കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരാകും.... നിതീഷ് കുമാറിന് സാധ്യത പ്രവചിച്ച് ശിവസേന!!

Google Oneindia Malayalam News

ദില്ലി: എന്‍ഡിഎയില്‍ ഇതുവരെ ഇല്ലാത്ത നീക്കങ്ങളുമായി ശിവസേനയും ജെഡിയുവും. നരേന്ദ്ര മോദിക്ക് ബദല്‍ ആരാകും എന്ന കാര്യത്തില്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിനെയല്ല, മറിച്ച് ബിജെപിക്കുള്ളില്‍ സഖ്യകക്ഷികള്‍ നിയന്ത്രിക്കുന്ന സമാന്തര ഭരണത്തിനാണ് ഇരുവരും ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ നിതീഷ് കുമാറിന്റെ വലംകൈയ്യായ പ്രശാന്ത് കിഷോറാണ് നീക്കം നടത്തുന്നത്. എന്‍ഡിഎയില്‍ മോദിയുടെ സാധ്യതകളാണ് ഇവര്‍ ചര്‍ച്ച ചെയ്തത്.

അതേസമയം കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ശിവസേന ഈ നീക്കത്തോട് യോജിച്ചെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നേതാക്കളില്‍ നിന്ന് അത്തരത്തിലുള്ള സൂചനകളും പരാമര്‍ശങ്ങളും ലഭിക്കുന്നുണ്ട്. ബിജെപിക്ക് കാരണം സ്വന്തം സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് സ്വാധീനം നഷ്ടമായെന്നും വിലയിരുത്തലുണ്ട്.

ശിവസേനയുമായി കൂടിക്കാഴ്ച്ച

ശിവസേനയുമായി കൂടിക്കാഴ്ച്ച

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെയായിരുന്നു പ്രശാന്ത് കിഷോര്‍ ശിവസേനയുമായി ചര്‍ച്ച നടത്തിയത്. ബിജെപിയുടെ ശ്രദ്ധ തിരിക്കാന്‍ ശിവസേനയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ താന്‍ തയ്യാറാണ് എന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ മുംബൈയിലെത്തി ശിവസേനയുടെ നേതാക്കളെ നേരിട്ട് കണ്ടു. ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് ശിവസേന നേതാക്കള്‍ വ്യക്തമാക്കുന്നത്.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും, സീറ്റുകള്‍ വലിയ തോതില്‍ കുറയുമെന്നും പ്രശാന്ത് കിഷോര്‍ ഉദ്ധവിനെ അറിയിച്ചിരിക്കുകയാണ്. പ്രശാന്ത് കിഷോര്‍ നടത്തിയ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ബിജെപി 200 സീറ്റില്‍ താഴെ പോകുമെന്ന് വ്യക്തമാണ്. ഒരുപക്ഷേ ഏറ്റവും വലിയ ഒറ്റകക്ഷി പോലുമാകില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി നിയമിക്കേണ്ടി വരും. ഇതാണ് ജെഡിയുവിന്റെ ലക്ഷ്യം.

എങ്ങനെ സാധിക്കും

എങ്ങനെ സാധിക്കും

മോദിക്ക് വേണ്ടി സഖ്യമെന്ന രീതിയില്‍ കാര്യമായി പ്രവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യമാണ് ഇരുപാര്‍ട്ടികള്‍ക്കും കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറായത് ഭൂരിപക്ഷത്തിന്റെ മികവിലായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാവില്ല. ജെഡിയുവും ശിവസേനയുമാണ് എന്‍ഡിഎയിലെ വലിയ കക്ഷികള്‍. തങ്ങളില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കില്ല. ഇവിടെ ഇരുവരും പറയുന്ന കാര്യം ബിജെപിക്ക് അംഗീകരിക്കേണ്ടി വരും.

മോദിയെ താഴെയിറങ്ങണം

മോദിയെ താഴെയിറങ്ങണം

മോദിയെ താഴെയിറക്കേണ്ടത് നിതീഷിനും ഉദ്ധവിനും അത്യാവശ്യമാണ്. 2014ല്‍ ബിജെപിയുടെ തേരോട്ടത്തില്‍ ജെഡിയുവും ശിവസേനയും നിറം മങ്ങിപ്പോയിരുന്നു. ശിവസേനയ്ക്ക് മഹാരാഷ്ട്രയില്‍ സീറ്റുകള്‍ കുറഞ്ഞു. ജെഡിയു ബീഹാറില്‍ വെറും രണ്ട് സീറ്റില്‍ ഒതുങ്ങി. പിന്നീട് ഇരുവര്‍ക്കും ബിജെപിക്കെതിരെ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മോദിയുടെ പ്രഭാവം കുറഞ്ഞാല്‍ അത് ബിജെപിയുടെ ശക്തി കുറയ്ക്കും. ഇതോടെ ഇരുവര്‍ക്കും സംസ്ഥാനങ്ങളില്‍ വമ്പന്‍ ശക്തിയാവാം. ഇത് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ച തന്ത്രമാണ്.

100 എംപിമാര്‍

100 എംപിമാര്‍

100 എംപിമാര്‍ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നാണ് വരുന്നത്. നരേന്ദ്ര മോദിയുടെ അപ്രമാദിത്വത്തില്‍ മറ്റ് കക്ഷികള്‍ക്ക് വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ട്. 182 സീറ്റില്‍ ബിജെപി ഒതുങ്ങിയാല്‍ ഈ 100 സീറ്റുകള്‍ ഇല്ലാതെ അധികാരം നേടാന്‍ ബിജെപിക്ക് സാധിക്കില്ല. അപ്പോള്‍ നിതീഷിനെ ഉയര്‍ത്തി കാണിക്കാനാണ് ശിവസേനയുമായുള്ള ധാരണ. ജെഡിയു കൂടുതല്‍ സീറ്റുകള്‍ ബീഹാറില്‍ ശിവസേന കൂടുതല്‍ സീറ്റുകള്‍ മഹാരാഷ്ട്രയില്‍ ചോദിച്ചതിന്റെയും കാരണം ഇതാണ്. ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.

അഞ്ച് പാര്‍ട്ടികള്‍

അഞ്ച് പാര്‍ട്ടികള്‍

ശിവസേനയെ കൂടാതെ 4 പാര്‍ട്ടികള്‍ നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി, ബിജു ജനതാദള്‍, അണ്ണാ ഡിഎംകെ, എന്നിവര്‍ പ്രശാന്ത് കിഷോറിനെ കണ്ട് പിന്തുണ അറിയിച്ച് കഴിഞ്ഞു. ഇവര്‍ക്ക് മോദിയുടെ ഭരണത്തിന് കീഴില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നാണ് പരാതി. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ബിജെപി ഗൗനിക്കുന്നതെന്നും പാരതിയുണ്ട്. അതേസമയം ശിവസേന നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് റാവത്ത എന്നിവരെയും കണ്ട് പ്രശാന്ത് കിഷോര്‍ നിതീഷിനുള്ള പിന്തുണ നേടിയെടുത്തിരിക്കുകയാണ്.

ശിവസേന കുതിക്കും

ശിവസേന കുതിക്കും

ശിവസേനയുടെ കുതിപ്പിന് ഏതൊക്കെ മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ജെഡിയു നല്‍കിയിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിനും പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നുണ്ട്. കോണ്‍ഗ്രസിനെയല്ല, മറിച്ച് മോദിയെ വീഴ്ത്താനാണ് എന്‍ഡിഎയ്ക്കുള്ളില്‍ പോരാട്ടം നടക്കുന്നതെന്ന് ജെഡിയുവും സൂചിപ്പിക്കുന്നു. മോദി-അമിത് ഷാ സഖ്യത്തെ മാറ്റി ബിജെപിക്കുള്ളില്‍ നിന്ന് ജനപ്രിയനായ മറ്റൊരു നേതാവിനെയും ജെഡിയു ലക്ഷ്യമിടുന്നുണ്ട്. പക്ഷേ നിതീഷിന് തന്നെയാണ് മുന്‍തൂക്കം നല്‍കുന്നത്. നോര്‍ത്ത് ഈസ്റ്റിലെ പാര്‍ട്ടികളും നിതീഷിന് പിന്തുണ പ്രഖ്യാപിക്കും.

രാഹുലിന് തന്ത്രമൊരുക്കുന്നത് ജര്‍മന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍... കോണ്‍ഗ്രസ് ഹൈടെക്കാവുന്നു!!രാഹുലിന് തന്ത്രമൊരുക്കുന്നത് ജര്‍മന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍... കോണ്‍ഗ്രസ് ഹൈടെക്കാവുന്നു!!

ബിജെപിക്ക് എട്ടിന്‍റെ പണിയുമായി പ്രവീണ്‍ തൊഗാഡിയ; പുതിയ ഹിന്ദു പാര്‍ട്ടി പ്രഖ്യാപനം ശനിയാഴ്ച്ചബിജെപിക്ക് എട്ടിന്‍റെ പണിയുമായി പ്രവീണ്‍ തൊഗാഡിയ; പുതിയ ഹിന്ദു പാര്‍ട്ടി പ്രഖ്യാപനം ശനിയാഴ്ച്ച

English summary
nitish kumar possible option against narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X