കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിന് ഇടവും വലവും താര്‍കിഷോറും രേണു ദേവിയും, സ്പീക്കര്‍ സ്ഥാനവും ബിജെപി നേടും

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ഇന്ന് നിതീഷ് കുമാര്‍ നാലാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിമാരായി ആരൊക്കെയുണ്ടെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. വലിയൊരു വിഭാഗം മന്ത്രിമാര്‍ ഇത്തവണ ബിജെപിക്കുണ്ടാവുമെന്ന് ഉറപ്പാണ്. വൈകീട്ട് നാലര മണിക്കാണ് നിതീഷിന്റെ സത്യപ്രതിജ്ഞ. സുശീല്‍ കുമാര്‍ മോദിക്കാണ് എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ മോദി ഇത്തവണ ഉണ്ടാവില്ല. പകരം പുതിയ രണ്ട് പേര്‍ എത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. താര്‍കിഷോര്‍ പ്രസാദും രേണു ദേവിയുമായിരിക്കും ബിജെപിയുടെ ഉപമുഖ്യമന്ത്രിമാര്‍.

1

നിതീഷിന് നാലാമൂഴം അത്ര എളുപ്പമായിരിക്കില്ലെന്ന് കാണിക്കുന്നതാണ് രണ്ട് പേര്‍ വരുന്നത്. സാധാരണ ഇത്തരമൊരു രീതിയില്ലായിരുന്നു. നിതീഷിന്റെ നാളുകള്‍ ബീഹാറില്‍ എണ്ണപ്പെട്ടു എന്നും തെളിയിക്കുന്നതാണ് ഈ നീക്കം. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി കാത്തിഹാറില്‍ നിന്നുള്ള നാല് തവണ എംഎല്‍എയായ താര്‍കിഷോറിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. രേണുദേവിയെ ബിജെപിയെ ഉപനേതാവായും നിയമിച്ചിരുന്നു. ഇത് രണ്ടും ഉപമുഖ്യമന്ത്രിമാരുടെ പദം നല്‍കുമെന്ന് ഉറപ്പിക്കുന്നതാണ്. പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനങ്ങളൊന്നും സുശീല്‍ കുമാര്‍ മോദിക്ക് നല്‍കിയിട്ടില്ല. ഇത് അദ്ദേഹത്തെ മാറ്റുമെന്ന് ഉറപ്പിക്കുന്നതാണ്.

അതേസമയം സ്പീക്കര്‍ സ്ഥാനത്തിനും ബിജെപി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതും അവര്‍ തന്നെ നേടും. സുശീല്‍ മോദി നേരത്തെ പുതിയ നേതാക്കളെ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ബിജെപിയും സംഘപരിവാറും എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കിയിരുന്നു. മറ്റൊരാള്‍ക്കും അത് ലഭിക്കില്ല. ഭാവിയില്‍ എനിക്ക് നല്‍കുന്ന എന്ത് ഉത്തരവാദിത്തവും നടപ്പാക്കും. ഒരു പ്രവര്‍ത്തകനെന്ന പദവി ഒരാളും എടുത്ത് മാറ്റാന്‍ പോകുന്നില്ലെന്നും സുശീല്‍ മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് ഇറക്കിയതാണെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. നിതീഷുമായി വളരെ അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.

Recommended Video

cmsvideo
Actor Krishna Kumar About Bihar Assembly Election Results

താര്‍കിഷോര്‍ ബീഹാറില്‍ അതിപ്രശസ്തനായ നേതാവല്ല. കാല്‍വാര്‍ വിഭാഗത്തില്‍ നിന്നാണ് കിഷോര്‍ ഉയര്‍ന്ന് വന്നത്. പിന്നോക്ക വിഭാഗമാണ് ഇവര്‍. എബിവിപിയിലൂടെ ഉയര്‍ന്ന് വന്ന് ബിജെപിയില്‍ ശക്തനായ നേതാവ് കൂടിയാണ് താര്‍കിഷോര്‍ പ്രസാദ്. 2005ലാണ് ആദ്യമായി കാത്തിഹാറില്‍ നിന്ന് താര്‍കിഷോര്‍ വിജയിച്ചത്. അതേസമയം രേണുദേവി നോനിയ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ഇതും വളരെ പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ്. ബെട്ടിയയില്‍ നിന്ന് നാല് തവണ വിജയിച്ചിരുന്നു അവര്‍. നിതീഷ് കുമാറിന്റെ രണ്ടാം സര്‍ക്കാരില്‍ അവര്‍ മന്ത്രിയായിരുന്നു.

English summary
nitish kumar will have two deputy cm's bjp also get speaker post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X