കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലം വരും മുമ്പ് എന്‍ഡിഎയില്‍ ഭിന്നത; ബിജെപിക്കെതിരെ ആദ്യവെടി പൊട്ടിച്ച് ജെഡിയു, യോജിക്കില്ല

Google Oneindia Malayalam News

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടടെുപ്പ് ഇന്ന് അവസാനിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഫലം അറിയാം. നരേന്ദ്ര മോദിക്ക് രണ്ടാമൂഴം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രതിപക്ഷത്ത് ഐക്യത്തിനുള്ള നീക്കങ്ങളും തകൃതിയാണ്. ഈ വേളയിലാണ് ബിഹാറിലെ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു ചില കാര്യങ്ങളില്‍ ബിജെപിയോട് വിയോജിപ്പുണ്ടെന്ന് പരസ്യമായി പറഞ്ഞിരിക്കുന്നത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തെത്തിയ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തന്നെയാണ് ബിജെപിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത്. മൂന്ന് കാര്യങ്ങളില്‍ ബിജെപിയുമായി ഒത്തുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രഖ്യാപിത നിലാപടുകള്‍ക്കെതിരെയാണ് നിതീഷ് കുമാര്‍ രംഗത്തുവന്നിരിക്കുന്നത്.....

ബിജെപി, ജെഡിയു, എല്‍ജെപി

ബിജെപി, ജെഡിയു, എല്‍ജെപി

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ മൂന്ന് കക്ഷികളാണ് പ്രധാനികള്‍. ബിജെപി, ജെഡിയു, എല്‍ജെപി. നിതീഷ് കുമാറിന്റെ ജെഡിയുവും രാം വിലാസ് പാസ്വാന്റെ എല്‍ജെപിയും പലപ്പോഴും ബിജെപിക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും ഭിന്ന ആദര്‍ശമാണ് എന്നതാണ് പ്രധാന കാരണം.

ബിജെപിയുമായി യോജിക്കുന്നില്ലെന്ന് നിതീഷ്

ബിജെപിയുമായി യോജിക്കുന്നില്ലെന്ന് നിതീഷ്

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370, 35എ വകുപ്പുകളുടെ കാര്യത്തില്‍ ബിജെപിയുമായി യോജിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഈ രണ്ടു വകുപ്പുകളും റദ്ദാക്കണമെന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ ഇതിനോട് യോജിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രഗ്യക്കെതിരെ നടപടി വേണം

പ്രഗ്യക്കെതിരെ നടപടി വേണം

ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ പുകഴ്ത്തിയ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യ സിങ് താക്കൂറിനെതിരെ നടപടി വേണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇത്തരക്കാരെ പാര്‍ട്ടിയില്‍ വച്ച് പൊറുപ്പിക്കരുതെന്നും പുറത്താക്കണമെന്നും അവരുടെ പ്രസ്താവന അംഗീകരിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

അമിത് ഷായുടെ പ്രഖ്യാപനം

അമിത് ഷായുടെ പ്രഖ്യാപനം

കശ്മീരിന് പ്രത്യേക അധികാരങ്ങളും അവിടെയുള്ള ജനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും നല്‍കുന്ന ഭരണഘടനാ അനുഛേദങ്ങളാണ് 370, 35എ. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ആദ്യം തന്നെ ഈ വകുപ്പുകള്‍ റദ്ദാക്കുമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത്.

ബിഹാറില്‍ പ്രതിസന്ധിയുണ്ടാകും

ബിഹാറില്‍ പ്രതിസന്ധിയുണ്ടാകും

എന്നാല്‍ അമിത് ഷായുടെ പ്രസ്താവനയോട് ഒരിക്കലും യോജിക്കില്ല എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ഒരുപക്ഷേ ബിജെപി അധികാരത്തിലെത്തി അത്തരം നീക്കം നടത്തിയാല്‍ ബിഹാര്‍ ഭരണകക്ഷിയില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടേക്കാമെന്ന സൂചന കൂടിയാണ് നിതീഷ് കൈമാറുന്നത്.

 ദേശീയ അഖണ്ഡത നഷ്ടപ്പെടും

ദേശീയ അഖണ്ഡത നഷ്ടപ്പെടും

കശ്മീരിനുള്ള പ്രത്യേക അധികാരങ്ങള്‍ ഒഴിവാക്കിയാല്‍ ദേശീയ അഖണ്ഡത നഷ്ടപ്പെടും. വന്‍ പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പു കുത്താന്‍ സാധ്യതയുണ്ടെന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല അയോധ്യ വിഷയത്തിലും ബിജെപിയുമായി ഒരിക്കലും യോജിക്കില്ലെന്ന നിതീഷ് പറഞ്ഞു.

അയോധ്യയില്‍ വേണ്ടത്

അയോധ്യയില്‍ വേണ്ടത്

അയോധ്യയിലെ വിഷയത്തില്‍ നിയമപരമായ പരിഹാരമാണ് വേണ്ടതെന്ന് നിതീഷ് പറഞ്ഞു. കോടതി വിധി വരുന്നത് വരെ കാത്തിരിക്കണം. കോടതിയെ മറികടന്നുള്ള നീക്കങ്ങളോട് യോജിക്കാന്‍ സാധിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

ബിജെപിയുമായി സഖ്യമുണ്ടെങ്കിലും അവരുടെ പല നിലപാടുകളോട് യോജിപ്പില്ല എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. അയോധ്യ വിഷയം, കശ്മീരിന്റെ അധികാരങ്ങള്‍, ഏകസിവില്‍കോഡ് എന്നീ കാര്യങ്ങളില്‍ ബിജെപിയുമായി യോജിക്കില്ല എന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ കുറയ്ക്കണം

തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ കുറയ്ക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നടത്തുന്നതിനോട് യോജിപ്പില്ലെന്ന് നിതീഷ് പറഞ്ഞു. രണ്ടോ മൂന്നോ ഘട്ടമായി ചുരുക്കണം. മാസങ്ങള്‍ നീളുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. വളരെ ചൂടുള്ള വേളയില്‍ ഇങ്ങനെ തിരഞ്ഞെടുപ്പ് നീട്ടുന്നത് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയുണ്ടാക്കുന്നു

പ്രതിസന്ധിയുണ്ടാക്കുന്നു

ഒക്ടോബര്‍-നവംബര്‍, ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തണം. മെയ് മാസത്തിലെക്ക് എത്തിയാല്‍ കടുത്ത ചൂട് അനുഭവപ്പെടും. മാത്രമല്ല ഏഴ് ഘട്ടങ്ങളായിട്ടാണ് ഇപ്പോള്‍ നടക്കുന്നത്. അതും പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും നിതീഷ് അഭിപ്രായപ്പെട്ടു.

എല്ലാ പാര്‍ട്ടികള്‍ക്കും കത്ത്

എല്ലാ പാര്‍ട്ടികള്‍ക്കും കത്ത്

തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം, ഘട്ടങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതികരണം തേടും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എല്ലാ പാര്‍ട്ടികള്‍ക്കും താന്‍ കത്തയക്കും. യോജിച്ചുള്ള തീരുമാനം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും നീതീഷ് കുമാര്‍ പറഞ്ഞു.

പരസ്യപ്രതികരണം നല്‍കുന്ന സൂചന

പരസ്യപ്രതികരണം നല്‍കുന്ന സൂചന

ബിജെപിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെയാണ് അദ്ദേഹം ആദ്യത്തില്‍ ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചത്. ബിജെപി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ച കാര്യമാണ് കശ്മീര്‍ പദവികള്‍ എടുത്തുകളയല്‍. അത് സാധ്യമാകില്ലെന്നാണ് നിതീഷിന്റെ പ്രസ്താവനയില്‍ തെളിയുന്നത്.

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം, മുഖ്യറോളില്‍ സോണിയ; രാഹുല്‍ സമ്മതിച്ചു, മൂന്നാം യുപിഎ സര്‍ക്കാര്‍...കോണ്‍ഗ്രസില്‍ അടിമുടി മാറ്റം, മുഖ്യറോളില്‍ സോണിയ; രാഹുല്‍ സമ്മതിച്ചു, മൂന്നാം യുപിഎ സര്‍ക്കാര്‍...

English summary
Nitish Kumar Says JD(U) Not supports to BJP in Three Issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X