കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ മുഖ്യന്ത്രി നിതീഷ്‌ കമാര്‍ തന്നെ; നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ വിണ്ടും മുഖ്യമന്ത്രിയായി നിതീഷ്‌ കുമാര്‍ അധികാരമേല്‍ക്കും. ഇന്ന്‌ ചേര്‍ന്ന എന്‍ഡി എ ഘടകക്ഷികളുടെ യോഗത്തില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ്‌കുമാറിനെ
നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. നാളെ ഉച്ചക്കു ശേഷം നിതീഷ്‌ കുമാര്‍ സത്യപ്രതിജ്ഞ ചെയത്‌ അധികാരമേറ്റേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഉടന്‍ തന്നെ ഗവര്‍ണറെ കണ്ട്‌ അധികാരത്തിലേറാന്‍ അവകാശം ഉന്നയിക്കുമെന്നാണ്‌ സൂചന.

ബീഹാര്‍ ജനതക്ക്‌ കൂടുതല്‍ വികസനമുണ്ടാക്കി നല്‍കാന്‍ തനിക്ക്‌ വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ്‌ . ഒരുവേര്‍തിരിവും ഇല്ലാതെ ഞാന്‍ ഈ സംസ്ഥാനത്തിന്‌ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരുമെന്ന്‌ നിതീഷ്‌ കുമാര്‍ പ്രതികരിച്ചു. ഇത്‌ നാലമത്തെ തവണയാണ്‌ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ നിതീഷ്‌ കുമാര്‍ എത്തുന്നത്‌.സംസ്ഥാനത്തെ 243 സീറ്റുകളില്‍ 125 സീറ്റുകള്‍ നേടിയാണ്‌ ബീഹാറില്‍ എന്‍ഡിഎ സഖ്യം അദികാരത്തിലെത്തുന്നത്‌. എന്‍ഡിഎയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്‌ ബിജെപിയാണ്‌ 74 സീറ്റ്‌ .

nitish

എന്‍ഡിഎ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ്‌ കുമാര്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭൂരിപക്ഷം ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ ജെഡിയുവിനേറ്റ കനത്ത തിരിച്ചടിയായിരുന്നു നിതീഷ്‌ കുമാറിനെ അദികാരത്തില്‍ നിന്നും വിട്ട്‌ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌. 2015 നിയമസഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ ജെഡിയു കേവലം 43 സീറ്റുകളിലായി ചുരുങ്ങുകയായിരുന്നു.

തിരഞ്ഞെടുപ്പിനു മുന്‍പ്‌ തന്നെ മൂന്ന്‌ വട്ടം തുടര്‍ച്ചയായി മുഖ്യമന്ത്രി പദവിയിലെത്തിയ നിതീഷ്‌ കുമാറിനെതിരെ ജനവിരുദ്ധ വികാരം വലിയ രീതിയില്‍ ഉണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്‌ ശരിവെക്കും വിധമായിരുന്നു. ജെഡിയുവിന്റെ തിരഞ്ഞെടുപ്പിലെ പ്രകടനം.
തിരഞ്ഞെടുപ്പിലെ ദയനീയപ്രകടനത്തെതുടര്‍ന്ന്‌ മുഖ്യമന്ത്രി പദത്തിലേക്കില്ലെന്ന്‌ നിതീഷ്‌ കുമാര്‍ അറിയിച്ചെങ്കിലും നിതീഷ്‌ കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന്‌ ബിജപി നിര്‍ബന്ധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു മുന്നേ തന്നെ സംസ്ഥാനത്ത്‌ ബിജെപിക്കു കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാലും നിതീഷ്‌ തന്നെയാകും മുഖ്യമന്ത്രിയെന്ന്‌ ബിജെപി പ്രഖ്യാപിച്ചിരുന്നു.
അധികാരത്തിലെത്താനായില്ലെങ്കിലും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡിയാണ്‌. ലാലു പ്രസാദ്‌ യാദവിന്റെ മകന്‍ തേജസ്വി യാദവ്‌ നയിച്ച ആര്‍ജെഡിക്ക്‌ 75 സീറ്റുകളാണ്‌ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്‌.

English summary
Nitish Kumar to be the Bihar chief Minister for fourth term, may take oath tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X