കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ ദമ്പതികളെ അപമാനിച്ച എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: രാജധാനി എക്‌സ്പ്രസില്‍വെച്ച് ദമ്പതികളെ അപമാനിച്ച ജെഡിയു എംഎല്‍എ സര്‍ഫറാസ് ആലത്തിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എക്കെതിരായ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ ആലത്തിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലായതായി പാര്‍ട്ടി വ്യക്തമാക്കി.

ജനുവരി 17നാണ് വിവാദമുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ഡിബ്രുഗഡ് ദില്ലി രാജധാനി എക്‌സ്പ്രസില്‍ കയറിയ എംഎല്‍എ ദമ്പതികളെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നും എംഎല്‍എയ്‌ക്കെതിരെ ആരോപണമുണ്ട്. മദ്യലഹരിയില്‍ ട്രെയിനില്‍ കയറിയ എംഎല്‍എ ടിക്കറ്റെടുത്തിരുന്നുമില്ല.

railway

ട്രെയിന്‍ സൂപ്രണ്ട് സാഹേബ് സിങ് എംഎല്‍എ ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌തെന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആലത്തിനോട് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനും അറിയിപ്പു നല്‍കിയിട്ടുണ്ട്.

അതേസമയം, തനിക്കെതിരായ വാര്‍ത്തകളെല്ലാം തന്നെ അപമാനിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് എംഎല്‍എയുടെ നിലപാട്. താന്‍ ആരെയും കയറിപ്പിടിച്ചില്ലെന്നും ട്രെയിനില്‍ യാത്ര ചെയ്തിട്ടുപോലും ഇല്ലെന്നും എംഎല്‍എ പറയുന്നു. അന്നേദിവസം പറ്റ്‌നയിലായിരുന്ന താന്‍ കാറിലാണ് സഞ്ചരിച്ചതെന്നും എംഎല്‍എ പറയുന്നുണ്ട്.

English summary
JD(U) MLA Sarfaraz Alam Molestation case, Nitish Kumar suspends JD(U) MLA Sarfaraz Alam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X