അതൃപ്തി അണപൊട്ടി, നിതീഷ് ഇനി രണ്ടും കൽപിച്ച്...മൂന്നാമത്തെ പരിപാടിയും ഒഴിവാക്കുന്നു
പാട്ന :ബി.ജെ.പിയോടുള്ള നീരസം വീണ്ടും പ്രകടിപ്പിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പാർട്ടി നേതാക്കളിൽ നിന്ന് ക്ഷണം വന്ന പല പരിപാടികളും നിതീഷ് ഒഴിവാക്കിയിരുന്നു. ഇപ്പോൾ നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിതീഷ് പങ്കെടുക്കില്ലെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ജൂലൈ 17 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. വെള്ളിയാഴ്ച, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച അത്താഴവിരുന്ന് നിതീഷ് ഒഴിവാക്കിയിരുന്നു. ബീഹാർ നിയമസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി സംസാരിച്ചു. ഇതിലും തർക്കങ്ങൾ ഉണ്ടായി.

സ്പീക്കർ വിജയ് കുമാർ സിൻഹയാണ് ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്, സ്പീക്കറായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുമായി അദ്ദേഹം പല തവണ തർക്കമുണ്ടായിരുന്നു. ഇദ്യമായാണ് ഒരു പ്രധാനമന്ത്രി ബിഹാർ നിയമസഭയെ അഭിസംബോധന ചെയ്യുന്നത്. സമാപന ചടങ്ങിൽ, സംസ്ഥാനത്തിന്റെ അഞ്ച് തവണ മുഖ്യമന്ത്രിയായ നിതീഷിനെക്കുറിച്ച് സിൻഹ പരാമർശിച്ചില്ല. പ്രസിദ്ധീകരിച്ച സുവനീറിൽ നിന്ന് ഫോട്ട മാറ്റുകയും ചെയ്തിരുന്നു. സ്പീക്കറെ പുറത്താക്കുക, സംസ്ഥാന ബിജെപി നേതാക്കൾ സർക്കാരിനെതിരെ പരസ്യമായി വിമർശിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിതീഷിനെ മുഖ്യമന്ത്രിയായി നിലനിർത്താൻ അമിത് ഷാ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന ബി.ജെ.പിയും നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇപ്പോൾ ഇരു പാർട്ടികളും തർക്കം തുടരുകയാണ്.

കഴിഞ്ഞ മാസമാണ് അഗ്നിപഥ് പദ്ധതിയെ കുറിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ ജെഡിയുവിനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്. സായുധ സേനയിലെ ഷോർട്ട് സർവീസ് റിക്രൂട്ട്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നിതീഷ് കുമാർ സർക്കാർ കൈകാര്യം ചെയ്തതിൽ അതൃപ്തിയുണ്ടെന്ന് ബിജെപി വ്യക്തമാക്കി.
Recommended Video

കഴിഞ്ഞ മാസമാണ് അഗ്നിപഥ് പദ്ധതിയെ കുറിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ ജെഡിയുവിനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്. സായുധ സേനയിലെ ഷോർട്ട് സർവീസ് റിക്രൂട്ട്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നിതീഷ് കുമാർ സർക്കാർ കൈകാര്യം ചെയ്തതിൽ അതൃപ്തിയുണ്ടെന്ന് ബിജെപി വ്യക്തമാക്കി.












Click it and Unblock the Notifications