Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിൽ മുഖ്യമന്ത്രിക്കസേര വെച്ചുനീട്ടി ബിജെപി, മടിച്ച് നിതീഷ് കുമാർ, രണ്ട് കാരണങ്ങൾ

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരം ഏല്‍ക്കാന്‍ തയാറെടുക്കുകയാണ്‌ ബീഹാറിലെ ജെഡിയു മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം. തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മിന്നുന്ന വിജയമാണ്‌ എന്‍ഡിഎ സഖ്യത്തിനെ വീണ്ടും ബീഹാറിന്റെ അധാകാരത്തിലേക്ക്‌ നയിച്ചത്‌. എന്നാല്‍ എന്‍ഡി എ സഖ്യത്തെ മുന്നില്‍ നിന്നും നയിച്ച നിതീഷ്‌ കുമാര്‍ ഒട്ടും സംതൃപ്‌തനല്ല. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാവതെ ജെഡിയുവിനേറ്റ തിരിച്ചടിയാണ്‌ നിതീഷ്‌ കുമാറിനെ വിഷമത്തിലാക്കിയത്‌.

മുഖ്യമന്ത്രി സ്ഥാനം നിതീഷ്‌ കുമാറിനു തന്നെ നല്‍കുമെന്ന്‌ ബിജെപി നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണോ വേണ്ടയോ എന്ന ആശങ്കയിലാണ്‌ നിതീഷ്‌ കുമാറെന്നാണ്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ പാര്‍ട്ടിക്ക്‌ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും, എന്‍ഡിഎ സഖ്യത്തില്‍ ബിജെപി നേടിയ മേല്‍കൈയുമാണ്‌ വീണ്ടും മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ നിതീഷ്‌ കുമാറിനെ അലട്ടുന്ന രണ്ട്‌ പ്രധാന കാരണങ്ങള്‍.

ബീഹാറിലെ തിരഞ്ഞെടുപ്പ്‌ ഫലം

ബീഹാറിലെ തിരഞ്ഞെടുപ്പ്‌ ഫലം

ബീഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കിയ ജെഡിയു-ബിജെപി സഖ്യവും ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവ്‌ നേതൃത്വം നല്‍കിയ ആര്‍ജെഡി-കോണ്‍ഗ്രസ്‌ മഹാസഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം.തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ പുറത്തുവന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങളില്‍ മാഹാസഖ്യം ബീഹാറില്‍ അധികാരത്തിലേറുമെന്ന്‌ പ്രവചിച്ചെങ്കിലും ബിജെപിയുടെ അപ്രതീക്ഷിതമായ തേരോട്ടമാണ്‌ എന്‍ഡിഎ വീണ്ടും ഭൂരിപക്ഷത്തിലേക്ക്‌ എത്തിച്ചത്‌. 74 സീറ്റുകളിലാണ്‌ ബിജെപി വിജയിച്ചത്‌. ബീഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡിയാണ്‌ 75 സീറ്റുകള്‍ നേടി. അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും ആധികാരികമായ വിജയം ഉറാപ്പാക്കാന്‍ ആര്‍ജെഡിക്കു സാധിച്ചു. എന്നാല്‍ മുഖ്യമന്ത്രിയായ നിതീഷ്‌കുമാറിന്റെ ജെഡിയുവിന്‌ 43 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. കോണ്‍ഗ്രസ്‌ 20 സീറ്റുകളിലും സിപിഎം, സിപിഎംല്‍ തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികള്‍ 14 സീറ്റുകളിലും വിജയിച്ചു.

നിതീഷ്‌കുമാറിനെതിരെ ആഞ്ഞടിച്ച ജനവിരുദ്ധ വികാരം

നിതീഷ്‌കുമാറിനെതിരെ ആഞ്ഞടിച്ച ജനവിരുദ്ധ വികാരം

ബീഹാര്‍ തിരഞ്ഞെടുപ്പിനു മുന്നേ തന്നെ സംസ്ഥാനത്ത്‌ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജനപ്രീതി വലിയ തോതില്‍ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സഖ്യകക്ഷിയായ ബിജെപിയേ ഇത്‌ വലിയ തരത്തില്‍ ആശങ്കപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ്‌ പ്രചരണം മുന്നോട്ടു പോകുന്ന വേളയില്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന്‌ തെളിയിക്കപ്പെട്ടു. തിരഞ്ഞെടുപ്പു റാലികള്‍ക്കിടയില്‍ നിരവധി സ്ഥലങ്ങളില്‍ നിതീഷ്‌കുമാറിനെതിരേ ജനക്കൂട്ടത്തില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടായി. സംസ്ഥാനത്ത്‌ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്‌മയും, വികസനക്കുറവുമാണ്‌ ജനങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതെന്ന്‌ വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ പ്രചരണങ്ങള്‍ക്കിടെ നിതീഷ്‌ നടത്തിയ ചില വിവാദ പ്രസ്ഥാവനകളും ജനങ്ങള്‍ നിതീഷിനെതിരെ തിരിയാന്‍ കാരണമായി. ഈ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ യുവാക്കളുടെ വോട്ടുകള്‍ ആര്‍ജെഡിയിലേക്ക്‌ പോയത്‌ ബീഹാറില്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്‌മ എത്രത്തോളം രൂക്ഷമാണെന്ന്‌ തെളിയിക്കുന്നതാണ്‌.

രക്ഷയായത്‌ മോദി പ്രഭാവം

രക്ഷയായത്‌ മോദി പ്രഭാവം

ബീഹാറില്‍ നിതീഷ്‌ കുമാറിനെതിരെ ജനവിരുദ്ധ വികാരം ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്ത്‌ ബജെപിയുടെ ജനപ്രീതി കുതിച്ചുയര്‍ന്നതായാണ്‌ തിരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നത്‌. ബീഹാറില്‍ ബിജെപി നേടിയ വിജയത്തിനു പിന്നില്‍ മോദിയുടെ സ്വാധിനമാണെന്നാണ്‌ ബിജെപി അവകാശപ്പെടുന്നത്‌. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി 4 തവണ ബീഹാറിലെത്തിയ പ്രധാമന്ത്രി 16 തിരഞ്ഞെടുപ്പ്‌ റാലികളിലാണ്‌ പങ്കെടുത്തത്‌. മോദി തിരഞ്ഞെടുപ്പ്‌ റാലികളില്‍ പങ്കെടുടുത്ത മേഖലകളിലെ എല്ലാ മണ്ഡലങ്ങളിലും മികച്ച വിജയം നേടാന്‍ ബജോപിക്കു സാധിക്കുകയും ചെയ്‌തു. നേരത്തെ ആദ്യഘട്ട തിരഞ്ഞടുപ്പ്‌ പ്രചരണങ്ങളില്‍ മോദിയോടൊപ്പെ വേദി പങ്കിടാന്‍ വിസമ്മതം കാണിച്ച നിതീഷ്‌ കുമാര്‍ തനിക്കെതിരെയുള്ള വികാരം മനസിലാക്കി മോദിക്കൊപ്പം തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ബാഹാര്‍ തിരഞ്ഞെടുപ്പുഫലം മോദിപ്രഭാവം ഇപ്പോഴും രാജ്യത്ത്‌ സ്വാധിനം ചെലുത്തുന്നു എന്നതിന്റെ തെളിവു കൂടിയായിരുന്നു.

നിതീഷിന്‌ പ്രഹരമേല്‍പ്പിച്ച്‌ എല്‍ജെപിയും

നിതീഷിന്‌ പ്രഹരമേല്‍പ്പിച്ച്‌ എല്‍ജെപിയും

ബീഹാര്‍ തിരഞ്ഞെടുപ്പിന്‌ ഒരു മാസം മുന്‍പാണ്‌ എന്‍ഡിഎ സഖ്യമായിരുന്ന എല്‍ജെപി ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നത്‌. ജെഡിയുവിനോടുള്ള കടുത്ത വിയോജിപ്പാണ്‌ ഇതിനു കാരണമായി എല്‍ജെപി നേതാവ്‌ ചിരാഗ്‌ പസ്വാന്‍ പറഞ്ഞത്‌. നിതീഷ്‌കുമാറിനെ പരസ്യമായി വിമര്‍ശിച്ചും ചിരാഗ്‌ പസ്വാന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പിന്‌ ശേഷം ജെഡിയുവിനെ ഒഴി
വാക്കി ബിജെപി-എല്‍ജെപി സഖ്യം അധികാരത്തിലെ്‌തുമെന്നും ചിരാഗ്‌ പസ്വാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ സീറ്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും മിക്ക മണ്ഡലങ്ങളിലും ജെഡിയുവിന്റെ പരാജയത്തിന്‌ എല്‍ ജെപി വഴി തെളിച്ചതായി തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നു, ഏകദേശം 20 ഓളം സീറ്റുകളില്‍ ജെഡിയുവന്റെ തോല്‍വിക്ക്‌ എല്‍ജെപി കാരണമായതായണ്‌ ജെഡിയു നേതൃത്വത്തിന്റെ ആരോപണം. ജെഡിയുവിനെതിരെ മിക്ക മണ്ഡലങ്ങളിലും എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

നിതീഷ്‌കുമാറും മുഖ്യമന്ത്രിക്കസേരയും

നിതീഷ്‌കുമാറും മുഖ്യമന്ത്രിക്കസേരയും


അധികാര മോഹിയായ രാഷ്ട്രീയ നേതാവായാണ്‌ ജെഡിയു മുഖ്യമന്ത്രിയായ നിതീഷ്‌ കുമാറിനെ വിലയിരുത്തപ്പെടുന്നത്‌. അധികാരം നിലനിര്‍ത്താന്‍ മുന്നണികള്‍ മാറി മാറി ചവിട്ടാന്‍ യോതൊരു മടിയും കാണിക്കാത്ത നേതാവ്‌ കൂടിയാണ്‌ നിതീഷ്കുമാര്‍. കഴിഞ്ഞ രണ്ട്‌ ദശാബ്ദക്കാലമായി ബീഹാറിന്റെ അധികാര മണ്ഡലത്തില്‍ സ്ഥിരം സാന്നിധ്യമാണ്‌ നിതീഷ്‌കുമാര്‍. ആകെ 7 തവണ ബീഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ നിതീഷ്‌ കുമാര്‍ 14വര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു. ഇത്തഴണ കൂടി നിതീഷ്‌ കുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റാല്‍ ബാഹാറില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമനത്രിയാകുന്ന നോതാവാകും നിതീഷ്‌ കുമാര്‍. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം മാത്രം ലക്ഷ്യമിട്ട്‌ ആര്‍ജെഡിയോടൊപ്പം സഖ്യകഷിയായി മത്സരിച്ച ജെഡിയു അധികാരത്തിലെത്തിയതോടെ വീണ്ടും എന്‍ഡിഎയിലേക്ക്‌ കൂടുമാറുകയായിരുന്നു.

ബിജെപി വെച്ചു നീട്ടിയ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ നിതീഷിനെ അലട്ടുന്നതെന്ത്‌?

ബിജെപി വെച്ചു നീട്ടിയ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ നിതീഷിനെ അലട്ടുന്നതെന്ത്‌?

ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ വിജയത്തിനു ശേഷം ജനങ്ങള്‍ക്ക്‌ ട്വിറ്ററിലൂടെ നിതീഷ്‌ കുമാര്‍ നന്ദി അറിയിച്ചിരുന്നു. എന്‍ഡിഎ സഖ്യത്തെ വിജയിപ്പിച്ച ജനങ്ങള്‍ക്ക്‌ നന്ദി, പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിക്കുന്നു എന്നിങ്ങെയായിരുന്നു നിതീഷിന്റെ പ്രതികരണം. എന്നാല്‍ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യപനത്തിനു ശേഷം നിതീഷ്‌ അസ്വസ്ഥതിയിലാണെന്നാണ്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിസ്ഥാനം പൂര്‍ണ സമ്മതത്തോടെ ബിജെപി വെച്ച്‌നീട്ടുന്നുണ്ടെങ്കിലും താനിനി മുഖ്യമന്ത്രി സ്ഥാനത്തോക്കില്ലെന്ന നിലപാടിലാണ്‌ നിതീഷ്‌ കുമാറെന്നാണ്‌ വിവരം.പഴയതു പോലെ തന്നെ പൂര്‍ണ സ്വതന്ത്ര്യത്തോടെ നിതീഷ്‌ കുമാറിന്‌ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരാമെന്ന്‌ ബിജെപി പറയുന്നുണ്ടെങ്കിലും നിതീഷ്‌ ഇതുവരെ സമ്മതം മൂളിയിട്ടില്ല.
തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാണ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ തിരിച്ചു വരാന്‍ നിതീഷ്‌ കുമാറിനെ ഭയപ്പെടുത്തുന്നത്‌. നിലവില്‍ മുഖ്യമന്ത്രിസ്ഥാനം നീതീഷിന്‌ നല്‍കിയാലും ആഭ്യന്തരമടക്കമുള്ള പ്രധാന വകുപ്പുകളില്‍ ബി ജെപി എത്താനാണ്‌ സാധ്യത. നേരിയ ഭൂരിപക്ഷം മാത്രമുള്ളതുകൊണ്ട്‌ സഖ്യകക്ഷികള്‍ക്കും മന്ത്രി സഭയില്‍ പ്രാധാന്യം നല്‍കേണ്ടി വരും. മുഖ്യമനത്രിയായാലും ബിജെപിയുടെ കളിപ്പാവയായി തുടരാന്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ നിതീഷ്‌ കുമാറിന്‌ സാധിക്കു. ഇത്‌ തന്നെയാണ്‌ മുഖ്യമന്ത്രി പദവി സ്വീകരിക്കാന്‍ നിതീഷ്‌ തയാറാകാതിരിക്കുന്നതും,ബീഹാര്‍ രാഷ്ട്രീയത്തില്‍ ഇനിയുള്ള കാലം ബിജെപി മേല്‍കൈ നേടുകയും തന്റെ പാര്‍ട്ടിയായ ജെഡിയു അപ്രസക്തമായി മാറുകയും ചെയ്യുമോയെന്നും നിതീഷിന്‌ ആശങ്കയുണ്ട്‌.

Recommended Video

cmsvideo
    Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+