ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് രാജി. നാല്പത് സീറ്റുകളുള്ള ബിഹാറില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് നിതീഷ് കുമാര്‍ നയിച്ച ജെ ഡി യുവിന് കിട്ടിയത്.
നരേന്ദ്ര മോദി വിഷയത്തില്‍ തെറ്റി എന്‍ ഡി എ വിട്ട നിതീഷ് കുമാറിന് ശക്തമായ തിരിച്ചടി നല്‍കുന്നതായിരുന്നു 2014 ലോക്സഭ തിരഞ്ഞെടുപ്പ്. രാം വിലാസ് പാസ്വാന്റെ എല്‍ ജെ പിയുമായി ഒന്നിച്ചാണ് ബി ജെ പി ഇത്തവണ മത്സരിച്ചത്. ബി ജെ പിക്ക് 22 ഉം എല്‍ ജെ പിക്ക് ആറും സീറ്റുകള്‍ കിട്ടിയപ്പോള്‍ നിതീഷ് കുമാറിന് കിട്ടിയത് രണ്ട് സീറ്റുകളാണ്.

കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കേയാണ് നിതീഷ് കുമാര്‍ രാജിവെക്കുന്നത്. സര്‍ക്കാര്‍ പിരിച്ചുവിടാനായി നിതീഷ് കുമാര്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. 243 അംഗ സഭയില്‍ 115 അംഗങ്ങളുണ്ട് ജെ ഡി യുവിന്. ബിഹാറിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ബി ജെ പിക്ക് 91 സീറ്റുണ്ട്. ആര് ജെ ഡി 22, കോണ്‍ഗ്രസ് നാല് എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.
കോണ്‍ഗ്രസ് - ലാലു പ്രസാദ് സഖ്യവും ബി ജെ പി - ആര് എല്‍ ഡി സഖ്യവും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച ജെ ഡി യു പതറി. മമതാ ബാനര്‍ജി, ജയലളിത, മുലായം തുടങ്ങിയവരുമായി ചേര്‍ന്ന് മുന്നാം മുന്നണി രൂപീകരണം എന്ന സ്വപ്നവും ജെ ഡി യുവിന് കിട്ടാക്കനിയായി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications