ജാതി സെന്‍സസില്‍ ഇടഞ്ഞ് നിതീഷ് കുമാര്‍; ബിജെപിയോട് പരസ്യ പോര്? കൂടെയുള്ളത് എതിരാളികള്‍
പട്ന: ജാതി സെന്‍സസ് നടത്തണം എന്ന ആവശ്യം രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. പലയിടത്തും ബിജെപിയുടെ പ്രാദേശിക ഘടകങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് മുഖം തിരിച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലും ഇതേ നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ വിഷയത്തില്‍ സ്വരം കടുപ്പിക്കുകയാണിപ്പോള്‍. ജാതി സെന്‍സസ് നടത്തുക എന്നത് ദേശീയ താത്പര്യം ആണെന്നാണ് നിതീഷ് പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം എന്ന ആവശ്യവും നിതീഷ് ഉന്നയിക്കുന്നുണ്ട്. എന്‍ഡിഎയുടെ ശക്തരായ ഘടകക്ഷിയായ ജെഡിയു ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ജാതി സെന്‍സസ് നടത്തിയേ മതിയാവൂ എന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവും ആയ നിതീഷ് കുമാറിന്റെ ആവശ്യം. എന്നാല്‍ ഇത് സാധ്യമായ ഒന്നല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതിയെ അറിയിച്ചത്. ജാതി സെന്‍സസ് എന്നത് ബോധപൂര്‍വ്വം എടുക്കേണ്ട ഒരു നയപരമായ തീരുമാനം എന്നതായിരുന്നു സര്‍ക്കാരിന്റെ പക്ഷം. ഇതിനെതിരെയാണ് ഇപ്പോള്‍ നിതീഷ് കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ബിഹാര്‍ നിയമസഭ ഏകകണ്ഠേനയായിരുന്നു ജാതി സെന്‍സസ് വേണം എന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന വിഷയവുമായി ഇതിന് ബന്ധമൊന്നും ഇല്ലെന്നാണ് നിതീഷിന്റെ അഭിപ്രായം. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ അവശ്യം പരിശോധിക്കുകയും പുന:പരിശോധിക്കുകയും അത് നടപ്പിലാക്കുകയും വേണമെന്നും അദ്ദേഹം ദില്ലിയില്‍ പ്രതികരിച്ചു.

ജാതി സെന്‍സസില്‍ നിന്ന് കേനദ്ര സര്‍ക്കാര്‍ പിന്മാറുകയാണെങ്കില്, ജെഡിയു എന്‍ഡിഎ വിട്ടേക്കും എന്ന തരത്തിലും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇത്തരമൊരു ചോദ്യത്തിന് കൃത്യമായ മറുപടി നിതീഷ് കുമാര്‍ നല്‍കിയില്ല. അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു പ്രതികരണം. തങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെന്‍സസ് എന്നത് ബിഹാറുകാരുടെ മാത്രം ഒരു ആവശ്യമല്ല എന്നാണ് നിതീഷ് പറയുന്നത്. പല സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു ദേശീയ താത്പര്യം ആണെന്നും നിതീഷ് അവകാശപ്പെടുന്നു. വിഷയത്തില്‍ ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും എന്നും നിതീഷ് വ്യക്തമാക്കുന്നുണ്ട്.

ജാതി സെന്‍സസ് വിഷയത്തില്‍ ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ജെഡിയുവിന്റെ പരമ്പരാഗത വൈരികളായ ആര്‍ജെഡിയും ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണ്. നേരത്തെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ച പത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘത്തിലും ആര്‍ജെഡി ഉണ്ടായിരുന്നു.

2011 ലെ സെന്‍സസിലെ സാമൂഹ്യ- സാമ്പത്തിക വിവരങ്ങള്‍ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നിലപാട് വ്യക്തമാക്കിയത്. അത് ഉപയോഗ യോഗ്യമല്ലെന്നും ഒരുപാട് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട് എന്നും ആയിരുന്നു വിശദീകരണം. 2011 ലെ സെന്‍സസിലെ വിവരങ്ങള്‍ ഒരുപക്ഷേ, തെറ്റായിരിക്കാം. എന്നാല്‍ നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ പുതിയ സെസന്‍സസ് ആവശ്യമാണെന്നും നിതീഷ് കുമാര്‍ പറയുന്നു.

ബിജെപിയെ സംബന്ധിച്ച് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്. സ്വന്തം ഘടകകക്ഷി പോലും എതിര്‍പാളയത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആര്‍ജെഡിയെ പോലുള്ള പാര്‍ട്ടികളും തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍, അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉയരും എന്നതാണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications