മൂന്നാം മുന്നണിയിലേക്ക് ജെഡിയുവും? നിതീഷ് കുമാറിനെ കണ്ട് പ്രശാന്ത് കിഷോര്‍, അമ്പരന്ന് ബിജെപി
പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു (ജനതാദള്‍ യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പിഎസി) സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍. ജെ ഡി യുവില്‍ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രശാന്ത്, നിതീഷുമായി കൂടിക്കാഴ്ച നടത്തിയത്. 2020 ല്‍ പാര്‍ട്ടി വിരുദ്ധ നടപടിയെ തുടര്‍ന്നാണ് പ്രശാന്ത് കിഷോറിനെ ജെ ഡി യുവില്‍ നിന്ന് പുറത്താക്കിയത്. വെള്ളിയാഴ്ച രാത്രി തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രശാന്ത് കിഷോര്‍ രണ്ട് മണിക്കൂറോളം നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദ സംഭാഷണമാണ് നടന്നതെന്നും ഇരുവരും പ്രതികരിച്ചു. കഴിഞ്ഞ മാസം നിതീഷ് കുമാറിന് കൊവിഡ് ബാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. കൊവിഡ് ബാധിച്ച് കിടക്കുമ്പോള്‍, എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിതീഷ് ജി എന്നെ വിളിച്ചിരുന്നു. കൊവിഡ് സമയത്ത്, ഞങ്ങള്‍ ഡല്‍ഹിയില്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു, പ്രശാന്ത് കിഷോര്‍ പറഞ്ഞു. യോഗത്തില്‍ നിന്ന് രാഷ്ട്രീയ അര്‍ത്ഥം വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ശനിയാഴ്ച ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നിതീഷ് കുമാര്‍ പറഞ്ഞു.

''എനിക്ക് പ്രശാന്ത് കിഷോറുമായി ഒരു പഴയ ബന്ധമുണ്ട്, കൂടിക്കാഴ്ചയ്ക്ക് കൂടുതല്‍ വ്യാഖ്യാനം നല്കി വായിക്കേണ്ടതില്ല,'' അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇരു നേതാക്കളും മാത്രം പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലാണ് നടന്നതെന്ന് ജെ ഡി യു നേതാക്കള്‍ പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറും നിതീഷ് കുമാറും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധവും അതില്‍ അദ്ദേഹത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുന്ന സമയത്താണ് ഇത് നടന്നത് എന്നതും ശ്രദ്ധേയമാണ്.

ഇരുവരും മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ജെ ഡി യു ഭാരവാഹിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിനെയും ബി ജെ പിയെയും നേരിടാന്‍ ഒരു മുന്നണിയെ കുറിച്ച് പ്രശാന്ത് കിഷോര്‍ ജി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ശേഷിക്കെ, 'ബി ജെ പിയും ജെ ഡി യുവും തമ്മില്‍ അത്ര രസത്തിലല്ലാത്തതിനാല്‍ ജെ ഡി യുവിന്റെ തന്ത്രങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പ്രശാന്ത് കിഷോറിന് കഴിയുമെന്ന് മറ്റൊരു നേതാവും പറഞ്ഞു.

ബി ജെ പിക്ക് ഒരു സന്ദേശം നല്‍കാനാണ് നിതീഷ് കുമാര്‍ ഈ കൂടിക്കാഴ്ച ഉപയോഗിച്ചതെന്ന് ജെഡിയു നേതാക്കള്‍ പറയുന്നു.പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വിജയത്തിന് ശേഷം പ്രാദേശിക കക്ഷികളെ ഉള്‍പ്പെടുത്തി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തന്ത്രം മെനയുന്നത് പ്രശാന്ത് കിഷോറാണ്. 2015 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനൊപ്പം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ അധികാരം നിലനിര്‍ത്താന്‍ മഹാസഖ്യത്തെ സഹായിച്ചിരുന്നു. പിന്നീട് നിതീഷ് ബി ജെ പിയ്ക്കൊപ്പം സഖ്യം ചേരുകയായിരുന്നു.

ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സംസ്ഥാനത്ത് വലിയ നേട്ടമുണ്ടായിരുന്നു. എന്‍ ഡി എയില്‍ വലിയ കക്ഷിയായത് ബി ജെ പിയായിരുന്നു. ഇതിന് ശേഷം ജെ ഡി യുവിനെ ഒതുക്കാന്‍ ബി ജെ പിയുടെ ഭാഗത്ത് നിന്ന് ശ്രമവുമുണ്ടായിരുന്നു. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications