കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്ദേഹം ജെഡിയുവില്‍ നിന്ന് പുറത്തുപോയാലും കുഴപ്പമില്ല... പ്രശാന്ത് കിഷോറിന് നിതീഷിന്റെ മറുപടി!!

Google Oneindia Malayalam News

പട്‌ന: പ്രശാന്ത് കിഷോറിന് ജെഡിയുവില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് നിതീഷ് കുമാര്‍. പൗരത്വ നിയമത്തില്‍ നിതീഷിനെതിരെ വിമര്‍ശനം കടുപ്പിച്ച സാഹചര്യത്തിലാണ് മറുപടി. പ്രശാന്തിന് പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ തുടരാം. എന്നാല്‍ അദ്ദേഹത്തിന് പുറത്തേക്ക് പോകാനാണ് താല്‍പര്യമെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. ജെഡിയുവിന് അതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

1

പ്രശാന്ത് കിഷോറിന്റെ നിരന്തര വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിതീഷ് നിലപാട് കടുപ്പിച്ചത്. പ്രശാന്ത് പല പാര്‍ട്ടികള്‍ക്കും വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നുണ്ട്. അതിന് പ്രശ്‌നമില്ല. എന്നാല്‍ അദ്ദേഹത്തിന് ജെഡിയുവില്‍ തുടരണമെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളുമായി യോജിച്ച് പോകണം. അല്ലെങ്കില്‍ പുറത്തുപോവേണ്ടി വരുമെന്നും നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം പ്രശാന്ത് കിഷോര്‍ എങ്ങനെയാണ് ജെഡിയുവില്‍ എത്തിയതെന്ന് നിങ്ങള്‍ക്കറിയുമോ? അമിത് ഷായാണ് കിഷോറിനെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടാവും. ഒരുപക്ഷേ പ്രശാന്ത് കിഷോര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടാവാമെന്നും നിതീഷ് പറഞ്ഞു. നേരത്തെ വിമത സ്വരം ഉയര്‍ത്തിയ പവന്‍ വര്‍മയ്ക്കും നിതീഷ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം അമിത് ഷായ്ക്ക് പ്രശാന്ത് കിഷോര്‍ രൂക്ഷമായ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് അദ്ദേഹത്തിന് മറുപടി നല്‍കിയത്. ദില്ലി വോട്ടര്‍മാര്‍ താമര ചിഹ്നത്തില്‍ ശക്തമായി വോട്ട് രേഖപ്പെടുത്തി സിഎഎ സമരങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇത്തരം വാദങ്ങളെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കണമെന്നും, വോട്ടിംഗ മെഷീനില്‍ എല്ലാവരും മൃദുവായി തന്നെ വോട്ടുരേഖപ്പെടുത്തണമെന്നും, അതിലൂടെ മതസൗഹാര്‍ദവും സാഹോദര്യവും നിലനില്‍ക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബിജെപിക്ക് ഒന്നല്ല മൂന്ന് ലക്ഷ്യങ്ങള്‍... എന്‍ആര്‍സി അടുത്ത അയോധ്യ, അമിത് ഷായുടെ പദ്ധതികള്‍ ഇങ്ങനെബിജെപിക്ക് ഒന്നല്ല മൂന്ന് ലക്ഷ്യങ്ങള്‍... എന്‍ആര്‍സി അടുത്ത അയോധ്യ, അമിത് ഷായുടെ പദ്ധതികള്‍ ഇങ്ങനെ

English summary
nitish kumar warns prashant kishor after criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X