കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരിനൊരു മന്ത്രിസ്ഥാനം തന്നു, ബിജെപി അവഗണിച്ചു, അതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗമായില്ലെന്ന് നിതീഷ്!!

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അധികാരമേറ്റെങ്കിലും ജെഡിയു വിട്ടുന്നത് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം മാത്രമാണ് ജെഡിയുവിന് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ വേണ്ടെന്ന് നിതീഷ് കുമാര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്നെങ്കിലും അത് ബിജെപിയുമായിട്ടുള്ള ബന്ധത്തില്‍ പ്രതിഫലിക്കില്ലെന്നും നിതീഷ് വ്യക്തമാക്കി.

1

അതേസമയം എന്‍ഡിഎയില്‍ ചേരും മുമ്പ് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കാര്യത്തില്‍ ബിജെപി വിട്ടുവീഴ്ച്ച ചെയ്തു. ജെഡിയുവിന്റെ കരുത്തിനനുസരിച്ചുള്ള പരിഗണന മന്ത്രിസഭയില്‍ ലഭിച്ചില്ലെന്നും നിതീഷ് പരാതിപ്പെട്ടു. അതുകൊണ്ട് മന്ത്രിസഭയില്‍ തുടരാന്‍ തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപിയുമായി തങ്ങള്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നും നിതീഷ് പറഞ്ഞു.

ബിജെപി പേരിനൊരു പ്രാതിനിധ്യം ജെഡിയുവിന് മന്ത്രിസഭയില്‍ ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു സഖ്യമാകുമ്പോള്‍ നല്ല പ്രാതിനിധ്യം സഖ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ ഉണ്ടാവണമെന്നാണ് ജെഡിയു കരുതിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 16 സീറ്റുകളിലാണ് ജെഡിയു വിജയിച്ചത്. കൂടുതല്‍ മന്ത്രിമാരെ അതുകൊണ്ട് വേണമെന്നായിരുന്നു ജെഡിയുവിന്റെ വാദം. കഴിഞ്ഞ തവണ രണ്ട് സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്.

ജെഡിയുവിന് കൂടുതല്‍ മന്ത്രിമാരെ നല്‍കുമെന്ന് നേരത്തെ തന്നെ ബിജെപി അറിയിച്ചിരുന്നു. പുനസംഘടന വരുമെന്നും, കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്. ബിജെപി സഖ്യകക്ഷികളായ അണ്ണാ ഡിഎംകെ, അപ്‌നാദള്‍ എന്നിവര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയിട്ടില്ല. ഇതും ബിജെപി ചൂണ്ടിക്കാണിക്കുന്നു. അതേസമയം നിതീഷ് മോദിയെ പരസ്യമായി അതൃപ്തി അറിയിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തന രീതി പൊളിക്കാന്‍ രാഹുല്‍ഗാന്ധി, 6 മാസത്തിനുള്ളില്‍ ഉടച്ച് വാര്‍ക്കും!!കോണ്‍ഗ്രസില്‍ പ്രവര്‍ത്തന രീതി പൊളിക്കാന്‍ രാഹുല്‍ഗാന്ധി, 6 മാസത്തിനുള്ളില്‍ ഉടച്ച് വാര്‍ക്കും!!

English summary
nitish kumar on declining cabinet berth in modis team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X