കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി നിതീഷ് തന്നെ എന്ന് ബിജെപി; നന്ദി പറയേണ്ടത് ഉദ്ധവിനോട് എന്ന് ശിവസേന

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ആശങ്കകള്‍ക്ക് വകയില്ലെന്നും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ബിജെപി. തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണ പ്രകാരം നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രി എന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. എന്‍ഡിഎ സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് ബിജെപിക്കാണ്. 74 സീറ്റ് ബിജെപി നേടി. പ്രാദേശിക കക്ഷിയായ ജെഡിയുവിന് 43 സീറ്റുകളാണ് ലഭിച്ചത്. ബിജെപി കൂടുതല്‍ സീറ്റ് ലഭിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെടും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്നും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

Ni

മന്ത്രിമാരുടെ എണ്ണത്തിലും വകുപ്പിലും ചില മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിഹാറിലെ ജനങ്ങള്‍ എന്നിവര്‍ക്കാണ് വിജയത്തിന്റെ ക്രെഡിറ്റ്. ഭരണ വിരുദ്ധവികാരം എന്നത് ബിഹാറില്‍ ഇല്ല. പ്രതിപക്ഷം വെറുതെ പ്രചരിപ്പിച്ച കാര്യമാണത്. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും സുശീല്‍ മോദി ആവര്‍ത്തിച്ചു.

അതേസമയം, നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ നന്ദി പറയേണ്ടത് ഉദ്ധവ് താക്കറെയോട് ആണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിക്ക് സഖ്യകക്ഷികളോട് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ചത് ശിവസേനയാണ്. സഖ്യകക്ഷിക്ക് മുഖ്യമന്ത്രി പദം നല്‍കിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസികോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസി

ഇപ്പോള്‍ ബിഹാറിലുള്ളതിന് സമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍. ബിഹാറില്‍ ജെഡിയു രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ രണ്ടാം സ്ഥാനത്ത് ശിവസേന ആയിരുന്നു എന്ന് മാത്രം. മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന് ബിജെപി വാശി പിടിച്ചു. ശിവസേന ഇതോടെ നിലപാട് മാറ്റി. എന്‍സിപിയെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുകയും ചെയ്തു.

ബിഹാറില്‍ ജെഡിയു ഇല്ലാതെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് നല്‍കുമെന്ന് നേരത്തെ ബിജെപി വാഗ്ദാനം ചെയ്തതാണ്. ഈ ഘട്ടത്തില്‍ നിലപാട് മാറ്റിയാല്‍ ഒരുപക്ഷേ ജെഡിയു മറുകണ്ടം ചാടിയേക്കാം. ഇക്കാര്യം ബിജെപിക്കും ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് ബിജെപി ഇപ്പോള്‍ വ്യക്തമാക്കിയത്. അതേസമയം, കൂടുതല്‍ മന്ത്രിപദിവികളും പ്രധാന വകുപ്പുകളും ബിജെപി ആവശ്യപ്പെട്ടേക്കാം.

Recommended Video

cmsvideo
Leave BJP-RSS, Bless Tejashwi: Digvijay Singh Appeals To Nitish Kumar

English summary
Nitish Kumar will be next Chief Minister in Bihar- Says BJP leader Sushil Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X