• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാറിലും കൂറുമാറ്റമെന്ന് അഭ്യൂഹം; നിതീഷ് കുമാര്‍ ആര്‍ജെഡി നേതാവിന്റെ വീട്ടില്‍

പട്‌ന: രണ്ടു പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ കണ്ടാല്‍, ചര്‍ച്ച നടത്തിയാല്‍, ഒരു കപ്പ് ചായ കുടിച്ചാല്‍ എല്ലാം ഇന്ന് വലിയ വാര്‍ത്തയാണ്. കര്‍ണാടകത്തിലെ കൂറുമാറ്റവും ബിജെപിക്ക് ഭരണം പിടിക്കാന്‍ കളമൊരുങ്ങിയതുമെല്ലാമാണ് ഇത്തരം ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി കര്‍ണാടക മോഡല്‍ നടപ്പാക്കിയേക്കുമെന്ന സൂചനകള്‍ വരുന്നതിനിടെയാണ് ബിഹാറില്‍ നിന്നു ചില അഭ്യൂഹങ്ങള്‍.

ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആര്‍ജെഡിയുടെ പ്രമുഖ നേതാവിന്റെ വീട്ടിലെത്തി. ആര്‍ജെഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദീഖിയുടെ വീട്ടിലെത്തിയാണ് നിതീഷ് ചായ കുടിച്ചതും ചര്‍ച്ച നടത്തിയതും. സിദ്ദീഖി ആര്‍ജെഡി വിട്ടേക്കുമെന്ന പ്രചാരണമുണ്ടാകാന്‍ അധികം വൈകിയില്ല.

വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നിതീഷ് കുമാര്‍. മിര്‍സാപൂരില്‍ എത്തിയ വേളയില്‍ അദ്ദേഹം ആര്‍ജെഡി നേതാവ് സിദ്ദീഖിയുടെ വീട്ടില്‍ വരികയായിരുന്നു. ചായ കുടിച്ചു ഏറെ നേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രിയപ്പെട്ട പ്രധാനമന്ത്രി... ജയ് ശ്രീറാം യുദ്ധകാഹളമായി; അടിച്ചുകൊല്ലല്‍ അവസാനിപ്പിക്കൂ...

ലാലും നിതീഷും ഒരുമിച്ചു നിന്നിരുന്ന വേളയില്‍ ബിഹാറില്‍ മന്ത്രിയായിരുന്നു സിദ്ദീഖി. പിന്നീടാണ് നിതീഷ് ആര്‍ജെഡി സഖ്യം വിട്ട് വീണ്ടും ബിജെപിക്കൊപ്പം പോയത്. എന്തിനാണ് നിതീഷ് കുമാര്‍ വന്നതെന്ന ചോദ്യത്തോട് സിദ്ദീഖി പ്രതികരിച്ചില്ല. നിതീഷും ഇതുസംബന്ധിച്ച് പറയാന്‍ മടിച്ചു. നിതീഷിന്റെ നീക്കത്തില്‍ ആര്‍ജെഡി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

English summary
Nitish Kumar met Lalu Yadav's Party Leader Causes Buzz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X