നിതീഷ് കുമാര്‍ രാജിവെച്ചു, ബിഹാര്‍ മന്ത്രിസഭ പിരിച്ചുവിട്ടു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ശനിയാഴ്ച സംസ്ഥാന ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദിനാണ് നിതീഷ് കുമാര്‍ തന്റെ രാജിക്കത്ത് സമര്‍പ്പിച്ചത്. അസംബ്ലി പിരിച്ചുവിടാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ രാജി സമര്‍പ്പിച്ചത്. നിതീഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
രാജിക്കത്ത് സ്വീകരിച്ചെങ്കിലും കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിതീഷ് കുമാറിനോട് അഭ്യര്‍ഥിച്ചു. ആര് ജെ ഡി, കോണ്‍ഗ്രസ് എന്നീ സഖ്യകക്ഷികളോടൊത്ത് ജെ ഡി യു നേതാവായ നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ബിഹാറിലെ ഭരണകക്ഷിയായ ജെ ഡി യുവും സഖ്യകക്ഷികളും അസംബ്ലിയില്‍ തങ്ങളുടെ നേതാവായി നീതീഷ് കുമാറിനെ തിരഞ്ഞെടുക്കും.

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെയും കൂട്ടരെയും വലിയ മാര്‍ജിനില്‍ തോല്പിച്ചാണ് നിതീഷ് കുമാറിന്റെ വിശാലസഖ്യം ബിഹാറില്‍ ഭരണം പിടിച്ചത്. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന പാര്‍ട്ടിയായെങ്കിലും അത് സീറ്റാക്കി മാറ്റുന്നതില്‍ ബി ജെ പി പരാജയപ്പെട്ടു. 58 സീറ്റുകള്‍ മാത്രമാണ് എന്‍ ഡി എയ്ക്ക് ബിഹാറില്‍ കിട്ടിയത്. ലാലു പ്രസാദ് യാദവിന്റെ ആര് ജെ ഡി, നിതീഷിന്റെ ജെ ഡി യു, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഒരുമിച്ച വിശാല സഖ്യമാകട്ടെ 178 സീറ്റുകള്‍ പിടിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications