്നത് പോലീസിന്റെ ഒത്തുകളി....രക്ഷപ്പെട്ടവര്‍ ബംഗളൂരുവിലെത്തി... കീഴടങ്ങലിന് മുമ്പും നാടകീയതകെവിനെ കൊന്നത് പോലീസിന്റെ ഒത്തുകളി....രക്ഷപ്പെട്ടവര്‍ ബംഗളൂരുവിലെത്തി... കീഴടങ്ങലിന് മുമ്പും നാടകീയത

നിതീഷ് ബീഹാറിനെ നാണം കെടുത്തി.... മോദിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു... ബിജെപിയുടെ അടിമയെന്ന് തേജസ്വിനിതീഷ് ബീഹാറിനെ നാണം കെടുത്തി.... മോദിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു... ബിജെപിയുടെ അടിമയെന്ന് തേജസ്വി

English summary
Nitish Kumar Makes Strong Push for Special Status for Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X