കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാറിന് ഇടവും വലവും പ്രശ്‌നങ്ങള്‍... സഹായിക്കാതെ ബിജെപി, ബീഹാറില്‍ കോണ്‍ഗ്രസിന് ചിരി!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ കൊറോണവൈറസ് പ്രശ്‌നം നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുന്നു. നേരത്തെ തന്നെ മദ്യനിരോധനവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്ന ബീഹാറില്‍ നിതീഷ് പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ കൊറോണയും പിന്നാലെ ലോക്ഡൗണും വന്നതോടെ സംസ്ഥാനം നിശ്ചലമായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പിന്നോക്ക സംസ്ഥാനമായ ബീഹാറില്‍ ഒരു സാമ്പത്തിക ഇടപാടുകളും നടക്കുന്നില്ല.

തൊഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂട്ടത്തോടെ ഒഴുകി വരികയാണ്. ദില്ലിയില്‍ നിന്നുള്ള വരവ് രണ്ട് തരത്തിലാണ് ജെഡിയു സഖ്യത്തെ ബാധിക്കുക. ലാലു പ്രസാദ് യാദവിന്റെ കാലത്ത് ബീഹാര്‍ വിട്ടവരാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത്. ഇവര്‍ ആര്‍ജെഡിയുടെ ശക്തമായ വോട്ടുബാങ്കാണ്. മാറ്റമുണ്ടെന്ന് നിതീഷ് അവകാശപ്പെട്ടാലും പഴയ പ്രതിസന്ധി ഘട്ടത്തിലേക്കാണ് ഇവര്‍ തിരിച്ചെത്തുന്നത്. അത് നിതീഷിന്റെ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കുന്നതാണ്.

ഞെട്ടിപ്പിക്കുന്ന കഥ

ഞെട്ടിപ്പിക്കുന്ന കഥ

ബീഹാറുകാരനായ രാകേഷ് സിംഗിന്റെ അനുഭവത്തില്‍ നിന്ന് നിതീഷ് നേരിടുന്ന വെല്ലുവിളി എന്താണ് വ്യക്തമാണ്. രാകേഷ് കുമാര്‍ ഗുരുഗ്രാമില്‍ ചെടികളും വൃക്ഷത്തൈകളും വില്‍ക്കുന്നയാളായിരുന്നു. ജനതാ കര്‍ഫ്യൂ പ്രധാനമന്ത്രി പ്രഖ്യാപിച്ച അന്ന് ഈ ചെടികളൊക്കെ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഒരാള്‍ പോലും വാങ്ങാനെത്തിയില്ല. ഇയാള്‍ കൈയ്യില്‍ ചില്ലിക്കാശില്ലാതെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. മക്കള്‍ക്ക് ഭക്ഷണം വാങ്ങിക്കാന്‍ പോലും കാശില്ലെന്ന് കുമാര്‍ പറയുന്നു. ബീഹാറിലെ സമസ്തിപൂര്‍ സ്വദേശിയാണ് രാകേഷ് കുമാര്‍.

നിതീഷ് ഇനി വാഴില്ല

നിതീഷ് ഇനി വാഴില്ല

ലോക്ഡൗണിന് ശേഷം ബീഹാറുകാരുടെ ഒരു കുത്തൊഴുക്കാണ് ദില്ലിയില്‍ നിന്നുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ആറുമാസമാണ് ഉള്ളത്. ബീഹാറിന്റെ സമ്പദ് ഘടനയെ പിന്നോട്ട് നയിക്കാനേ ഇത് ഉപകരിക്കൂ. ദില്ലിയില്‍ നിന്ന് പലരും വാഹനങ്ങളൊന്നുമില്ലാതെയാണ് ബീഹാറില്‍ എത്തിയത്. പലരുടെയും കൈയ്യില്‍ ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയാല്‍ ഇവര്‍ സൗകര്യമൊരുക്കാനും ബീഹാര്‍ സര്‍ക്കാര്‍ ഉണ്ടാവില്ല. നിതീഷ് വികസന നായകനില്‍ നിന്ന് ലാലു ഉണ്ടാക്കിയ ചീത്തപ്പേരിലേക്കാണ് വീഴാന്‍ പോകുന്നത്.

ജനവികാരം ശക്തം

ജനവികാരം ശക്തം

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നിതീഷ് യാതൊന്നും ചെയ്തിട്ടില്ല. ബിജെപി ഈ അവസരത്തില്‍ സഹായിക്കാതെ വിട്ടുനില്‍ക്കുകയാണ്. ഇവര്‍ക്കെതിരെ വലിയ ജനവികാരമാണ് ഉള്ളത്. പ്രാദേശിക തലത്തില്‍ മോദി തരംഗം ഫലിക്കില്ലെന്ന അനുഭവമാണ് അടുത്ത കാലത്തായി ഉള്ളത്. ആര്‍ജെഡിയും കോണ്‍ഗ്രസും ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമയം ശ്രമിക്കുന്നുണ്ട്. ബീഹാറില്‍ ഇതുവരെ 500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വര്‍ധിച്ച് വരികയാണ്. ഒരാള്‍ മരിച്ചിട്ടുണ്ട്. നിതീഷ് നേരത്തെ തന്നെ കൊറോണയ്‌ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വന്‍ പരാജയമായി.

കാറ്റ് മാറി വീശുന്നു

കാറ്റ് മാറി വീശുന്നു

38കാരന്‍ മരിച്ചപ്പോള്‍ മാത്രമാണ് നിതീഷ് സര്‍ക്കാരിന് കൊറോണയുടെ ഗൗരവം മനസ്സിലായത്. സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ നിതീഷ് റദ്ദാക്കി. ജനങ്ങളുടെ സഞ്ചാരം തടഞ്ഞു. എന്നാല്‍ അപ്പോള്‍ തന്നെ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ ബസ്സിലോ ട്രെയിനിലോ ആയി ബീഹാറിലേക്ക് പുറപ്പെട്ട് കഴിഞ്ഞിരുന്നു. നിതീഷ് കോണ്‍ഗ്രസ് നല്‍കിയ പല മുന്നറിയിപ്പുകളെയും അവഗമിച്ചു. മാര്‍ച്ച് 22നാണ് നിതീഷ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നത്. ആയിരം രൂപ റേഷന്‍ കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കിയും മൂന്ന് മാസത്തേക്കുള്ള സാമൂഹിക പെന്‍ഷനുകള്‍ നേരത്തെ നല്‍കിയും ജനപ്രിയനാവാന്‍ നോക്കിയെങ്കിലും കാര്യങ്ങള്‍ വൈകി പോയിരുന്നു.

പടരുന്ന രോഗം

പടരുന്ന രോഗം

ആയിരക്കണക്കിന് പേര്‍ ബീഹാറില്‍ നേരത്തെ തിരിച്ചെത്തിയത് കാരണം സംസ്ഥാനത്തെ സാമ്പത്തിക രംഗം ആടിയുലയുകയാണ്. അതിഥി തൊഴിലാളികളിലൂടെ കൊറോണ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു. ഇതുവരെ യാത്രകളിലൂടെ ആറ് കേസുകള്‍ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ മോശം ആരോഗ്യ രംഗമാണ് ബീഹാറിലുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളോ പേരിന് പോലും ഇവിടില്ല. ഇത് കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തിരക്കാണ്. നീതി ആയോഗിന്റെ കണക്കില്‍ 57 ശതമാനം ഡോക്ടര്‍മാരുടെ കുറവാണ് ബീഹാറില്‍ ഉള്ളത്.

ആര്‍ജെഡിയുടെ കളികള്‍

ആര്‍ജെഡിയുടെ കളികള്‍

പ്രതിപക്ഷം എല്ലാ സഹായവും സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആര്‍ജെഡി സംസ്ഥാന തല ഓഫീസ് ക്വാറന്റൈന്‍ സെന്ററാക്കാന്‍ വിട്ടുനല്‍കിയിരിക്കുകയാണ്. വന്‍ തിരഞ്ഞെടുപ്പ് നീക്കമാണിത്. 1.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്ക് സംഭാവനയും നല്‍കി. എല്ലാ എംഎല്‍എമാരോടും നല്ലൊരു തുക നല്‍കാനും നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം കേരളത്തിലും ബംഗാളിലുമുള്ള മുഖ്യമന്ത്രിമാര്‍ തെരുവിലിറങ്ങി പണിയെടുക്കുമ്പോള്‍ നിതീഷ് കുമാര്‍ ഇതുവരെ പുറത്തേക്ക് ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ഗോപാല്‍ഗഞ്ച്, സിവാന്‍, കാത്തിയാര്‍, പട്‌ന എന്നീ ജില്ലകളിലേക്ക് ഗള്‍ഫില്‍ പോയവര്‍ കൂട്ടത്തോടെ വന്നതും നിതീഷിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുന്നതാണ്.

ബീഹാറില്‍ ഇഞ്ചോടിഞ്ച്

ബീഹാറില്‍ ഇഞ്ചോടിഞ്ച്

ബീഹാറില്‍ തിരഞ്ഞെടുപ്പ് അപ്രവചനീയമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടെന്ന് നിതീഷ് പറഞ്ഞതും വലിയ മാറ്റം തിരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാക്കും. നിതീഷ് സുശീല്‍ കുമാര്‍ മോദിയുടെ സഹായമാണ് തേടിയത്. ബീഹാറില്‍ തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളെല്ലാം പിന്നോക്ക വിഭാഗമാണ്. ഇവരുടെ കൈവശം പണമില്ലാത്തതാണ് നിതീഷിനെ ഏറ്റവുമധികം ബാധിക്കുക. തൊഴിലില്ലായ്മ നിരക്ക്. വ്യാവസായിക വളര്‍ച്ചാ നിരക്ക എന്നിവയില്‍ വളറെ പിന്നിലാണ് ബീഹാര്‍. തിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയായാല്‍ ഇത്തവണ നിതീഷിന് ഒരു സാധ്യതയുമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു.

English summary
nitish kumar may loose bihar for these reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X